തിരുവനന്തപുരം: ഹിരണ്‍ ദാസ് മുരളിയെന്ന റാപ്പർ വേടനെതിരേ ഗൂഢാലോചനയുണ്ടെന്ന് കുടുംബം. അന്വേഷണം നടത്തണമെന്നാവശ‍്യപ്പെട്ട് മുഖ‍്യമന്ത്രി പിണറായി വിജയന് വേടന്‍റെ സഹോദരൻ പരാതി നല്‍കി. രാഷ്ട്രീയ ഗൂഢാലോചന സംശയിക്കുന്നുവെന്നും സ്ഥിരം കുറ്റവാളിയാക്കാനുള്ള ശ്രമം നടക്കുന്നുവെന്നും പരാതിയില്‍ പറയുന്നു.
വേടന്‍റെ വാക്കുകളെ നിശബ്ദമാക്കാനാണ് ഇതിലൂടെ ശ്രമം എന്നാണ് പരാതിയില്‍ പറയുന്നത്. കേസിനെ കുറിച്ച് സംസാരിക്കരുതെന്നാണ് നിർദേശമെന്നും തനിക്ക് നല്ല വിശ്വാസമുണ്ടെന്നും സമയം കിട്ടിയാല്‍ എല്ലാ ആരോപണങ്ങള്‍ക്കും മറുപടി പറയുമെന്നും റാപ്പർ വേടൻ എന്ന ഹിരണ്‍ദാസ് മുരളി ഇന്നലെ പറഞ്ഞിരുന്നു.
ബലാത്സംഗ കേസില്‍ അറസ്റ്റിലായതിനു ശേഷം ജാമ്യം കിട്ടി പുറത്തിറങ്ങവെ ആയിരുന്നു വേടന്റെ പ്രതികരണം. വിവാഹ വാഗ്ദാനം നല്‍കി ബലാത്സംഗം ചെയ്തുവെന്ന കേസില്‍ കഴിഞ്ഞ ദിവസം വേടനെ തൃക്കാകര പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന് മുൻകൂർ ജാമ‍്യമുള്ളതിനാല്‍ വൈദ‍്യ പരിശോധനയ്ക്ക് ശേഷം വിട്ടയയ്ക്കുകയായിരുന്നു.
SUMMARY: Attempt to make the vedan a permanent criminal; Family files complaint with Chief Minister
തിരുവനന്തപുരം: ശബരിമലയിലെ ഈ വര്‍ഷത്തെ മണ്ഡല-മകരവിളക്ക് തീര്‍ഥാടനത്തിനുള്ള ഒരുക്കങ്ങള്‍ ദ്രുതഗതിയില്‍ പൂര്‍ത്തിയാക്കാന്‍ മന്ത്രി വിഎന്‍ വാസവന്‍ നിര്‍ദ്ദേശം നല്‍കി. തീര്‍ഥാടന…
ബെംഗളുരു: മലയാളി നഴ്സിംഗ് വിദ്യാർഥിയെ ബെംഗളുരുവിൽ മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് നടുവണ്ണൂർ കരുവണ്ണൂർ സ്വദേശി ടി ഷാജി-പ്രിയ ദമ്പതികളുടെ…
ബെംഗളൂരു: വാഹനാപകടത്തിൽ നദിയിൽ നഷ്ടപ്പെട്ട 45 ലക്ഷം രൂപയുടെ സ്വര്‍ണാഭരണങ്ങള്‍ മുങ്ങൽ വിദഗ്ദ്ധൻ ഈശ്വർ മാൽപെ കണ്ടെടുത്തു. ആഭരണങ്ങൾ സുരക്ഷിതമായി…
ചെന്നൈ: യുവതിയെ പീഡിപ്പിച്ച സംഭവത്തിൽ ബൈക്ക് ടാക്സി ഡ്രൈവറെ ചെന്നൈയിൽ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം ചെന്നൈയിലെ പക്കികരണൈയിൽ…
കൊച്ചി: നെടുമ്പാശ്ശേരി എയർപോർട്ട് റെയിൽവേ സ്റ്റേഷൻ നിർമാണത്തിന് കേന്ദ്ര റെയിൽവേ ബോർഡിന്‍റെ അനുമതി. കേന്ദ്ര മന്ത്രി ജോര്‍ജ് കുര്യന്‍ അറിയിച്ചതാണ്…
ബെംഗളൂരു: ബെംഗളൂരു മലയാളി ഫോറത്തിന്റെ നേതൃത്വത്തിൽ സമാഹരിച്ച നോർക്ക ഐഡി കാർഡിനുള്ള രണ്ടാംഘട്ട അപേക്ഷകൾ സെക്രട്ടറി ഷിബു ശിവദാസ്, ചാർലി…
View Comments
പാട്ട് പാടിയാൽ ക്രിമിനൽ കുറ്റം ഇല്ലാതാകുമോ...!!!
ഏതെങ്കിലും തരത്തിൽ വൈഭവം ഉള്ളവർ നിയമത്തിനു അതീതർ ആകുമോ. നിയമം എല്ലാവര്ക്കും ഒരുപോലെ ആകണം... സമൂഹത്തിൽ കയറൂരി വിടാൻ പാടില്ല. എന്റെ എളിയ അഭിപ്രായം. ഇവിടെ സ്വയം ഒരാൾ മാത്രം അല്ല തെറ്റ് ചെയ്യുന്നത്... അനേക ചെറുപ്പക്കാരെയും വഴിതെറ്റിക്കുന്നു. സമൂഹത്തെ poluted ആക്കുന്നു. ശുദ്ധ സംഗീതം എത്ര ആശ്വാസം. 😲
അസംതൃപ്തിയുടെയും അമർഷത്തിന്റെയും മത്സരത്തിന്റെയും ചിന്തകൾ കുത്തി നിറച്ച ലഹരി പാട്ടുകൾ യുവ തലമുറക്ക് മാത്രമല്ല സകലർക്കും ആസ്വസ്ഥതയും നരകവും നൽകും. അതാണ് തിരുത്തേണ്ടത്. സകല നിയമ വ്യവസ്ഥയോടുമുള്ള മത്സരം, അമർഷം ഇതിന് നിയമം കൂട്ട് നിൽക്കരുത്. 🙏