നീലകുറിഞ്ഞികളുടെ വസന്തഭൂമി; മുല്ലയനഗിരിയില്‍ ഓണ്‍ലൈന്‍ ബുക്കിങ്ങ് തുടരുന്നു

ബെംഗളൂരു: ചിക്കമഗളൂരുവിലെ നീലകുറിഞ്ഞികളുടെ വസന്തഭൂമിയായ മുല്ലയനഗിരിയിലേക്ക് സഞ്ചാരികളുടെ പ്രവാഹം. സീസണ്‍ തുടങ്ങിയതോടെ സഞ്ചാരികളുടെ ഒഴുക്കും വാഹന തിരക്കുമാണ് കുന്നിലേക്ക്. ഇതോടെ ചിക്കമഗളൂരു ജില്ലാ ഭരണകൂടം പ്രവേശനം ഓണ്‍ലൈന്‍ ബുക്കിങ്ങിലൂടെ മാത്രമാക്കി പരിമിതപ്പെടുത്തിയിരുന്നു. ഓണ്‍ലൈനായി നിശ്ചിത ഫീസ് അടച്ച് പ്രവേശന പാസ് നേടിയവര്‍ക്ക് മാത്രമാണ് ഇവിടേക്ക് ഇപ്പോള്‍ പ്രവേശനം. രണ്ട് സ്ലോട്ടുകളിലായി ഇനി പരമാവധി 1,200 വാഹനങ്ങള്‍ക്ക് മാത്രമേ സ്ഥലം സന്ദര്‍ശിക്കാന്‍ അനുവാദമുള്ളൂ. സീസണായതിനാല്‍ ഓണ്‍ലൈന്‍ ബുക്കിങ്ങ് തുടരുകയാണെന്ന് അധികൃതര്‍ അറിയിച്ചു.

മഴയും കുന്നിന്‍ പ്രദേശത്തെ പ്രകൃതി ദുരന്ത സാധ്യതയും ആശങ്ക ഉയര്‍ത്തിയിരുന്നു. കൂടാതെ ഇവിടെ മണ്ണിടിച്ചലിനുള്ള സാധ്യതയും വര്‍ദ്ധിക്കുന്നുണ്ടെന്ന് കണ്ടെത്തി. ഇതിനകം മേഖലയില്‍ ഒമ്പത് സ്ഥലങ്ങളില്‍ മണ്ണിടിച്ചല്‍ അനുഭവപ്പെട്ടു. ദുര്‍ബലമായ ചരിവുകളില്‍ സഞ്ചാരികളുടെ അമിത ഗതാഗതം അപകട സാധ്യത വരുത്തുമെന്ന ആശങ്കയെ തുടര്‍ന്നാണ് പുതിയ നിയന്ത്രണമെന്ന് ചിക്കമഗളൂരുവിലെ ടൂറിസം വകുപ്പ് അസി. ഡയറക്ടര്‍ പി. ലോഹിത് പറഞ്ഞു. അവധിക്കാലത്ത് കേരളം, തമിഴ്നാട് അടക്കമുള്ള സംസ്ഥാനങ്ങളില്‍ നിന്ന് ഇവിടേക്ക് സഞ്ചാരികളുടെ പ്രവാഹമാണ്. ഇതിന് നിയന്ത്രണം വരുത്താനാണ് ഓണ്‍ലൈന്‍ ബുക്കിങ്ങ് ഏര്‍പ്പെടുത്തിയതെന്നും ലോഹിത് പറഞ്ഞു.

