ബെംഗളൂരു: വിജയപുര ചട്ചനിലെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ശാഖയിൽനിന്ന് കവർച്ചചെയ്ത 6.54 കിലോഗ്രാം സ്വർണാഭരണങ്ങളും 41.4 ലക്ഷം രൂപയും പോലീസ് കണ്ടെടുത്തു. മഹാരാഷ്ട്രയിലെ മംഗൾവേഡിനടുത്തുള്ള ഹുലജന്തി ഗ്രാമത്തിലെ ഉപേക്ഷിക്കപ്പെട്ട ഒരു കെട്ടിടത്തിൽ നിന്നാണ് ഇവ കണ്ടെത്തിയത്. പ്രദേശത്തെ ആളൊഴിഞ്ഞ ഒരു വീട്ടിൽനിന്നാണ് സ്വർണാഭരണങ്ങളും പണവുമടങ്ങിയ സഞ്ചി കണ്ടെടുത്തതെന്ന് വിജയപുര ജില്ലാ പോലീസ് സൂപ്രണ്ട് ലക്ഷ്മൺ നിംബാർഗി പറഞ്ഞു. 136 പായ്ക്കറ്റുകളിലായാണ് സ്വർണം ഉണ്ടായിരുന്നത്.
കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയായിരുന്നു കവർച്ച. മുഖംമൂടി അണിഞ്ഞെത്തിയ സംഘം തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി ജീവനക്കാരെ കെട്ടിയിട്ടശേഷം സ്വർണാഭരണങ്ങളും പണവും കവർന്ന് രക്ഷപ്പെടുകയായിരുന്നു. മൊത്തം 20 കിലോഗ്രാം സ്വർണവും ഒരുകോടിയിലധികം രൂപയുമാണ് നഷ്ടമായത്. അതേസമയം പ്രതികള്‍ ഉപയോഗിച്ചിരുന്ന കാറും കണ്ടെടുത്തതായി എസ്പി പറഞ്ഞു. കാർ ഹുലജന്തിയിൽ അപകടത്തിൽപ്പെട്ടപ്പോൾ അവിടെ ഉപേക്ഷിച്ചിരുന്നു. 21 പായ്ക്കറ്റ് സ്വർണവും 1.03 ലക്ഷം രൂപയും കാറിലുണ്ടായിരുന്നു. കാർ മോഷ്ടിച്ചതായിരുന്നതെന്നും കണ്ടെത്തി. കാർ അപകടത്തിൽപ്പെട്ടതോടെ പ്രദേശവാസികൾ കവർച്ചക്കാരെ തടഞ്ഞുവെക്കാൻ ശ്രമിച്ചിരുന്നു. പക്ഷേ, നാട്ടുകാരെ ഭീഷണിപ്പെടുത്തി രക്ഷപ്പെടുകയായിരുന്നു.
SUMMARY: Vijayapura bank robbery: Gold and cash recovered from Maharashtra
ഡൽഹി: ഡൽഹിയിലെ വിവിധ സ്‌കൂളുകള്‍ക്ക് വീണ്ടും ബോംബ് ഭീഷണി. ഭീഷണി സന്ദേശത്തെ തുടർന്ന് ഡിപിഎസ് ദ്വാരക, കൃഷ്ണ മോഡല്‍ പബ്ലിക്…
കൊച്ചി: സംസ്ഥാനത്തെ സ്വര്‍ണവില റെക്കോര്‍ഡില്‍. ഒരു പവന് ഇന്ന് 600 രൂപ വര്‍ധിച്ചു. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന് 82,240…
പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ഇന്ന് പാലക്കാട് എത്തിയേക്കില്ല. ഇനി നിയമസഭ കഴിഞ്ഞ് മണ്ഡലത്തിൽ എത്തിയാൽ മതിയെന്നാണ് ധാരണ. ശനിയാഴ്ച്ച…
മലപ്പുറം: മലപ്പുറം വഴിക്കടവില്‍ മദ്യലഹരിയില്‍ ജ്യേഷ്ഠന്‍ അനിയനെ കുത്തിക്കൊലപ്പെടുത്തി. വഴിക്കടവ് നായക്കൻകൂളി മോളുകാലായില്‍ വര്‍ഗീസ് ആണ് മരിച്ചത്. 53 വയസ്സായിരുന്നു.…
തിരുവനന്തപുരം: തിരുവല്ലം ഇടയാറില്‍ 400 വർഷത്തോളം പഴക്കമുളളതും അടച്ചിട്ടിരുന്നതുമായി നാരക തറവാട് എന്ന വീട് കത്തി നശിച്ചു. സമീപത്തുളള വീടുകളിലേക്ക്…
കൊച്ചി: കൊച്ചിയില്‍ ഓണാഘോഷത്തിനിടെ വിദ്യാര്‍ഥിക്ക് വെട്ടേറ്റു. രവിപുരം എസിടി കാറ്ററിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ അബിനി ജോ (19) എന്ന വിദ്യാര്‍ഥിക്കാണ് വെട്ടേറ്റത്.…