ചെന്നൈ – ബെംഗളൂരു ഹൈവേയിൽ വോൾവോ ബസിന് തീപിടിച്ചു

ബെംഗളൂരു: ചെന്നൈ – ബെംഗളൂരു ഹൈവേയിൽ ആഡംബര വോൾവോ ബസിന് തീപിടിച്ചു. തിരുപ്പത്തൂരിലെ നട്രംപള്ളി ടൗണിന് സമീപമുള്ള വേലകൽനാഥം ഗ്രാമത്തിൽ ഞായറാഴ്ചയാണ് സംഭവം. ഡ്രൈവറും, യാത്രക്കാരും തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. ബെംഗളൂരു സ്വദേശിയായ ബസ് ഡ്രൈവർ എ.അൻസാർ ബാഷയാണ് ബസ് ഓടിച്ചിരുന്നത്.

ചെന്നൈയിലെ സിഎംബിടി കോയമ്പേടുവിൽ നിന്ന് ബെംഗളൂരുവിലേക്ക് പോകുന്നതിനിടെയാണ് ബസിന് തീപിടിച്ചത്. 35 യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്.

വാഹനത്തിൽ നിന്ന് പുക ഉയരുന്നത് കണ്ടതോടെ ബസ് നിർത്തി ബാഷ പുറത്തിറങ്ങി. ബസിലുണ്ടായിരുന്ന യാത്രക്കാരെയും വാഹനത്തിൽ നിന്ന് പുറത്തിറക്കി. നട്രംപള്ളി പോലീസും ഫയർഫോഴ്‌സും സ്ഥലത്തെത്തി തീയണച്ചു. സംഭവത്തിൽ ബസ് പൂർണമായും കത്തിനശിച്ചു. തീപ്പിടുത്തത്തിന്റെ കാരണം വ്യക്തമല്ല. സംഭവത്തിൽ നട്രംപള്ളി പോലീസ് കേസെടുത്തു.

TAGS: BENGALURU | FIRE
SUMMARY: Luxury tourist bus catches fire; 35 passengers escape unhurt in Tirupattur on Chennai – Bengaluru highway

Hot this week

സബ്‌സിഡി സിലിണ്ടറുകളുടെ എണ്ണം കുറച്ച് കേന്ദ്രം; ഇനി ലഭിക്കുക വര്‍ഷത്തില്‍ നാല് എണ്ണം മാത്രം

ന്യൂഡൽഹി: 14.2 കിലോഗ്രാം തൂക്കമുള്ള ഗാർഹിക സിലിണ്ടറുകൾക്ക് ഒറ്റയടിക്ക് 29 രൂപ...

എസ്‌ബി‌ഐ അപ്രന്റീസ്- 7,150 ഒഴിവുകൾ: അപേക്ഷിക്കാനുള്ള തീയതി നീട്ടി

രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി എസ്‌ബി‌ഐയില്‍ 7,150 അപ്രന്റീസ് ഒഴിവുകളിലേക്കുള്ള...

രാജ്യസഭാ തിരഞ്ഞെടുപ്പ്; എ​ച്ച്.​ഡി. ദേവഗൗഡയെ ഒഴിവാക്കി സ്വന്തം സ്ഥാനാർഥിയെ പ്രഖ്യാപിച്ച് ബി.ജെ.പി

ബെം​ഗ​ളൂ​രു: രാജ്യസഭാ തിരഞ്ഞെടുപ്പിൽ മു​ൻ പ്ര​ധാ​ന​മ​ന്ത്രി​യും ജെ​ഡി​എ​സ് അ​ധ്യ​ക്ഷ​നു​മാ​യ എ​ച്ച്.​ഡി. ദേവെഗൗഡയെ...

ഹോം സ്റ്റേയിലെ വാട്ടർ ഹീറ്ററിൽനിന്ന് വാതകം ചോര്‍ന്നു; യുവതി മരിച്ചു

ബെംഗളൂരു: ഹോം സ്റ്റേയിലെ വാട്ടർ ഹീറ്ററിൽനിന്നുള്ള വാതകച്ചോർച്ചയെത്തുടർന്ന് യുവതി മരിച്ചു. മൈസൂരു...

അതിതീവ്ര മഴ; കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളില്‍ ഇന്ന് റെഡ് അലര്‍ട്ട്, എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി, 14 ജില്ലകളിലും കനത്ത ജാഗ്രത

തിരുവനന്തപുരം: കേരളത്തില്‍ വരും മണിക്കൂറുകളിൽ പ്രളയസമാനമായ അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര...

ക്യൂബൻ തീരത്തെ കടലിൽ വ​ൻ ഭൂ​ച​ല​നം; പ്ര​ക​മ്പ​നം അമേരിക്കയിലെ ഫ്ലോ​റി​ഡ വ​രെ

ഹവാന: ക്യൂബൻ തീരത്ത് കടലിൽ റിക്ടർ സ്കെയിലിൽ 6.1 തീവ്രത രേഖപ്പെടുത്തിയ...

ഹോര്‍മുസിന് സമീപം ഒമാൻ തീരത്ത് ഓയില്‍ ടാങ്കറിന് ആക്രമണത്തില്‍ തീപിടിച്ചു; 24 ഇന്ത്യൻ നാവികരെയും രക്ഷപ്പെടുത്തി

ഡൽഹി: തിങ്കളാഴ്ച ഒമാന്‍ തീരത്ത് യുഎസ് നാവികസേനയുടെ ആക്രമണത്തില്‍ തീപ്പിടിച്ച ഇന്ത്യന്‍...

പാലക്കാടൻ കൂട്ടായ്മ പരിസ്ഥിതിദിനാചരണം

ബെംഗളൂരു: പാലക്കാടന്‍ കൂട്ടായ്മയുടെ യുവജനവിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ ലോക പരിസ്ഥിതി ദിനം ആചരിച്ചു....

Related Articles

Popular Categories