LATEST NEWS

വന്ദേഭാരത് സ്ലീപ്പർ ഉടൻ; ഈ നാല് റൂട്ടുകളില്‍ സാധ്യത

കൊച്ചി: വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിന്‍ ഒരു മാസത്തിനകം ഓടിത്തുടങ്ങും. ദീപാവലി സമ്മാനമായി ഡല്‍ഹിയില്‍ നിന്ന് പ്രയാഗ്രാജ് വഴി പാട്നയിലേക്കായിരിക്കും ആദ്യ ട്രെയിന്‍ ഓടിക്കുക. തുടര്‍ന്ന് ആദ്യഘട്ടത്തില്‍ ഉള്‍പ്പെട്ട മുംബൈ, ഹൗറ, പൂനെ, സെക്കന്തരാബാദ് സര്‍വീസുകളും ഉണ്ടാകും. കേരളത്തില്‍ അടുത്ത ഘട്ടത്തിലാകും വന്ദേഭാരത് സ്ലീപ്പര്‍ എത്തുക. തിരുവനന്തപുരം-ബെംഗളൂരു, തിരുവനന്തപുരം- മംഗളൂരു റൂട്ടുകളാണ് പരിഗണനയില്‍.

അത്യാധുനിക സൗകര്യങ്ങളോടെയുള്ള കോച്ചുകൾ നിർമ്മിക്കുന്നത് പൊതുമേഖലാ സ്ഥാപനമായ ബി.ഇ.എം.എൽ ആണ്. എ.സി ഫസ്റ്റ് ക്ലാസ്, 2ടയർ, 3ടയർ കോച്ചുകളുണ്ടാകും. വന്ദേഭാരത് ഹ്രസ്വദൂര ട്രെയിനുകളേക്കാൾ സ്ലീപ്പറിൽ അധികം സൗകര്യവുമൊരുക്കും. റീഡിംഗ് ലൈറ്റ്, ലാപ്ടോപ് ചാർജിംഗ്, പൊതു അനൗൺസ്മെന്റ്, വിഷ്വൽ ഇൻഫോസിസ്റ്റം, സുരക്ഷാ ക്യാമറകൾ, മോഡുലാർ പാൻട്രി, ഭിന്നശേഷി സൗഹൃദ ബെർത്തുകൾ- ടോയ്ലെറ്റ് എന്നിവയാണ് വന്ദേഭാരത് സ്ലീപ്പറിലെ സൗകര്യങ്ങൾ. ഫസ്റ്റ് എ.സി കോച്ചുകളിൽ ചൂടുവെള്ളം വരുന്ന ഷവറുകളുമുണ്ടാകും.

വന്ദേഭാരത് സ്ലീപ്പറിന് രാജധാനി എക്സ്പ്രസുകളേക്കാൾ നിരക്ക് കൂടുതലായിരിക്കും. യാത്രാനിരക്കിലും റൂട്ടുകളുടെ കാര്യത്തിലും അന്തിമ തീരുമാനമെടുക്കേണ്ടത് റെയിൽവേ ബോർഡാണ്. ഇതു സംബന്ധിച്ച കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്തുവരും.
SUMMARY: Vande Bharat Sleeper coming soon

NEWS DESK

Recent Posts

വീണ്ടും റെക്കോര്‍ഡിട്ട് സ്വര്‍ണവില

തിരുവനന്തപുരം: വീണ്ടും സര്‍വകാല റെക്കോര്‍ഡിലെത്തി സ്വര്‍ണവില. പവന് 640 രൂപയാണ് വര്‍ധിച്ചിരിക്കുന്നത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 79,560…

16 minutes ago

അമീബിക് മസ്തിഷ്ക ജ്വരം; ചികിത്സയിലായിരുന്ന ബത്തേരി സ്വദേശി മരിച്ചു

കോഴിക്കോട്: അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് സംസ്ഥാനത്ത് വീണ്ടും മരണം. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സലയിലായിരുന്ന വയനാട് സുൽത്താൻ ബത്തേരി…

20 minutes ago

നാളെ പൂര്‍ണ ചന്ദ്രഗ്രഹണം; ഇന്ത്യന്‍ സമയം രാത്രി 8.58 ന് തുടങ്ങും

ഡല്‍ഹി: നാളെ പൂര്‍ണ ചന്ദ്രഗ്രഹണം ദൃശ്യമാകും. സെപ്തംബര്‍ ഏഴിന് ഇന്ത്യന്‍ സമയം രാത്രി 8.58 ന് ഭൂമിയുടെ നിഴല്‍ ചന്ദ്രനുമേല്‍…

1 hour ago

പാതിവില തട്ടിപ്പ് കേസ്; പ്രത്യേക അന്വേഷണ സംഘത്തെ പിരിച്ചുവിട്ടു

തിരുവനന്തപുരം: കേരളത്തെ ഞെട്ടിച്ച പാതിവില തട്ടിപ്പ് കേസില്‍ പ്രത്യേക അന്വേഷണ സംഘത്തെ പിരിച്ചുവിട്ട് സര്‍ക്കാര്‍. അന്വേഷണ സംഘത്തലവനായ ക്രൈംബ്രാഞ്ച് എസ്പി…

2 hours ago

പെൺവാണിഭക്കേസ്: നടി അനുഷ്ക മോഹൻദാസ് അറസ്റ്റിൽ

മുംബൈ: സിനിമയിൽ അവസരം തേടുന്ന യുവതികളെ പെൺവാണിഭ സംഘത്തിൽ എത്തിച്ച കേസിൽ നടി അനുഷ്‌ക മോണി മോഹൻ ദാസ് അറസ്റ്റിൽ. മഹാരാഷ്ട്രയിലെ…

3 hours ago

നേപ്പാളിൽ ഫേസ്ബുക്കിനും ഇൻസ്റ്റഗ്രാമിനും യൂട്യൂബിനും നിരോധനം

കാഠ്മണ്ഡു: ഫേയ്‌സ്ബുക്ക്, എക്‌സ്, ഇന്സ്റ്റ ഗ്രാം, യൂട്യൂബ് തുടങ്ങി സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾക്ക് നിരോധനം ഏർപ്പെടുത്തി നേപ്പാൾ. രാജ്യത്ത് ഇവയ്ക്കുള്ള…

4 hours ago