വർക്കല: ഭാര്യയുടെ സ്വർണം പണയം വച്ച പണവുമായി മുങ്ങിയ ഭർത്താവിനെ വർക്കല പോലീസ് പിടികൂടി. നെയ്യാറ്റിൻകര കലമ്പാട്ടുവിള പള്ളിച്ചല്‍ ദേവീകൃപയില്‍ അനന്തു (34)വാണ് പിടിയിലായത്. 2021 ആഗസ്റ്റിലായിരുന്നു വർക്കല പനയറ സ്വദേശിയായ യുവതിയും ഫിസിയോതെറാപ്പിസ്റ്റായ അനന്തുവും തമ്മിലുള്ള വിവാഹം.
വിവാഹ ശേഷം മൂന്നാംനാള്‍ ഭാര്യയുടെ 52 പവൻ നിർബന്ധിച്ച് പണയംവച്ച് 13.5 ലക്ഷം രൂപ അനന്തു കൈക്കലാക്കിയെന്നാണ് ഭാര്യയുടെ പരാതി. യുവതിയുടെ ജാതകദോഷം മാറാൻ പൂജ നടത്തുന്നതിന് ഒരു ലക്ഷം രൂപ യുവതി നല്‍കണമെന്നും അനന്തുവിന്റെ അച്ഛനും അമ്മയും സഹോദരനും ആവശ്യപ്പെട്ടതായും പരാതിയില്‍ പറയുന്നു. കൂടാതെ അനന്തു കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ടതായും പോലീസില്‍ യുവതി മൊഴി നല്‍കി.
പരാതിയുടെ അടിസ്ഥാനത്തില്‍ അനന്തുവിന്റെ പിതാവ് ശശി, മാതാവ് സുരേഷ്‌കുമാരി, സഹോദരൻ അമല്‍ എന്നിവർക്കെതിരെ ഇക്കഴിഞ്ഞ മാർച്ചില്‍ പോലീസ് കേസെടുത്തു. ഇതോടെ അനന്തു കിട്ടിയ പണവുമായി മുങ്ങി. കേരളത്തില്‍ പലയിടങ്ങളിലും ബെംഗളൂരുവിലും ഒളിവില്‍ താമസിച്ചുവരവെ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ തൃശൂരില്‍ നിന്നാണ് ഇയാളെ വർക്കല പോലീസ് പിടികൂടിയത്. പ്രതിയെ വർക്കല കോടതിയില്‍ ഹാജരാക്കി.
TAGS : THIRUVANATHAPURAM | GOLD | ARREST
SUMMARY : The husband who pawned his wife’s gold and drowned with money was arrested
ന്യൂഡല്‍ഹി: ജസ്റ്റിസ് സൗമെന്‍ സെന്‍ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആകും. കൊളീജിയം ശുപാര്‍ശ അംഗീകരിച്ച് കേന്ദ്രസര്‍ക്കാര്‍ ഉത്തരവിറിക്കി. മേഘാലയ…
തിരുവനന്തപുരം: പുതുവത്സരത്തിൽ മലയാളികൾക്ക് സമ്മാനവുമായി ഇന്ത്യൻ റെയിൽവേ. മലയാളികൾ കൂടുതലായി ആശ്രയിക്കുന്ന കൊല്ലം-ചെന്നെെ എക്‌സ്‌പ്രസിന്റെ യാത്ര സമയം ഒരു മണിക്കൂർ…
തിരുവനന്തപുരം: പോറ്റി ആദ്യം കയറിയത് കോൺഗ്രസ് നേതാവ് സോണിയാഗാന്ധിയുടെ വീട്ടിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എസ്ഐടി അന്വേഷണത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസ്…
തിരുവനന്തപുരം: 2026 ലെ വാർഷിക പരീക്ഷാ കലണ്ടർ പിഎസ്‍സി പുറത്തിറക്കി. വെബ്സൈറ്റിലൂടെയാണ് പ്രസിദ്ധീകരിച്ചത്. 2025 ഡിസംബർ 31 വരെ വിജ്ഞാപനം…
ബെംഗളൂരു: ബെംഗളൂരു വികസന അതോറിറ്റി (ബിഡിഎ) ഉദ്യോഗസ്ഥന്റെ വസതിയില്‍ ലോകായുക്ത പോലീസ് ഉദ്യോഗസ്ഥർ നടത്തിയ റെയ്ഡിൽ 1.53 കോടി രൂപയുടെ…
വയനാട്: വയനാട് കമ്പളക്കാട് ആദിവാസി യുവാവ് മര്‍ദനമേറ്റ് കൊല്ലപ്പെട്ടു. കുറുമ്പാലക്കോട്ട കരടിക്കുഴി ഉന്നതിയില്‍ കേശവന്‍ ആണ് കൊല്ലപ്പെട്ടത്. കേശവന്റെ സഹോദരിയുടെ…