പാരീസ് ഒളിമ്പിക്‌സ് ഗുസ്തി മത്സരത്തിൽ ഫൈനലിന് മുമ്പ് അയോഗ്യയാക്കപ്പെട്ട് ഇന്ത്യന്‍ ഗുസ്തി താരം വിനേഷ് ഫോഗാട്ടിന്റെ അപ്പീലില്‍ വിധി നീട്ടിവച്ചു ലോക കായിക തര്‍ക്ക പരിഹാര കോടതി. വിധി ഓഗസ്റ്റ് 11ന് പറയുമെന്ന് കോടതി അറിയിച്ചു. ഫൈനലിനു മുമ്പായി നടത്തിയ ഭാരപരിശോധനയില്‍ 100 ഗ്രാം ഭാരം കൂടിയതിന്റെ പേരിലാണ് വിനേഷ് അയോഗ്യ ആക്കപ്പെട്ടത്. വിനേഷിന് വെള്ളി മെഡല്‍ നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് അപ്പീല്‍ നല്‍കിയിരിക്കുന്നത്.
ഇന്നലെ ഇന്ത്യന്‍ സമയം രാത്രി 9:30-ന് മുമ്പായി ഈ വിഷയത്തില്‍ വിധി പ്രസ്താവിക്കുമെന്നായിരുന്നു റിപ്പോര്‍ട്ട്. അപ്പീലിന്മേല്‍ വാദം പൂര്‍ത്തിയാകുകയും ചെയ്തിരുന്നു. എന്നാല്‍ വിധി പ്രസ്താവം നീട്ടിവയ്ക്കാന്‍ കോടതി തീരുമാനിക്കുകയായിരുന്നു. 50 കിലോഗ്രാം ഗുസ്തിയിലാണ് വിനേഷ് ഫോഗട്ട് മത്സരിച്ചത്. മുതിര്‍ന്ന അഭിഭാഷകരായ ഹരീഷ് സാല്‍വെ, വിദുഷ്പത് സിംഘാനിയ എന്നിവരാണ് വിനേഷ് ഫോഗട്ടിന് വേണ്ടി ഹാജരായത്. യുണൈറ്റഡ് വേള്‍ഡ് റെസ്ലിങ്, ഇന്റര്‍നാഷണല്‍ ഒളിംപിക് കമ്മിറ്റി, ഐഒഎ എന്നിവരുടേയും വാദം കോടതി കേട്ടു.
TAGS: OLYMPICS | VINESH PHOGAT
SUMMARY: Paris Olympics 2024, CAS decision on Vinesh deferred to August 11
ന്യൂഡല്‍ഹി: ജോലിക്ക് പകരമായി ഭൂമി വാങ്ങിയെന്ന കേസില്‍ ആര്‍ജെഡി നേതാവും മുന്‍ റെയില്‍വേ മന്ത്രിയുമായ ലാലു പ്രസാദ് യാദവിനും കുടുംബാംഗങ്ങള്‍ക്കുമെതിരെ…
തിരുവനന്തപുരം: കേന്ദ്ര സർക്കാരില്‍ നിന്ന് 12000 കോടിയോളം രൂപ നിന്ന് ലഭിക്കാനുള്ളതായി ധനമന്ത്രി കെ.എൻ.ബാലഗോപാല്‍. സംസ്ഥാനങ്ങളെ ശ്വാസം മുട്ടിക്കുന്ന നടപടിയാണ്…
ഇടുക്കി: ചിന്നക്കനാല്‍ ഭൂമി കേസില്‍ മാത്യു കുഴല്‍നാടന് വിജിലൻസ് നോട്ടീസ്. ജനുവരി 16ന് തിരുവനന്തപുരം വിജിലൻസ് ഓഫീസില്‍ ചോദ്യം ചെയ്യലിന്…
കോഴിക്കോട്: നാദാപുരം പുറമേരിയില്‍ സ്കൂള്‍ ബസ് കടന്നുപോയതിന് തൊട്ടുപിന്നാലെ റോഡില്‍ സ്ഫോടനം. കുട്ടികളുമായി പോവുകയായിരുന്ന ബസിന്റെ ടയർ കയറിയ ഉടനെ…
മലപ്പുറം: ഓട്ടോറിക്ഷയില്‍ നിന്നും തെറിച്ചു വീണ് ആറാം ക്ലാസുകാരന് ദാരുണാന്ത്യം. വാഹനത്തിന് കുറുകെ ചാടിയ പൂച്ചയെ രക്ഷിക്കാൻ ഓട്ടോറിക്ഷ വെട്ടിച്ചപ്പോഴാണ്…
തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണക്കൊള്ള കേസ് നിര്‍ണായക വഴിത്തിരിവില്‍. കേസില്‍ ശബരിമല തന്ത്രി കണ്ഠരര് രാജീവരെ അറസ്റ്റ് ചെയ്തു. ശബരിമല സ്വര്‍ണ്ണക്കൊള്ള…