WORLD

വെ​ന​സ്വേ​ല പ്ര​സി​ഡ​ന്‍റ് നി​ക്കോ​ളാ​സ് മഡുറോയേയും ഭാര്യയേയും ന്യൂയോർക്കിലെത്തിച്ചു; യുഎസ് കോടതിയിൽ വിചാരണ നേരിടണം

വാഷിങ്ടണ്‍: വെനസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മഡുറോയെയും ഭാര്യ സീലിയ ഫ്‌ളാറസിനെയും ന്യൂയോര്‍ക്കില്‍ എത്തിച്ചു. മാന്‍ഹട്ടിലുള്ള ഹെലിപോര്‍ട്ടിലാണ് ഇരുവരെയും എത്തിച്ചത്. തുടര്‍ന്ന് ഇരുവരെയും സ്റ്റുവര്‍ട്ട് നാഷണല്‍ ഗാര്‍ഡ് ബേസിലെത്തിക്കുകയും വൈദ്യപരിശോധന നടത്തുകയും ചെയ്തു. ഇരുവരേയും ന്യൂയോര്‍ക്കിലെ ബ്രൂക്ലിന്‍ തടങ്കല്‍ കേന്ദ്രത്തിലേക്ക് മാറ്റും. ഇരുവരെയും അടുത്തയാഴ്ച മാൻഹാട്ടൻ ഫെഡറൽ കോടതിയിൽ ഹാജരാക്കുമെന്നാണ് റിപ്പോർട്ടുകൾ.

മഡുറോയ്‌ക്കെതിരെ കടുത്ത വകുപ്പുകളാണ് അമേരിക്ക ചുമത്തിയിരിക്കുന്നത്. നാര്‍ക്കോ-ടെററിസം ഗൂഢാലോചന, കൊക്കെയ്ന്‍ ഇറക്കുമതി ഗൂഢാലോചന, യന്ത്രത്തോക്കുകളും വിനാശകരമായ ഉപകരണങ്ങളും കൈവശംവെയ്ക്കല്‍, യു എസിനെതിരെ ഗൂഢാലോച തുടങ്ങിയ കുറ്റങ്ങാളാണ് മഡുറോയ്‌ക്കെതിരെ ചുമത്തിയിരിക്കുന്നതെന്നാണ് വിവരം.

വെനസ്വേലയിൽ ഭരണമാറ്റം സാധ്യമാകുന്നതുവരെ അമേരിക്ക വെനസ്വേലയുടെ ഭരണം ഏറ്റെടുക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇന്നലെ വ്യക്തമാക്കിയിരുന്നു. അ​മേ​രി​ക്ക​ൻ എ​ണ്ണ ക​മ്പ​നി​ക​ള്‍ വെ​ന​സ്വേ​ല​യി​ൽ പ​ണം ഉ​ണ്ടാ​ക്കു​മെ​ന്നും ട്രം​പ് പ​റ​ഞ്ഞു. മഡുറോ ഏ​കാ​ധി​പ​തി​യാ​ണെ​ന്നും പ​ടി​ഞ്ഞാ​റ​ൻ അ​ര്‍​ധ​ഗോ​ള​ത്തി​ൽ അ​മേ​രി​ക്ക​ൻ ആ​ധി​പ​ത്യം പു​ന​സ്ഥാ​പി​ച്ചെ​ന്നും ട്രം​പ് വ്യ​ക്ത​മാ​ക്കി. വെ​ന​സ്വേ​ല​യി​ൽ ആ​ര്‍​ക്ക് വേ​ണ​മെ​ങ്കി​ലും മഡു​റോ​യു​ടെ ഗ​തി വ​രാ​മെ​ന്നും ട്രം​പ് മു​ന്ന​റി​യി​പ്പ് ന​ൽ​കി.

അ​തേ​സ​മ​യം മഡുറോയെ ബന്ദിയാക്കിയ അമേരിക്കന്‍ നടപടി അംഗീകരിക്കാന്‍ കഴിയില്ലെന്ന് ബ്രസീലിയന്‍ പ്രസിഡന്റ് ലൂയിസ് ഇനാനിയോ ലുല ഡാ സില്‍വ പറഞ്ഞു. അമേരിക്കയുടെ നടപടി വെനസ്വേലയുടെ പരമാധികാരത്തിന് മേലുള്ള കടന്നുകയറ്റമാണ്. ഐക്യരാഷ്ട്രസഭ അടക്കം അന്താരാഷ്ട്ര സമൂഹം വിഷയത്തില്‍ ഇടപെടണമെന്നും ലുല ഡാ സില്‍വ ആവശ്യപ്പെട്ടു.
SUMMARY: Venezuelan President Nicolás Maduro and his wife were brought to New York; He should face trial in a US court

NEWS DESK

Recent Posts

കുതിച്ചുയര്‍ന്ന് സ്വര്‍ണ വില

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയില്‍ വീണ്ടും വർധന. ഇന്ന് പവന് 440 രൂപയാണ് കൂടിയത്. ഒരു ഗ്രാം സ്വർണത്തിന് 12,725…

34 minutes ago

50 ശതമാനം വരെ ഡിസ്കൗണ്ട്; ലുലുവിൽ എൻഡ് ഓഫ് സീസൺ സെയിൽ ജനുവരി എട്ടു മുതൽ

ബെംഗളൂരു: ലുലുവില്‍ നടക്കുന്ന ഏറ്റവും വലിയ ഷോപ്പിംഗ് വിരുന്നായ 'എൻഡ് ഓഫ് സീസൺ സെയിലിന് ജനുവരി എട്ടു മുതൽ തുടക്കമാകും.…

1 hour ago

ഒരിടവേളയ്ക്ക് ശേഷം വീണ്ടും മഴ എത്തുന്നു; ശനിയാഴ്ച രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: വെള്ളിയാഴ്ച മുതല്‍ കേരളത്തില്‍ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. ബംഗാള്‍ ഉള്‍ക്കടലില്‍ ഭൂമധ്യ രേഖക്ക് സമീപം രൂപപ്പെട്ട ചക്രവാതചുഴി ന്യുനമർദ്ദമായും…

2 hours ago

എസ് നവീന് ഞാറ്റുവേല രാജലക്ഷ്മി സാഹിത്യ പുരസ്കാരം

ബെംഗളൂരു: ശ്രീകൃഷ്ണപുരം സാംസ്ക‌ാരിക സമിതി ഏര്‍പ്പെടുത്തിയ ഞാറ്റുവേല രാജലക്ഷ്മി സാഹിത്യ പുരസ്കാരം എഴുത്തുകാരന്‍ എസ് നവീന്. 'ലച്ചി' എന്ന രചനയാണ്…

2 hours ago

പാലക്കാട് വയോധികയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

പാലക്കാട്: പാലക്കാട് കല്ലടിക്കോട് വീടിനകത്ത് മൃതദേഹം കത്തിയ നിലയില്‍ കണ്ടെത്തി. വീട്ടുടമയായ അലീമയുടെ മൃതദേഹമാണ് കണ്ടെത്തിയത്. 73 വയസായിരുന്നു. ഒറ്റയ്ക്കാണ്…

2 hours ago

മെഡിക്കല്‍ കോളജിലെ ലിഫ്റ്റില്‍ രോഗി കുടുങ്ങിയ സംഭവം; 5 ലക്ഷം നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ലിഫ്റ്റില്‍ 42 മണിക്കൂർ രോഗി കുടുങ്ങിയ സംഭവത്തില്‍ അഞ്ച് ലക്ഷം രൂപ സർക്കാർ…

3 hours ago