LATEST NEWS

ചാമരാജനഗറിൽ കടുവക്കെണി കൂട്ടിൽ വനംവകുപ്പ് ജീവനക്കാരെ പൂട്ടിയിട്ട് ഗ്രാമവാസികള്‍

ബെംഗളൂരു: ചാമരാജനഗറിലെ ഗുണ്ടൽപേട്ട് ബൊമ്മലാപുരയിൽ ഏറെ നാളായി ഭീതി വിതച്ച കടുവയെ പിടികൂടാത്തതിനെ തുടർന്ന് ഗ്രാമവാസികൾ വനം ജീവനക്കാരെ കടുവക്കെണി കൂട്ടിൽ പൂട്ടിയിട്ടു. കൂട്ടിലായ വനം ജീവനക്കാർ വിട്ടയയ്ക്കാൻ ഗ്രാമീണരോട് അപേക്ഷിച്ചെങ്കിലും മുതിർന്ന വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി ഗ്രാമവാസികളുമായി നടത്തിയ ചർച്ചയെ തുടര്‍ന്നാണ്‌ വിട്ടയച്ചത്.

കഴിഞ്ഞ ഏതാനും ആഴ്ചകളായി ബന്ദിപ്പൂർ ടൈഗർ റിസർവിന്റെ (ബിടിആർ) അതിർത്തിയിലുള്ള ഗ്രാമങ്ങളിൽ കടുവ, പുള്ളിപ്പുലി തുടങ്ങിയ വന്യമൃഗങ്ങൾ കന്നുകാലികളെ കൊല്ലുന്ന സംഭവങ്ങൾ വര്‍ധിച്ചതായി പ്രദേശവാസികള്‍ പറഞ്ഞു. അവയെ പിടികൂടാൻ ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും വനം വകുപ്പ് അത് ഗൗരവമായി എടുത്തിട്ടില്ല. ഉദ്യോഗസ്ഥര്‍ സ്ഥലത്ത് ഒരു കൂട് സ്ഥാപിച്ചിരുന്നു, പക്ഷേ പ്രശ്നം പരിഹരിക്കാൻ ഒരു നടപടിയും സ്വീകരിച്ചില്ല. മൂന്ന് ദിവസം മുമ്പ് കടുവയുടെ ആക്രമണത്തിൽ ഒരു പശുക്കുട്ടി കൊല്ലപ്പെട്ടതായും അവർ പരാതിപ്പെട്ടു. ചൊവ്വാഴ്ച വനംവകുപ്പ് ജീവനക്കാർ ബൊമ്മലാപുര സന്ദർശിച്ചപ്പോഴാണ് നാടുകാര്‍ അവരെ കൂടിനകത്ത് പൂട്ടിയിട്ടത്.

സംഭവത്തെക്കുറിച്ച് അറിഞ്ഞ ഗുണ്ടൽപേട്ട് എസിഎഫ് സുരേഷും ബന്ദിപ്പൂർ എസിഎഫ് നവീൻ കുമാറും സ്ഥലത്തെത്തി കർഷകരുമായി സംസാരിച്ചു . വന്യമൃഗങ്ങളെ പിടികൂടാൻ കോമ്പിംഗ് ഓപ്പറേഷൻ ആരംഭിക്കുമെന്ന് ഉദ്യോഗസ്ഥർ കർഷകർക്ക് ഉറപ്പ് നൽകിയതിനു ശേഷമാണ് ജീവനക്കാരെ വിട്ടയച്ചത്.
SUMMARY: Villagers lock forest department employees in tiger trap in Chamarajanagar

NEWS DESK

Recent Posts

14 കാരി കെട്ടിടത്തിന്റെ ടെറസിൽ നിന്നും താഴേക്ക് ചാടി ജീവനൊടുക്കി

ബെംഗളൂരു: മംഗളൂരു ബജിലകെരെയ്ക്ക് സമീപം റെസിഡൻഷ്യൽ അപ്പാർട്ട്മെന്റ് കെട്ടിടത്തിന്റെ ടെറസിൽ നിന്ന് ചാടി 14 കാരി ജീവനൊടുക്കി. ഉത്തർപ്രദേശിലെ ബനാറസ്…

7 hours ago

നിർത്തിയിട്ടിരുന്ന ചരക്ക് ട്രെയിനിന്റെ മുകളിൽ കയറി; വിദ്യാര്‍ഥിക്ക് ഗുരുതരമായി പൊള്ളലേറ്റു

കോട്ടയം: നിര്‍ത്തിയിട്ടിരുന്ന ചരക്ക് ട്രെയിനിനിന്റെ മുകളില്‍ കൂടി മറുവശത്തേക്ക് കടക്കാന്‍ ശ്രമിച്ച വിദ്യാര്‍ഥിക്ക് ഷോക്കേറ്റു. കോട്ടയം ആപ്പാഞ്ചിറയിലെ വൈക്കം റോഡ്…

8 hours ago

ജ്വല്ലറി വർക്ക്‌ഷോപ്പിൽ മോഷണം; ലക്ഷക്കണക്കിന് രൂപയുടെ സ്വർണം കവർന്നു

ബെംഗളൂരു: ഉഡുപ്പിയില്‍ ജ്വല്ലറി വർക്ക്‌ഷോപ്പിൽ നിന്ന് ലക്ഷക്കണക്കിന് രൂപയുടെ സ്വർണം കവർന്നു. ചിത്തരഞ്ജൻ സർക്കിളിന് സമീപമുള്ള 'വൈഭവ് റിഫൈനർ' എന്ന…

8 hours ago

ഖത്തറില്‍ ഹമാസ് നേതാക്കളെ ലക്ഷ്യംവെച്ച് ഇസ്രയേൽ ആക്രമണം, ദോഹയിൽ നിരവധി സ്ഫോടനങ്ങൾ

ടെൽ അവീവ്: ഖത്തറില്‍ ഇസ്രയേല്‍ ആക്രമണം നടത്തിയതായി വിവരം. ഖത്തറിന്റെ തലസ്ഥാനമായ ദോഹയില്‍ നിരവധി സ്‌ഫോടന ശബ്ദങ്ങള്‍ കേട്ടതായി ദൃക്‌സാക്ഷികളെ…

9 hours ago

സി പി രാധാകൃഷ്ണൻ ഇന്ത്യയുടെ പുതിയ ഉപരാഷ്ട്രപതി

ന്യൂഡൽഹി: രാജ്യത്തിന്റെ 15–ാം ഉപരാഷ്ട്രപതിയായി മഹാരാഷ്ട്ര ഗവർണർ സി.പി.രാധാകൃഷ്ണൻ (67) തിരഞ്ഞെടുക്കപ്പെട്ടു. ആകെ പോൾ ചെയ്ത 750 വോട്ടുകളിൽ 452…

10 hours ago

നടി ഗ്രേസ് ആന്റണി വിവാഹിതയായി

കൊച്ചി: നടി ഗ്രേസ് ആന്റണി വിവാഹിതയായി. ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയാണ് നടി ഈ സന്തോഷവാര്‍ത്ത അറിയിച്ചത്. എന്നാല്‍, വരൻ ആരാണെന്നോ എന്ത്…

10 hours ago