ബെംഗളൂരു: കേന്ദ്ര സര്‍ക്കാരിന്റെ വഖഫ് ഭേദഗതി ബില്ലിനെതിരെ പ്രമേയം പാസാക്കി കര്‍ണാടക നിയമസഭ. നിയമ-പാര്‍ലമെന്ററി കാര്യ വകുപ്പ് മന്ത്രി എച്ച്. കെ. പാട്ടീലാണ് പ്രമേയം അവതരിപ്പിച്ചത്. ഏകപക്ഷീയമായ ബില്ലാണിതെന്നും പ്രതിപക്ഷത്തിന്റെ ആശയങ്ങളെയോ എതിർപ്പുകളോ കേന്ദ്രസര്‍ക്കാര്‍ തിരസ്‌കരിക്കുകയാണെന്നും മന്ത്രി പ്രമേയം അവതരിപ്പിച്ചുകൊണ്ട് ചൂണ്ടിക്കാട്ടി.
വഖഫുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ സംസ്ഥാനങ്ങളുടെ സ്വയംഭരണത്തിന് ബില്ല് ഭീഷണി ഉയർത്തുന്നതായും അദ്ദേഹം പറഞ്ഞു. പിന്നാലെ ഏകകണ്‌ഠേന പ്രമേയം പാസാക്കുകയായിരുന്നു. അതേസമയം പ്രമേയത്തില്‍ പ്രതിഷേധിച്ച് ബിജെപി നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോക്ക് നടത്തി. പകുതിയിലധികം സംസ്ഥാനങ്ങളും ബില്ല് അംഗീകരിച്ചുവെന്നും കോണ്‍ഗ്രസ് സര്‍ക്കാര്‍ പ്രീണന രാഷ്ട്രീയത്തില്‍ ഏര്‍പ്പെടുകയാണെന്നും പ്രതിപക്ഷ നേതാവ് ആര്‍. അശോക ആരോപിച്ചു. വഖഫ് ബോര്‍ഡിന്റെ ഇഷ്ടത്തിനനുസരിച്ച് കര്‍ഷകരുടെ ഭൂമി മാറ്റിയതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ കോണ്‍ഗ്രസ് അവഗണിക്കുന്നുവെന്നും ആർ. അശോക ആരോപിച്ചു.
TAGS: KARNATAKA | WAQF
SUMMARY: Karnataka Assembly passes resolution against Centre’s Waqf Bill amid BJP walkout
ബെംഗളൂരു: ഭർത്താവിന്റെ അസുഖവും ജോലിസമ്മർദ്ദവും മൂലം അധ്യാപിക സ്വയം വെടിവെച്ചു ജീവനൊടുക്കി. കുടക് ജില്ലയിലെ വാഗമണ്ഡല ചേരമ്പാനെ ജി എം…
കൊച്ചി: കവർച്ച കേസ് പ്രതികൾ പോലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടു. കടവന്ത്ര പോലീസ് പിടികൂടിയ പ്രതികളെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കാൻ…
കണ്ണൂര്‍: ബെംഗളൂരുവിൽ നിന്നും അന്തർസംസ്ഥാന ബസിൽ ഇരിട്ടിയിലെത്തിയ രണ്ട് യുവാക്കളെ എംഡിഎംഎയുമായി എക്സൈസ് സംഘം പിടികൂടി. നുച്യാട് സ്വദേശികളായ എം.…
ന്യൂഡൽഹി: ആം ആദ്മി പാർടി വിട്ട് ബിജെപിയിൽ ചേർന്ന ഏഴ് രാജ്യസഭാ എംപിമാരുടെ അംഗത്വം റദ്ദാക്കണമെന്നാവശ്യപ്പെട്ട് എഎപി നേതാവ് സഞ്ജയ് സിങ്…
തിരുവനന്തപുരം: സംസ്ഥാനത്ത് വർധിക്കുന്ന ചൂടിന് ആശ്വാസമായി വേനൽ മഴ. പത്തനംതിട്ട, കോഴിക്കോട് ജില്ലകളിലെ വിവിധയിടങ്ങളിലാണ് മഴ ലഭിച്ചത്. കോഴിക്കോട് മുക്കം, താമരശേരി,…
ബെംഗളൂരു: കര്‍ണാടക നായര്‍ സര്‍വീസ് സൊസൈറ്റി വിമാനപുര കരയോഗം വാര്‍ഷിക കുടുംബസംഗമം 'വിമാനപുര പൂരം 2026' മെയ് 3 ന്…