ബെംഗളൂരു: മുതിർന്ന കന്നഡ നടൻ ബാങ്ക് ജനാർദൻ വാർദ്ധക്യസഹജമായ അസുഖത്തെ തുടർന്ന് അന്തരിച്ചു. 79 വയസായിരിന്നു. ബെംഗളൂരു മണിപ്പാൽ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. അഭിനയ ജീവിതത്തിൽ 500-ലധികം സിനിമകളിൽ വേഷമിട്ട ജനാർദൻ, ടെലിവിഷൻ പരമ്പരകളിലും കോമഡി, നാടക വേഷങ്ങളിലൂടെയും ശ്രദ്ധേയനായിരുന്നു.
കെ.എസ്.എൽ സ്വാമി സംവിധാനം ചെയ്ത 1985-ൽ പുറത്തിറങ്ങിയ പിതാമഹ എന്ന ചിത്രത്തിലൂടെയാണ് ബാങ്ക് ജനാർദൻ തന്റെ അഭിനയ ജീവിതം ആരംഭിച്ചത്. രാജേഷ്, ഉദയ്കുമാർ, വി. രവിചന്ദ്രൻ, വിജയലക്ഷ്മി സിംഗ് എന്നിവർക്കൊപ്പം അഭിനയിച്ചു. ആദ്യ ചിത്രത്തിൽ ഒരു ചെറിയ വേഷം ചെയ്ത ശേഷം, അദ്ദേഹം പിന്നീട് നിരവധി കോമഡി വേഷങ്ങളിൽ അഭിനയിച്ചു. പിന്നീട് ന്യൂസ്.(2005), ഷ്! (1993), തർലെ നാൻ മാഗ (1992) തുടങ്ങിയ ചിത്രങ്ങളിലും ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്തിട്ടുണ്ട്. മംഗല്യ, ജോക്കലി തുടങ്ങിയ കന്നഡ ടെലിവിഷൻ പരമ്പരകളുടെയും ഭാഗമായി. രാഷ്ട്രീയ സാംസ്‌കാരിക രംഗത്തെ നിരവധി പ്രമുഖർ അദ്ദേഹത്തിന്റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി.
TAGS: KARNATAKA | BANK JANARDAN
SUMMARY: Veteran kannada actor Bank janardan passes away
കൊച്ചി: ഇരുപത്തി രണ്ടു വർഷങ്ങൾക്ക് ശേഷം ജയറാമും മകൻ കാളിദാസും ഒന്നിക്കുന്ന ‘ആശകൾ ആയിരം’ എന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ…
കോഴിക്കോട്: ചേലാകർമത്തിന് സ്വകാര്യ ക്ലിനിക്കിൽ എത്തിച്ച രണ്ട് മാസം പ്രായമായ കുഞ്ഞ് മരിച്ച സംഭവത്തിൽ ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു.…
കോന്നി: പയ്യനാമണ്‍ ചെങ്കുളത്ത് പാറമടയില്‍ കൂറ്റന്‍ പാറക്കല്ലുകള്‍ ഹിറ്റാച്ചിക്ക് മുകളില്‍ വീണുണ്ടായ അപകടത്തിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. ഹിറ്റാച്ചി ഹെൽപ്പറായ…
ബെംഗളൂരു: മറ്റ് സംസ്ഥാനങ്ങളിലേക്ക് സ്ഥലം മാറിയെത്തുന്ന ജീവനക്കാർക്ക് അതത് സംസ്ഥാനങ്ങളിലെ ഭാഷ അറിയാത്തത് പലപ്പോഴും ബുദ്ധിമുട്ട് സൃഷ്ടിക്കാറുണ്ട്. ചിക്കമഗളൂരുവിലെ ബാങ്കില്‍…
തിരുവനന്തപുരം: സാന്ദ്രാ തോമസിനെതിരെ മാനനഷ്ട കേസ് ഫയല്‍ ചെയ്ത നിര്‍മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്‍. രണ്ട് കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നാവശ്യപ്പെട്ട്…
പത്തനംതിട്ട: കോന്നി, പയ്യനാമൺ ചെങ്കുളത്ത് പാറമടയിൽ പ്രവർത്തനം നടക്കുന്നതിനിടെ കൂറ്റൻ പാറ ഹിറ്റാച്ചി വാഹനത്തിന് മുകളിൽ വീണ് അപകടം. അപകടത്തിൽ…