തിരുവനന്തപുരം: ആശാ പ്രവർത്തകരുടെ രാപകല്‍ സമരത്തിന്റെ സമാപന വേദിയില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനൊപ്പം വേദി പങ്കിടാൻ വിസമ്മതിച്ച് പ്രതിപക്ഷ നേതാവ്. രാഹുല്‍ മാങ്കൂട്ടത്തില്‍ പോയാലേ വരൂ എന്ന് നേതാവ് നിലപാടെടുത്തതോടെ രാഹുല്‍ വേദി വിട്ടു. വി.ഡി സതീശൻ പോയ ശേഷം രാഹുല്‍ സമരവേദയില്‍ വീണ്ടുമെത്തുകയും ചെയ്തു.
രാപകല്‍ സമരം അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി ഇന്ന് സംഘടിപ്പിച്ച സമര പ്രതിജ്ഞാറാലിയുടെ ഉദ്ഘാടകൻ പ്രതിപക്ഷ നേതാവ് ആയിരുന്നു. രാവിലെ സമരപന്തലിലെത്തിയ രാഹുല്‍ മാങ്കൂട്ടത്തില്‍ വി.ഡി സതീശൻ എത്തുന്നതിന് തൊട്ടുമുമ്പ് വേദി വിടുകയും ശേഷം അദ്ദേഹം വേദിവിട്ട ശേഷം മടങ്ങിയെത്തുകയുമായിരുന്നു.
തന്നെ സംബന്ധിച്ച് ആശാവർക്കർമാരുടെ സമരം വൈകാരികതയുള്ള വിഷയമാണെന്നും എംഎല്‍എ എന്ന നിലയില്‍ നിയമസഭയില്‍ ആദ്യമായി അവതരിപ്പിച്ച അടിയന്തര പ്രമേയം ആശാവർക്കർമാർക്ക് വേണ്ടിയുള്ളതായിരുന്നു എന്നുമായിരുന്നു മാധ്യമങ്ങളെകണ്ട രാഹുല്‍ പറഞ്ഞത്. ഒരു ലിറ്റർ വെളിച്ചെണ്ണയുടെ വിലപോലും വേതനമായി ആശമാർക്ക് ലഭിക്കുന്നില്ലെന്നും രാഹുല്‍ കുറ്റപ്പെടുത്തിയിരുന്നു.
ഈ പ്രതികരണത്തിന് ശേഷം രാഹുല്‍ സ്ഥലത്ത് നിന്ന് മടങ്ങി. ഇതിന് പിന്നാലെയാണ് പ്രതിപക്ഷ നേതാവ് വേദിയിലേക്ക് എത്തിയത്. യുഡിഎഫ് അധികാരത്തിലെത്തിയാല്‍ ആദ്യമന്ത്രിസഭായോഗത്തില്‍ തന്നെ ആശമാരുടെ ആവശ്യത്തില്‍ തീരുമാനമെടുക്കുമെന്ന് വി ഡി സതീശൻ ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു.
കഴിഞ്ഞ ദിവസം കിട്ടിയ 33 രൂപ നക്കാപ്പിച്ച കിട്ടിയാണ് ആശമാർ മടങ്ങുന്നതെന്നാണോ വിചാരിക്കുന്നത്? സമരം കേരളത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് പടരുമെന്നതില്‍ സംശയമില്ല. ഇത്രമാത്രം ജനപിന്തുണ കിട്ടിയ സമരം വേറെയില്ലെന്നും വി ഡി സതീശൻ പറഞ്ഞു.
SUMMARY: VD Satheesan drops Rahul Mangkootatil at Asha protest stage
ന്യൂഡല്‍ഹി: ഇന്ത്യന്‍ ആകാശത്ത് മത്സരത്തിന് വഴിയൊരുക്കി മൂന്ന് പുതിയ വിമാനക്കമ്പനികള്‍ കൂടി എത്തുന്നു. കൂടുതൽ ഓപ്പറേറ്റർമാർക്ക് അവസരം നൽകാനും യാത്ര…
ബെംഗളൂരു: കേരളത്തിലേക്ക് പുറപ്പെട്ട കർണാടക ആർടിസി ബസ് തമിഴ്നാട്ടില്‍ അപകടത്തില്‍പ്പെട്ട് ഡ്രൈവർ മരിച്ചു. 18 യാത്രക്കാർക്ക് പരുക്കേറ്റു. ചരക്ക് ലോറിക്ക്…
കണ്ണൂർ: കെഎപി നാലാം ബറ്റാലിയൻ കമണ്ടാന്റും കേരളാ ഫുട്‌ബോളിന്റെ സൂപ്പർ താരവുമായിരുന്ന എ ശ്രീനിവാസൻ (53) അന്തരിച്ചു. വൃക്ക സംബന്ധമായ…
ബെംഗളൂരു: ബെല്ലാരി തെക്കലക്കോട്ടയ്ക്ക് സമീപം കാർ മറിഞ്ഞുണ്ടായ അപകടത്തിൽ മൂന്ന് പേർ മരിച്ചു. സിരുഗപ്പ സ്വദേശികളായ പ്രസാദ് റാവു (75),…
ബെംഗളൂരു: ബെംഗളൂരു നമ്മ മെട്രോ റെയില്‍ ശൃംഖല 2027 ഡിസംബറോടെ 175 കിലോമീറ്ററായി വികസിപ്പിക്കുമെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡി കെ…
തിരുവനന്തപുരം: കേരളത്തിലെ ജനങ്ങള്‍ക്ക് നേറ്റിവിറ്റി കാര്‍ഡ് നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിലവില്‍ വില്ലേജ് ഓഫീസർ നല്‍കിവരുന്ന നേറ്റിവിറ്റി സർട്ടിഫിക്കറ്റിനു…