മുമ്പ് ഇവിടം നീലകുറിഞ്ഞി പൂക്കുന്ന ഇടം 16,000 ഏക്കറോളമായിരുന്നു. എന്നാല്‍, പിന്നീട് ഇത് 9,000 ഏക്കറായി ചുരുങ്ങി. വേണ്ട വിധം സംരക്ഷിക്കാത്തതും സംരക്ഷിത മേഖലയായി കാത്തു സൂക്ഷിക്കാത്തതുമാണ് ഇതിനുകാരണം. ഇതോടെ മുല്ലയനഗിരിയിലെ റവന്യൂ ഭൂമി സംരക്ഷിത കേന്ദ്രമായി പ്രഖ്യാപിക്കുന്നതിന് സമ്മതം നല്‍കണമെന്നാവശ്യപ്പെട്ട് കര്‍ണാടക വനം വകുപ്പ് രംഗത്തെത്തിയിരിന്നു.
SUMMARY: Valley of Neelakurinjis; Online booking continues at Mullayanagiri

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

രാജ്യത്ത് 13,186 എം.ബി.ബി.എസ് സീറ്റുകൾ കൂടി; കർണാടകയിൽ കൂടുതൽ സീറ്റുകൾ – 1650, കേരളത്തിൽ 300

ന്യൂഡൽഹി: രാജ്യത്തെ മെഡിക്കൽ കോളേജുകളിൽ 13,186 എം.ബി.ബി.എസ് സീറ്റുകൾ കൂടി അനു...

വൈദ്യുതി പ്രതിസന്ധി തീരും, പു​തി​യ വൈ​ദ്യു​തി ന​യം ഒ​ക്ടോ​ബ​റി​ൽ; മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് സമഗ്രമായ വൈദ്യുതി നയം രൂപീകരിക്കുമെന്ന് മുഖ്യമന്ത്രി വി ഡി...

ബെംഗളൂരു സെൻട്രൽ ജയിലിൽ മൊബൈൽ ഫോൺ റാക്കറ്റ്; 9 പേർ അറസ്റ്റിൽ

ബെംഗളൂരു: പരപ്പന അഗ്രഹാര സെൻട്രൽ ജയിലിനുള്ളിലേക്ക് അനധികൃതമായി മൊബൈൽ ഫോണുകളും സിം...

കൈരളി നികേതന്‍ കോളജില്‍ അന്തര്‍കലാലയ സാംസ്‌കാരികോത്സവം

ബെംഗളൂരു: ഇന്ദിരാനഗര്‍ കൈരളി നികേതന്‍ ഗോള്‍ഡന്‍ ജൂബിലി ഡിഗ്രി കോളേജിന്റെ ആഭിമുഖ്യത്തില്‍...

പശ്ചിമേഷ്യൻ സംഘർഷം അവസാനിപ്പിക്കണം, ഡോളറിന് പകരം പ്രാദേശിക കറൻസികൾ വേണം; സംയുക്ത പ്രഖ്യാപനം പുറത്തിറക്കി ബ്രിക്സ്

ന്യൂഡൽഹി: ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ ഇന്ത്യയുടെ അധ്യക്ഷതയിൽ നടക്കുന്ന 18-ാമത് ബ്രിക്‌സ്...

ഡോ. രാഗിത രാജേന്ദ്രന്‍ സിന്‍ഡിക്കേറ്റ് അംഗം

ബെംഗളൂരു: ഡോ. രാഗിത രാജേന്ദ്രനെ ബെംഗളൂരു നോര്‍ത്ത് യൂണിവേഴ്സിറ്റി സിന്‍ഡിക്കേറ്റ് അംഗമായി...

മജെസ്റ്റിക് ഏരിയ എസ്കെഎസ്എസ്‌എഫ് കമ്മിറ്റി രൂപവത്കരിച്ചു 

ബെംഗളൂരു: മജെസ്റ്റിക് തവക്കൽ മസ്താൻ ദർഗ ഏരിയ എസ്കെഎസ്എസ്‌എഫ് യൂണിറ്റ് കമ്മിറ്റി...

തിങ്കളാഴ്ച മുതൽ സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് തിങ്കളാഴ്ച മുതൽ മഴ ശക്തമാകാൻ സാധ്യത. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ...

Related Articles

Popular Categories