ബെംഗളൂരു: ചെന്നൈ – ബെംഗളൂരു ഹൈവേയിൽ ആഡംബര വോൾവോ ബസിന് തീപിടിച്ചു. തിരുപ്പത്തൂരിലെ നട്രംപള്ളി ടൗണിന് സമീപമുള്ള വേലകൽനാഥം ഗ്രാമത്തിൽ ഞായറാഴ്ചയാണ് സംഭവം. ഡ്രൈവറും, യാത്രക്കാരും തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. ബെംഗളൂരു സ്വദേശിയായ ബസ് ഡ്രൈവർ എ.അൻസാർ ബാഷയാണ് ബസ് ഓടിച്ചിരുന്നത്.
ചെന്നൈയിലെ സിഎംബിടി കോയമ്പേടുവിൽ നിന്ന് ബെംഗളൂരുവിലേക്ക് പോകുന്നതിനിടെയാണ് ബസിന് തീപിടിച്ചത്. 35 യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്.
വാഹനത്തിൽ നിന്ന് പുക ഉയരുന്നത് കണ്ടതോടെ ബസ് നിർത്തി ബാഷ പുറത്തിറങ്ങി. ബസിലുണ്ടായിരുന്ന യാത്രക്കാരെയും വാഹനത്തിൽ നിന്ന് പുറത്തിറക്കി. നട്രംപള്ളി പോലീസും ഫയർഫോഴ്‌സും സ്ഥലത്തെത്തി തീയണച്ചു. സംഭവത്തിൽ ബസ് പൂർണമായും കത്തിനശിച്ചു. തീപ്പിടുത്തത്തിന്റെ കാരണം വ്യക്തമല്ല. സംