ബെംഗളൂരു: എസ്കെഎസ്എസ്എഫ് ബെംഗളൂരു ജില്ലാ കമ്മിറ്റി ഏകദിന ക്യാമ്പ് സംഘടിപ്പിച്ചു. വിവിധ സെഷനുകളിലായി നടന്ന ക്യാമ്പിന് ഉസ്താദ് റഷീദ് ഫൈസി വെള്ളായിക്കോട് നേതൃത്വം നല്കി. രജിസ്ട്രേഷനിലൂടെ തിരഞ്ഞെടുത്ത നൂറോളം വോളണ്ടിയര്‍മാരുടെ വിജിലന്റ് വിഖായ രൂപവത്കരണവും ക്യാമ്പില്‍ നടന്നു. ചാമരാജ് പേട്ട് പോലീസ് ഇന്‍പെക്ടര്‍ മുഹമ്മദ് ആരിഫ് മുല്ല ഖാന് ചടങ്ങില്‍ മുഖ്യാതിഥിയായി.
ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലും ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളിലും സ്വീകരിക്കേണ്ട രീതികളെക്കുറിച്ചും എന്‍.ഡി.ആര്.എഫ് ട്രൈനെര്‍ അഫ്രോസ് പാഷ പരിശീലനം നല്കി. ഫിറ്റ്നസ് ട്രൈനര്‍ സയീദ് സഹീദ് അല്‍ യമന്‍, സമദ് മൗലവി മാണിയൂര്‍, കര്‍ണാടക സിവില്‍ ഡിഫെന്‍സ് അംഗങ്ങളായ സഹീര്‍, അബ്ദു ആസാദ് നഗര്‍ തുടങ്ങിയവര്‍ സംസാരിച്ചു. വിഖായയുടെ കര്‍മ്മ പദ്ധതികള്‍ ജില്ലാ ട്രഷറര്‍ ഷാജല്‍ സി എച്ച് വിശദീകരിച്ചു. എസ്കെഎസ്എസ്എഫ് ജില്ലാ പ്രസിഡന്റ് ജുനൈദ് കെ അധ്യക്ഷത വഹിച്ചു.ജനറല്‍ സെക്രട്ടറി സലീം കെ കെ സ്വാഗതവും സാദിഖ് യഹ്യ നന്ദിയും പറഞ്ഞു. യാക്കൂബ് സിങ്സാന്ദ്ര, മഖ്സൂദ് മഡിവാള, സിറാജുദ്ധീന് നദ്വി, ഷമീം കൊടഗ്, കരീം എം എസ് പാളയ, സാജിദ് ഗസാലി, ആരിഫ് ഹെബ്ബാള്‍, ഇല്യാസ് ബൊമ്മനഹള്ളി, റഷീദ് ഹെബ്ബാള്‍, റഫീഖ് കിനിയ, ആഷിക് മുണ്ടോള്‍, സിറാജ് എടപ്പലം, അഫ്സല് ആര്‍സി പുര, തുടങ്ങിയവര്‍ ക്യാമ്പിന് നേതൃത്വം നല്കി.
<BR>
TAGS : SKSSF
ബെംഗളൂരു: ദീപ്തി വെൽഫെയർ അസോസിയേഷൻ വാർഷിക പൊതുയോഗം 2025-26 വർഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. പുതിയ ഭാരവാഹികൾ : വിഷ്ണുമംഗലം കുമാർ…
ഭുവനേശ്വർ: അഗ്നി -5 മിസൈൽ പരീക്ഷണം വിജയം. ഒഡിഷയിലെ ചന്ദിപുർ ഇന്റഗ്രേറ്റഡ് ടെസ്റ്റ് റേഞ്ചിൽ ആണ് പരീക്ഷണം നടത്തിയത്. സ്ട്രാറ്റജിക് ഫോഴ്സ്…
കൊച്ചി: യുവ രാഷ്ട്രീയ നേതാവിനെതിരെ ഗുരുതര ആരോപണങ്ങളുമായി യുവനടി രംഗത്ത്. തനിക്ക് അശ്ലീല സന്ദേശങ്ങള്‍ അയച്ചെന്നും, അത് ഇഷ്ടമല്ലെന്ന് പറഞ്ഞിട്ടും…
റിയാദ്: സൗദിയില്‍ റിയാദില്‍ നിന്നും 300 കിലോമീറ്റർ അകലെ ദിലം നഗരത്തിലുണ്ടായ അപകടത്തില്‍ മലയാളി യുവാവ് ഉള്‍പ്പെടെ നാല് പേർ…
കൊച്ചി: നടിയും അവതാരകയുമായ ആര്യ ബാബു വിവാഹിതയായി. ഡീജേയും കൊറിയോഗ്രാഫറുമായ സിബിനാണ് ആര്യയുടെ കഴുത്തില്‍ താലി ചാർത്തിയത്. ഇരുവരുടെയും രണ്ടാം…
ഭോപ്പാല്‍: ഭോപ്പാലില്‍ അധ്യാപികയെ വിദ്യാർഥി പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി. 26 വയസുള്ള ഗസ്റ്റ് അധ്യാപികയെയാണ് 18 വയസുള്ള പൂർവ…