LATEST NEWS

കാത്തിരിപ്പിനൊടുവിൽ വന്ദേഭാരത് സ്ലീപ്പർ എത്തുന്നു; ഹൈ സ്പീഡ് ട്രയൽ പൂർത്തിയായി

ന്യൂഡൽഹി: വൻ വിജയമായ വന്ദേഭാരതിന്റെ മറ്റൊരു രൂപമായ സ്ലീപ്പർ ട്രെയിനിന്റെ അന്തിമ അതിവേഗ പരീക്ഷണം വിജയകരമായി പൂർത്തിയായി. റെയിൽവേ സുരക്ഷാ കമീഷണറുടെ മേൽനോട്ടത്തിൽ രാജസ്ഥാനിലെ കോട്ട-നാഗ്ദ സെക്ഷനിൽ നടന്ന പരീക്ഷണത്തിൽ ട്രെയിൻ മണിക്കൂറിൽ 180 കിലോമീറ്റർ വരെ വേഗത്തിൽ കുതിച്ചു. റെയിൽവേ സേഫ്റ്റി കമ്മീഷണറുടെ മേൽനോട്ടത്തിലാണ് നടപടികൾ പൂർത്തിയാക്കിയത്. റൈഡ് സ്റ്റെബിലിറ്റി, ഓസിലേഷൻ, വൈബ്രേഷൻ ബിഹേവിയർ, ബ്രേക്കിം​ഗ് , എമർജൻസി ബ്രേക്കിം​ഗ് മുതലായവ തൃപ്തികരമാണെന്ന് റെയിൽവേ സേഫ്റ്റി കമ്മീഷണർ വിലയിരുത്തി

സുരക്ഷാ പരീക്ഷണത്തിന്റെ വിഡിയോ സമൂഹമാധ്യമമായ എക്‌സിൽ റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പങ്കുവെച്ചു.2026 തുടക്കത്തിൽ തന്നെ വന്ദേഭാരത് സ്ലീപ്പർ ട്രെയിൻ ഓടിത്തുടങ്ങുമെന്ന്  അശ്വിനി വൈഷ്ണവ് അറിയിച്ചു.

വന്ദേഭാരത് സ്ലീപ്പർ ട്രെയിൻ കോച്ചുകൾ നിർമിച്ചത് പൊതുമേഖലാ സ്ഥാപനമായ ബിഇഎഎലിൽ ആണ്. ഇതിനോടകം ട്രെയിൻ പരീക്ഷണയോട്ടം പൂർത്തിയാക്കിയിട്ടുണ്ട്. മണിക്കൂറിൽ 180 കിലോമീറ്റർ വേഗത കൈവരിക്കാൻ സാധിച്ചിട്ടുണ്ട്.

16 കോച്ചുകളാണ് വന്ദേഭാരത് സ്ലീപ്പർ ട്രെയിന് ഉണ്ടാകുക. ഇതിൽ എസി ഫസ്റ്റ് ക്ലാസ്, 2-ടയർ എ.സി, 3-ടയർ എ.സി എന്നിങ്ങനെ വിവിധ ശ്രേണികളുണ്ടാകും.

യുഎസ്ബി ചാർജിംഗ് സൗകര്യമുള്ള ഇന്‍റഗ്രേറ്റഡ് റീഡിംഗ് ലൈറ്റ്, പബ്ലിക് അനൗൺസ്‌മെന്‍റ്, വിഷ്വൽ ഇൻഫർമേഷൻ സംവിധാനം, ഡിസ്‌പ്ലേ പാനലുകളും സുരക്ഷാ ക്യാമറകളും, മോഡുലാർ പാന്ട്രികൾ, ഭിന്നശേഷിയുള്ള യാത്രക്കാർക്കായി പ്രത്യേക ബെർത്തുകൾ, ടോയ്‌ലറ്റുകൾ എന്നിങ്ങനെ മികച്ച സൌകര്യങ്ങൾ വന്ദേഭാരത് സ്ലീപ്പർ ട്രെയിനിൽ ഉണ്ടാകും.

