ന്യൂഡൽഹി: കേന്ദ്രആരോഗ്യമന്ത്രിയെ കാണാൻ അനുമതി കിട്ടിയില്ലെന്ന് മന്ത്രി വീണാ ജോർജ്. അനുമതി കിട്ടാത്ത സാഹചര്യത്തിൽ നിവേദനം നൽകിയിട്ടുണ്ട്. കേന്ദ്രമന്ത്രി തിരക്കായിരിക്കുമെന്നും മന്ത്രി പറഞ്ഞു. കൂടിക്കാഴ്ചയ്ക്ക് അനുമതി തേടിക്കൊണ്ടുള്ള കത്തും മന്ത്രി പുറത്തുവിട്ടു. കേരളാ ഹൗസിലെത്തിയ വീണാ ജോർജ് രാവിലെ മുതൽ ചർച്ചയ്ക്ക് സമയം അനുവദിക്കുമെന്ന കാത്തിരിപ്പിലായിരുന്നു. എന്നാൽ ഇതുവരെ അതിനുള്ള സമയം ലഭിച്ചിട്ടില്ല. ആശാ വർക്കർമാരുടെ വിഷയം, വയനാട് ദുരന്തം, എയിംസ് എന്നീ ആവശ്യങ്ങളാണ് കേന്ദ്രമന്ത്രിയുമായുള്ള ചർച്ചയിൽ ഉന്നയിക്കാനിരുന്നത്.
എന്നാൽ മുൻകൂട്ടി ചോദിക്കാതെ കൂടിക്കാഴ്ചയ്ക്കുള്ള അനുമതി ലഭിക്കില്ലെന്നാണ് കേന്ദ്രമന്ത്രിയുടെ ഓഫീസിൽ നിന്ന് പുറത്തുവന്ന അറിയിപ്പ്. മന്ത്രി തിരക്കിലാണെന്നും കേരളാ ഹൗസിനെ അറിയിച്ചു. ഇന്നലെ ആശമാരുമായി മന്ത്രി വീണാ ജോര്‍ജ് ചര്‍ച്ച നടത്തുകയും ഇത് പരാജയപ്പെടുകയും ചെയ്തതോടെയാണ് കേന്ദ്ര മന്ത്രിയുമായി കൂടിക്കാഴ്ചക്ക് ഡല്‍ഹിക്ക് പോകാന്‍ തീരുമാനിച്ചത്.
<br>
TAGS : VEENA GEORGE
SUMMARY : Veena George was not allowed to meet the Union Minister
തിരുവനന്തപുരം: കേരളത്തിൽ സ്വര്‍ണവില കുതിക്കുന്നു. ഇന്ന് ഗ്രാമിന് 40 രൂപയാണ് കൂടിയത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 10,320 രൂപയായി…
മലപ്പുറം: കടലില്‍ നിന്ന് മത്സ്യബന്ധനത്തിനിടെ നാഗവിഗ്രഹങ്ങള്‍ കണ്ടെത്തി. താനൂർ ഉണ്ണ്യാല്‍ അഴീക്കല്‍ കടലില്‍ നിന്നാണ് രണ്ട് നാഗവിഗ്രഹങ്ങള്‍ കണ്ടെത്തിയത്. പുതിയ…
കാൺപൂർ: വിമാനത്തിനുള്ളിലെ കാബിനിൽ എലിയെ കണ്ടതിനെ തുടർന്ന് 140 പേരുടെ വിമാന യാത്ര മൂന്ന് മണിക്കൂർ വൈകി. കാൺപൂർ വിമാനത്താവളത്തിൽ…
കൊച്ചി: മുൻ മാനേജർ വിപിൻ കുമാറിനെ മർദിച്ച കേസില്‍ നടൻ ഉണ്ണി മുകുന്ദന് സമൻസ്. കാക്കനാട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ്…
ഭോപ്പാൽ: അമ്മയോടൊപ്പം കൃഷിയിടത്തിലേക്കു പോയ എട്ടുവയസ്സുകാരിയെ പുലി കടിച്ചുകൊന്നു. മധ്യപ്രദേശിലെ ഭർവാനി ജില്ലയിലെ കീർത ഫാലിയ ഗ്രാമത്തിലാണു സംഭവം. ഗീത…
തിരുവനന്തപുരം: പ്രവാസികേരളീയര്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ നോര്‍ക്ക റൂട്ട്സ് വഴി നടപ്പിലാക്കുന്ന സമഗ്ര ആരോഗ്യ അപകട ഇൻഷുറൻസ് പദ്ധതിയായ നോര്‍ക്ക കെയറിന്റെ…