ഷാര്‍ജ: ഷാര്‍ജയില്‍ മരിച്ച വിപഞ്ചികയുടെ മൃതദേഹം നാളെ നാട്ടിലെത്തിക്കും. എമ്പാമിംഗ് നാളെ രാവിലെ 10ന് ഷാര്‍ജയില്‍ നടക്കും. മൃതദേഹം നാളെ വൈകിട്ട് 5.40നുള്ള വിമാനത്തില്‍ നാട്ടിലേക്ക് കൊണ്ടുവരും.
കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് കൊല്ലം കേരളപുരം സ്വദേശി വിപഞ്ചികയെയും കുഞ്ഞിനെയും ഷാര്‍ജയിലെ അല്‍ നഹ്ദയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. വിപഞ്ചികയുടെ മരണത്തില്‍ ഭര്‍ത്താവ് നിതീഷിനും കുടുംബത്തിനുമെതിരെ വിപഞ്ചികയുടെ മാതാവ് ഷൈലജയും കുടുംബവും ആരോപണം ഉന്നയിച്ചിരുന്നു. സ്വകാര്യ കമ്പനിയിലെ എച്ച്ആര്‍ വിഭാഗത്തിലാണ് വിപഞ്ചിക ജോലി ചെയ്തിരുന്നത്. നിതീഷും ഷാര്‍ജയിലാണ്.
വിപഞ്ചികയുടെ മകള്‍ വൈഭവിയുടെ മൃതദേഹം ഷാര്‍ജയിലാണ് സംസ്‌കരിച്ചത്. ജബല്‍ അലിയിലെ ന്യൂ സോനാപൂര്‍ ശ്മശാനത്തിലായിരുന്നു സംസ്‌കാര ചടങ്ങുകള്‍ നടന്നത്. രണ്ട് കുടുംബങ്ങളും സംസ്‌കാര ചടങ്ങില്‍ പങ്കെടുത്തിരുന്നു. ഹൈന്ദവ ആചാരപ്രകാരമുള്ള സംസ്‌കാരമാണ് നടന്നത്. തനിക്ക് യാത്രാ വിലക്കുള്ളതിനാല്‍ വൈഭവിയുടെ മൃതദേഹം യുഎഇയില്‍ സംസ്‌കരിക്കണമെന്നത് വിപഞ്ചികയുടെ ഭര്‍ത്താവ് നിതീഷിന്റെ ആവശ്യമായിരുന്നു. ഇന്ത്യന്‍ കോണ്‍സുലേറ്റ് കുടുംബവുമായി നടത്തിയ ചര്‍ച്ചയിലാണ് വിപഞ്ചികയുടെ മൃതദേഹം നാട്ടിലേക്കെത്തിക്കാനും മകള്‍ വൈഭവിയുടെ മൃതദേഹം യുഎഇയില്‍ തന്നെ സംസ്‌കരിക്കാനും തീരുമാനമായത്.
SUMMARY: Vipanchika’s body will be brought home tomorrow
ഹൈദരാബാദ്: അനധികൃത ബെറ്റിങ് ആപ്പ് കേസുമായി ബന്ധപ്പെട്ട് നടൻമാരായ പ്രകാശ് രാജ്, റാണ ദഗ്ഗുബതി, വിജയ് ദേവരകൊണ്ട, ലക്ഷ്മി മഞ്ചു…
ന്യൂഡൽഹി: ഉപരാഷ്ട്രപതി ജഗ്‍ദീപ് ധൻകർ രാജിവെച്ചു. ആരോഗ്യപരമായ കാരണത്താലാണ് രാജിവെയ്ക്കുന്നത് എന്നാണ് കത്തില്‍ പറയുന്നത്. രാജിക്കത്ത് ഉപരാഷ്ട്രപതി രാഷ്ട്രപതിക്ക് കെെമാറി. അനുച്ഛേദം…
ധാക്ക: ബംഗ്ലാദേശിൽ സ്കൂളിന് മുകളിലേക്ക് വിമാനം തകർന്നുണ്ടായ അപകടത്തിൽ മരണ സംഖ്യ 19 ആയി. ബംഗ്ലാദേശ് വ്യോമസേനയുടെ എഫ്-7 ജെറ്റ്…
തിരുവനന്തപുരം: മുൻമുഖ്യമന്ത്രി വി.എസ്, അച്യുതാനന്ദനോടുള്ള ആദര സൂചകമായി നാളെ സംസ്ഥാനത്ത് പ്രഖ്യാപിച്ച പൊതു അവധി ബാങ്കുകൾക്കും ബാധകം. നാളെ സംസ്ഥാനത്ത്…
ബെംഗളൂരു: നമ്മ മെട്രോ യാത്രക്കാർക്കായി പുതിയ ഫീഡർ ബസ് സർവീസുമായി ബിഎംടിസി. സ്വാമി വിവേകാനന്ദ റോഡ് മെട്രോ സ്റ്റേഷനിൽ നിന്ന്…
ബെംഗളൂരു: കലബുറഗിയിൽ ട്രെയിനിലെ കോച്ചിൽ നിന്നു പുക ഉയർന്നു. ഹാസൻ-സോലാപുർ സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ് ട്രെയിനിൽ ഇന്നു രാവിലെ 5.45നാണ്…