അതേസമയം ഏത് റൂട്ടിലാണ് വന്ദേഭാരത് സ്ലീപ്പർ ആദ്യം ഓടുകയെന്ന കാര്യത്തിൽ വ്യക്തത വരുത്താൻ റെയിൽവേയോ, മന്ത്രിയോ തയ്യാറായിട്ടില്ല. ഏറ്റവുമധികം സാധ്യത ദില്ലി-ഹൌറ, ദില്ലി-പാട്ന റൂട്ടുകളിലാണെന്നാണ് സൂചന. ഇതിൽ മുൻഗണന ദില്ലി-പാട്ന റൂട്ടിനായിരിക്കുമെന്നും സൂചനയുണ്ട്.
SUMMARY: Vande Bharat Sleeper arrives after long wait; High Speed ​​Trial Completed

NEWS DESK

Recent Posts

ഏഴ് ബിഎംഡബ്ല്യു കാറുകള്‍ വാങ്ങാനുള്ള ലോക്പാലിന്‍റെ വിവാദ ടെൻഡര്‍ റദ്ദാക്കി

ഡല്‍ഹി: ഏഴ് വിലകൂടിയ ബിഎംഡബ്ല്യു കാറുകള്‍ വാങ്ങാനുള്ള വിവാദ ഉത്തരവ് ലോക്പാല്‍ ഓഫ് ഇന്ത്യ റദ്ദാക്കി. 'ഭരണപരമായ കാരണങ്ങളാലും പ്രശ്‌നങ്ങളാലും'…

17 minutes ago

വയനാട്ടില്‍ കാട്ടാന ആക്രമണത്തില്‍ യുവാവിന് പരുക്ക്

കല്‍പ്പറ്റ: വയനാട് സുല്‍ത്താന്‍ ബത്തേരി നൂല്‍പ്പുഴയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ യുവാവിന് ഗുരുത പരുക്ക്. നൂല്‍പ്പുഴ കുമഴി വനഗ്രാമത്തിലെ ചുക്കാലിക്കുനി കാട്ടുനായ്ക്ക…

1 hour ago

പുതുവത്സാരാഘോഷത്തിനിടെ സ്വിറ്റ്‌സര്‍ലന്‍ഡില്‍ സ്‌ഫോടനം; പത്തിലധികം പേര്‍ കൊല്ലപ്പെട്ടു

ബോണ്‍: സ്വിറ്റ്‌സര്‍ലാന്‍ഡിലെ റിസോര്‍ട്ടില്‍ പുതുവത്സര ആഘോഷത്തിനിടെയുണ്ടായ സ്‌ഫോടനത്തില്‍ മരണസംഖ്യ ഉയരുന്നു. പത്തിലധികം പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. നൂറോളം പേര്‍ക്ക് പരുക്കേറ്റു.…

2 hours ago

പുകയിലയ്ക്കും പാൻ മസാലയ്ക്കും 40 ശതമാനം നികുതി

ഡല്‍ഹി: രാജ്യത്തെ പുകയില ഉല്പന്നങ്ങള്‍ക്കും പാന്‍മസാലയ്ക്കും ഫെബ്രുവരി ഒന്ന് മുതല്‍ അധിക നികുതി ചുമത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. നിലവിലുള്ള…

2 hours ago

ടൂറിസ്റ്റ് ബസും സ്‌കൂട്ടറും കൂട്ടിയിടിച്ച്‌ രണ്ട് പേര്‍ മരിച്ചു

ആലപ്പുഴ: എടത്വയില്‍ ടൂറിസ്റ്റ് ബസും ബൈക്കും കൂട്ടിയിടിച്ച്‌ രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം. ചെറുതന പോച്ച തുണ്ടത്തില്‍ മണിക്കുട്ടന്‍ (മനു -…

3 hours ago

സ്വർണവില വീണ്ടും മുകളിലേക്ക്

തിരുവനന്തപുരം: കേരളത്തിൽ തുടർച്ചയായ വിലക്കുറവിന് ശേഷം ഇന്ന് കേരളത്തില്‍ സ്വർണവില കുതിക്കുന്നു. ഇന്നലെ മാത്രം 3 തവണയാണ് സ്വർണ വില…

4 hours ago