തിരുവനന്തപുരം: കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി നഡ്ഡയുമായുള്ള കൂടിക്കാഴ്ച്ചക്കായി ആരോഗ്യമന്ത്രി വീണാ ജോർജ് നാളെ രാവിലെ ഡൽഹിയിലേക്ക് പോകും. കേരളത്തില് സമരം നടത്തുന്ന ആശ വര്ക്കേഴ്സ് നാളെ മുതല് നിരാഹാര സമരം പ്രഖ്യാപിച്ചിരിക്കുന്ന പശ്ചാത്തലത്തിലാണ് ആരോഗ്യമന്ത്രി വീണാ ജോര്ജ് കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നദ്ദയുമായി ചര്ച്ച നടത്തുന്നത്. ആശമാര് ഉന്നയിച്ച വിഷയങ്ങള് കേന്ദ്രമന്ത്രിയുടെ ശ്രദ്ധയില്പ്പെടുത്തുമെന്ന് മന്ത്രി വീണ ജോര്ജ് അറിയിച്ചിട്ടുണ്ട്. കേന്ദ്രം നല്കാനുള്ള കുടിശ്ശിക തുക നല്കണമെന്ന് ആവശ്യപ്പെടും. ഇന്ന് ആശമാരുമായി ആരോഗ്യമന്ത്രി നടത്തിയ ചർച്ച പരാജയപ്പെട്ടിരുന്നു.
ഇന്ന് ആശ വര്ക്കേഴ്സിന്റെ പ്രതിനിധികളുമായി നടത്തിയ ചര്ച്ചയില് കേന്ദ്ര ആരോഗ്യമന്ത്രിയെ കാണുമെന്ന് വീണ ജോര്ജ് വ്യക്തമാക്കിയിരുന്നു. തുക കൂട്ടില്ലെന്ന നിലപാട് സംസ്ഥാനത്തിനില്ലെന്നും ഇന്സെന്റീവ് വര്ധിപ്പിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടുമെന്നുമാണ് മന്ത്രി വ്യക്തമാക്കിയത്. സന്നദ്ധപ്രവര്ത്തകര് എന്ന നിര്വചനമടക്കം മാറ്റണമെന്നും ആവശ്യപ്പെടുമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്തിന് വിഷയത്തില് പോസിറ്റീവ് നിലപാടാണ്. ആശമാര് നിരാഹാര സമരത്തിലേക്ക് പോകുന്നത് നിര്ഭാഗ്യകരമെന്നും വീണ ജോര്ജ് പറഞ്ഞു.
ആശമാരുടെ പ്രവര്ത്തനം സംബന്ധിച്ച് സ്വീകരിക്കാന് കഴിയുന്ന എല്ലാ നടപടികളും സ്വീകരിച്ചാണ് മുന്നോട്ട് പോകുന്നതെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. ഓണറേറിയം വര്ധിപ്പിക്കണം എന്നു തന്നെയാണ് സര്ക്കാര് നിലപാടെന്നും എന്നാല് ഒറ്റയടിക്ക് മൂന്ന് ഇരട്ടി തുക കൂട്ടി നല്കാനാവില്ലെന്നും അവര് വ്യക്തമാക്കി. ജനാധിപത്യപരമായ സമീപനം വേണമെന്ന് സമരക്കാരോട് അഭ്യര്ത്ഥിച്ചുവെന്നും മന്ത്രി പറഞ്ഞു.
അതേസമയം നാളെ രാവിലെ പതിനൊന്ന് മുതല് നിരാഹാരം ആരംഭിക്കുമെന്ന് ആശാമാര് വ്യക്തമാക്കിയിട്ടുണ്ട്. ഇന്ന് രണ്ട് മണിക്ക് നടന്ന എൻ.എച്ച്.എം സ്റ്റേറ്റ് മിഷൻ ഡയരക്ടറുടെ നേതൃത്വത്തിലുള്ള ചർച്ച പരാജയപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ആരോഗ്യമന്ത്രി ചർച്ചയ്ക്ക് വിളിച്ചത്. ആവശ്യം അംഗീകരിക്കുന്നത് വരെ സമരം തുടരുമെന്ന നിലപാടിലാണ് ആശമാർ.
<br>
TAGS : ASHA WORKERS STRIKE
SUMMARY : Veena George will go to Delhi tomorrow to discuss the Asha strike
തിരുവനന്തപുരം: തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പില് മത്സരിക്കുന്ന സ്ഥാനാർഥികളുടെ രണ്ടാംഘട്ട പട്ടിക കോണ്ഗ്രസ് പുറത്തുവിട്ടു. 13 സ്ഥാനാര്ഥികളെയാണ് കോണ്ഗ്രസ് പ്രഖ്യാപിച്ചത്.…
ബെംഗളൂരു: കോണ്ഗ്രസ് നേതാവ് രാഹുല് ഗാന്ധി ഉന്നയിച്ച വോട്ട് കൊള്ള ആരോപണത്തില് രാജ്യത്തെ ആദ്യ അറസ്റ്റ് കര്ണാടകയില് രേഖപ്പെടുത്തി. ബംഗാള്…
തിരുവനന്തപുരം: സംസ്ഥാനത്തെ സ്വർണവിലയില് ഇന്ന് വൻഇടിവ്. പവന് 1,440 രൂപ കുറഞ്ഞ് 91,720 രൂപയും ഗ്രാമിന് 180 രൂപ കുറഞ്ഞ്…
കൊച്ചി: എറണാകുളത്ത് 12 വയസ്സുകാരനെ ക്രൂരമായി മർദിച്ച കേസില് അമ്മയെയും അവരുടെ ആണ്സുഹൃത്തിനെയും എളമക്കര പോലീസ് അറസ്റ്റ് ചെയ്തു. കുട്ടിയുടെ…
ശ്രീനഗർ: ജമ്മു കാഷ്മീരിലെ നൗഗാം പോലീസ് സ്റ്റേഷനിൽ നടന്ന സ്ഫോടനത്തിൽ മരണസംഖ്യ ഒമ്പത് ആയി ഉയർന്നു. 29 പേർക്ക് പരുക്കേറ്റു.…
തലശ്ശേരി: പാനൂർ പാലത്തായിയിൽ നാലാം ക്ലാസ് വിദ്യാർഥിനിയെ പീഡിപ്പിച്ചെന്ന കേസിൽ അധ്യാപകനും ബി.ജെ.പി നേതാവുമായ പ്രതിക്കുള്ള ശിക്ഷ തലശ്ശേരി പോക്സോ…