ബെംഗളൂരു: മധ്യവേനല്‍ അവധിക്കാലത്ത് കേരളത്തിലേക്ക് യാത്ര ചെയ്യാന്‍ ടിക്കറ്റുകള്‍ ലഭ്യമല്ലാത്തതിനാല്‍ വിഷു- ഈസ്റ്റര്‍ സമയത്ത് സ്‌പെഷ്യല്‍ ട്രെയിനുകള്‍ അനുവദിക്കണമെന്ന് ബാംഗ്ലൂര്‍ കേരളസമാജം ആവശ്യപ്പെട്ടു.
ഏപ്രില്‍ 11 മുതല്‍ 21 വരെ തിരുവനന്തപുരത്തേക്കും കണ്ണൂരിലേക്കും സ്‌പെഷ്യല്‍ ട്രെയിനുകള്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സൗത്ത് വെസ്റ്റേണ്‍ റെയില്‍വേ പ്രിന്‍സിപ്പല്‍ ചീഫ് ഓപ്പറേഷന്‍ മാനേജര്‍ക്ക് കേരള സമാജം നിവേദനം നല്‍കി.
നിലവിലുള്ള കൊച്ചുവേളി – മൈസൂര്‍ എക്‌സ്പ്രസ്സ് നും കണ്ണൂര്‍ -യെസ്വന്തപുര എക്‌സ്പ്രസ്സ് നും പുറകില്‍ ഷാഡോ ട്രെയിനുകള്‍ അനുവദിച്ചാല്‍ യാത്രപ്രശ്‌നത്തിന് വലിയ പരിഹാരമാകും. മധ്യ വേനല്‍ അവധികാലത്ത് ആയിരക്കണക്കിന് മലയാളികള്‍ നാട്ടിലേക്ക് യാത്ര ചെയ്യുന്നതിനാല്‍ നിലവിലുള്ള ട്രെയിനുകള്‍ അപര്യാപ്തമാണെന്ന് കേരള സമാജം ജനറല്‍ സെക്രട്ടറി റജി കുമാര്‍ പറഞ്ഞു.
ഇതു സംബന്ധിച്ച യോഗത്തില്‍ കേരളസമാജം പ്രസിഡന്റ് സി പി രാധാകൃഷ്ണന്‍, വൈസ് പ്രസിഡന്റ് സുധീഷ് പി കെ, ജനറല്‍ സെക്രട്ടറി റജി കുമാര്‍, ജോയിന്റ് സെക്രട്ടറി അനില്‍ കുമാര്‍ ഓ കെ , അസിസ്റ്റന്റ് സെക്രട്ടറിമാരായ മുരളിധരന്‍, വി എല്‍ ജോസഫ് തുടങ്ങിയവര്‍ സംബന്ധിച്ചു.
<BR>
TAGS : RAILWAY | TRAIN | KERALA SAMAJAM
ആധാർ പുതുക്കാനും തിരുത്താനുമുള്ള നിരക്ക് പരിഷ്കരിച്ച് യുണീക് ഐഡന്‍റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയുടെ (യുഐഡിഎഐ) ഉത്തരവിറങ്ങി. ആധാറിലെ പേര്, ജനനത്തീയതി,…
മലപ്പുറം: തിരൂരില്‍ സ്വകാര്യ ബസുകള്‍ക്കിടയിൽപ്പെട്ട് കൈയ്ക്ക് പരുക്കേറ്റ എട്ടാം ക്ലാസ് വിദ്യാർഥിയുടെ വിരല്‍ അറ്റു. പറവണ്ണ മുറിവഴിക്കലിൽ കഴിഞ്ഞ ദിവസമാണ്…
ബെംഗളൂരു: വിമാനത്തിന്റെ ശൗചാലയമെന്ന് കരുതി കോക്പിറ്റില്‍ പ്രവേശിക്കാന്‍ ശ്രമിച്ച യാത്രക്കാരന്‍ അറസ്റ്റില്‍. ഇന്ന് രാവിലെ എട്ടുമണിക്ക് ബെംഗളൂരുവിൽ നിന്ന് പുറപ്പെട്ട്…
ബെംഗളൂരു: പൂജാ അവധി, ശബരിമല തീർഥാടനം എന്നിവയുമായി ബന്ധപ്പെട്ട യാത്രാ തിരക്ക് പരിഗണിച്ച് ഹുബ്ബള്ളിയില്‍ നിന്ന് ബെംഗളൂരു വഴി കൊല്ലത്തേക്ക്…
ബെംഗളൂരു: മൈസൂരു ദസറയ്ക്ക് തുടക്കം. എഴുത്തുകാരിയും ബുക്കർ പുരസ്കാര ജേതാവുമായ ബാനു മുഷ്താഖ് ദസറ ഉദ്ഘാടനം ചെയ്തു. മൈസൂരിലെ ആരാധനാദേവതയായ…
ന്യൂഡൽഹി: ഡല്‍ഹി കലാപ ഗൂഢാലോചന കേസില്‍ വിദ്യാർഥി നേതാവ് ഉമർ ഖാലിദ് അടക്കമുള്ളവരുടെ ജാമ്യ ഹർജിയില്‍ സുപ്രീംകോടതി ഡല്‍ഹി പോലീസിന്…