ബെംഗളൂരു: കബ്ബൺ പാർക്കിലെ വാഹന പ്രവേശന നിയമങ്ങൾ പരിഷ്കരിച്ചു. അടുത്ത മൂന്ന് മാസത്തേക്ക് ഇടവിട്ട ശനിയാഴ്ചകളിൽ വൈകുന്നേരം 7നും രാത്രി 10നും ഇടയിൽ കബ്ബൺ പാർക്കിനുള്ളിൽ ഗതാഗതം അനുവദിക്കുമെന്ന് സംസ്ഥാന ചീഫ് സെക്രട്ടറി ശാലിനി രജനീഷ് പറഞ്ഞു.
നിലവിൽ, രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്ചകളിൽ പാർക്കിനുള്ളിൽ ഗതാഗതം അനുവദിച്ചിരുന്നില്ല. എന്നാൽ ഇനിമുതൽ ഈ ദിവസങ്ങളിൽ മൂന്ന് മണിക്കൂർ വാഹന ഗതാഗതം അനുവദിക്കും. മാസത്തിലെ ആദ്യത്തെയും മൂന്നാമത്തെയും ശനിയാഴ്ചകളിൽ പാർക്കിലൂടെ പതിവുപോലെ ഗതാഗതം അനുവദിക്കും.
സെൻട്രൽ ബിസിനസ് ഡിസ്ട്രിക്റ്റിലെ തിരക്ക് കാരണം അവധി ദിവസങ്ങളിലും വാരാന്ത്യങ്ങളിലും പാർക്കിനുള്ളിൽ വാഹനങ്ങൾ അനുവദിക്കണമെന്ന് ബെംഗളൂരു ട്രാഫിക് പോലീസ് നിർദ്ദേശിച്ചിരുന്നെങ്കിലും, മലിനീകരണവും പാരിസ്ഥിതിക ദോഷവും ചൂണ്ടിക്കാട്ടി കബ്ബൺ പാർക്ക് കൺസർവേഷൻ കമ്മിറ്റി അംഗങ്ങൾ ഉൾപ്പെടെയുള്ള പതിവ് സന്ദർശകർ നിർദേശത്തെ എതിർക്കുകയായിരുന്നു.
TAGS: BENGALURU | CUBBON PARK
SUMMARY: Traffic movement inside Cubbon Park in Bengaluru to be allowed for three hours on alternate Saturdays
ബെംഗളൂരു: ദസറയിൽ പങ്കെടുക്കുന്ന ആനകൾക്ക് മൈസൂരു കൊട്ടാരത്തിൽ വൻവരവേൽപ്പ് നല്‍കി. പ്രത്യേകപൂജകൾ അടക്കമുള്ള ചടങ്ങുകളോടെയായിരുന്നു ആനകളെ കൊട്ടാരത്തിൽ എത്തിച്ചത്. ദസറയിൽ…
തിരുവനന്തപുരം: മുതലപ്പൊഴിയില്‍ വീണ്ടും വള്ളം മറിഞ്ഞ് അപകടം. അഞ്ചുതെങ്ങ് സ്വദേശി മൈക്കിള്‍, ജോസഫ് എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച വൈകീട്ട് 6.40നായിരുന്നു…
ബെംഗളൂരു : കേരള സമാജത്തിന്റെ ആഭിമുഖ്യത്തിൽ കർണാടകയിലെ മലയാളി യുവാക്കള്‍ക്കായി ബെംഗളൂരുവില്‍ സംഘടിപ്പിച്ച യുവജനോത്സവം സമാപിച്ചു. ഇന്ദിരാനഗര്‍ കൈരളീ നികേതന്‍…
ബെംഗളൂരു: 28-ാമത് ബെംഗളൂരു ടെക് സമ്മിറ്റ് നവംബർ 18 മുതൽ 20 വരെ ബെംഗളൂരു ഇന്റർനാഷണൽ എക്സിബിഷൻ സെന്ററിൽ നടക്കും.…
ചാമരാജ്നഗർ: ബന്ദിപ്പൂരിൽ ഫോട്ടെയെടുക്കാൻ ഇറങ്ങിയ വിനോദ സഞ്ചാരിക്ക് നേരെ കാട്ടാന ആക്രമണം. റോഡിൽ നിൽക്കുകയായിരുന്ന കാട്ടാനയുടെ ഫോട്ടോയെടുക്കാൻ ശ്രമിക്കുന്നതിനിടെയാണ് ആക്രമണം.…
തൃശ്ശൂര്‍: തമിഴ്നാട്ടിലെ വാല്‍പ്പാറയില്‍ എട്ട് വയസ്സുകാരനെ പുലി കടിച്ചുകൊന്നു. വാല്‍പ്പാറ വേവര്‍ലി എസ്റ്റേറ്റിലാണ് ആക്രമണമുണ്ടായത്.അസം സ്വദേശികളുടെ മകന്‍ നൂറിൻ ഇസ്ലാമാണ്…