ന്യൂഡൽഹി: ഇന്ത്യൻ റെയിൽവേയുടെ വമ്പൻ പ്രോജക്ട് വരുന്നു. സെമി ഹൈസ്പീഡ് ട്രെയിനായ വന്ദേ ഭാരതിനെ ഹൈസ്പീഡ് ബുള്ളറ്റ് ട്രെയിനുകളാക്കാൻ റെയിൽവേ ഒരുങ്ങുന്നെന്നാണ് റിപ്പോർട്ട്. പദ്ധതിയുമായി ബന്ധപ്പെട്ട രണ്ടുപേരെ ഉദ്ധരിച്ച് ‘ലൈവ് മിന്‍റ് ഡോട്ട് കോം’ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. എന്നാൽ റെയിൽവേയുടെ ഔദ്യോഗിക പ്രതികരണമൊന്നും വന്നിട്ടില്ല. ബുള്ളറ്റ് ട്രെയിൻ പദ്ധതിയുടെ രണ്ടംഘട്ടമായാണ് നിലവിലെ സെമി ഹൈ സ്പീഡ് വന്ദേ ഭാരത് ട്രെയിനുകളെ ഹൈ സ്പീഡിലേക്ക് ഉയർത്താൻ കേന്ദ്രം ആലോചിക്കുന്നത്.
ട്രെയിൻ ട്രാക്കുകളിലോ, നിലവിലെ റെയിൽവേ ശൃംഖലയിലോ ഇത്തരം ട്രെയിനുകള്‍ ഓടിക്കാനാണ് റെയില്‍വേ ആലോചിക്കുന്നത്. ചെന്നൈയിലെ ഇന്‍റഗ്രേറ്റഡ് കോച്ച് ഫാക്ടറിയും (ഐ സിഎഫ്), ഭാരത് എര്‍ത്ത് മൂവേഴ്‌സ് ലിമിറ്റഡും (ബിഇഎംഎല്‍) ചേര്‍ന്ന് ഗവേഷണങ്ങള്‍ തുടങ്ങിയെന്നാണ് റിപ്പോര്‍ട്ട്. വന്ദേ ഭാരത് എക്സ്പ്രസുകൾക്ക് മണിക്കൂറിൽ പരമാവധി 180 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കാൻ സാധിക്കും. എന്നാൽ 130 -150 ശരാശരി വേഗതയിലാണ് ഭൂരിഭാഗം വന്ദേ ഭാരത് ട്രെയിനുകളും ഓടുന്നത്.
ഇനി മുതൽ മണിക്കൂറില്‍ പരമാവധി 280 – 300 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കാന്‍ കഴിയുന്ന വിധത്തിലേക്ക് എത്തിക്കാനാണ് റെയിൽവേയുടെ പദ്ധതി. ജപ്പാനിൽ നിന്ന് ബുള്ളറ്റ് ട്രെയിൻ ഇറക്കുമതി ചെയ്യുമ്പോൾ വേണ്ടിവരുന്നതിന്‍റെ പകുതി വിലയ്ക്ക് തദ്ദേശീയമായി ഇവ നിർമിക്കാൻ കഴിയുമെന്നതാണ് പദ്ധതിയുടെ പ്രധാന പ്രത്യേകത.
നാഷണല്‍ ഹൈസ്പീഡ് റെയില്‍ കോര്‍പറേഷന്‍ ലിമിറ്റഡ് (എന്‍എച്ച്എസ്ആര്‍സിഎല്‍) നടപ്പിലാക്കുന്ന മുംബൈ – അഹമ്മദാബാദ് ഹൈ സ്പീഡ് റെയില്‍ പദ്ധതിയില്‍ ജപ്പാനില്‍ നിന്നുള്ള ട്രെയിനുകളാണ് ഉപയോഗിക്കുന്നത്. വന്ദേ ഭാരത് ബുള്ളറ്റ് ട്രെയിൻ പതിപ്പുകൾ വരുമ്പോൾ ഇതിന്‍റെ ചെലവിൽ റെയിൽവേയ്ക്ക് വലിയ മാറ്റം വരും.
TAGS: VANDE BHARAT
SUMMARY: Vande Bharat bullet train arrives at double speed; A proud project of Indian Railways
ബെംഗളുരു: ശിവമൊഗ്ഗ, ഉഡുപ്പി ജില്ലകളെ ബന്ധിപ്പിക്കുന്ന തീർഥഹള്ളി- കുന്ദാപുര സംസ്ഥാന പാതയിലെ (എസ്എ ച്ച്-52) ബലെബാരെചുരത്തിൽ ഭാരവാഹനങ്ങൾക്കു നിയന്ത്രണം ഏർപ്പെടുത്തി.…
ബെംഗളൂരു: കാട്ടാന ആക്രമണത്തിൽ വയോധികന് ഗുരുതരമായി പരുക്കേറ്റു. ചിക്കമഗളൂരു മുഡിഗെരെ മുട്ടിഗെപുര ഗ്രാമത്തിലെ ഫിലിപ്പ് കാസ്റ്റലിനോയ്ക്കാണ് (63) പരുക്കേറ്റത്. ബുധനാഴ്ച…
ബെംഗളൂരു: ലോക്സഭാ തിരഞ്ഞെടുപ്പിൽ ബെംഗളൂരു സെൻട്രൽ മണ്ഡലത്തിലെ മഹാദേവപുരയിൽ ക്രമക്കേട് നടന്നെന്ന തെളിവുകൾ പുറത്തുവിട്ടതിനു പിന്നാലെ ലോക്സഭയിലെ പ്രതിപക്ഷനേതാവ് രാഹുൽഗാന്ധി…
ഭുവനേശ്വർ: ചത്തീസ്ഗഡിനു പുറമെ ഒഡിഷയിലും മതപരിവർത്തനം ആരോപിച്ച് മലയാളി വൈദികർക്കു നേരെ ആക്രമണം. ഒഡിഷയിലെ ജലേശ്വറിൽ 2 മലയാളി വൈദികരെയും…
ജയ്പുർ: ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസ് ടീം വിടാൻ സഞ്ജു സാംസൺ തയാറെടുക്കുന്നതായി റിപ്പോർട്ട്. ടീമിൽ തുടരാൻ ആഗ്രഹിക്കുന്നില്ലെന്ന് മാനേജ്മെന്റിനെ സഞ്ജു…
മൈസൂരു: ചാമുണ്ഡിഹിൽസ് വ്യു പോയിന്റിൽ കർണാടക ആർടിസി ബസ് മറിഞ്ഞ് അപകടം. യാത്രക്കാരുമായി ചാമുണ്ഡി ഹിൽസിലേക്കു പോകുകയായിരുന്ന ബസ് ഇന്നാണ്…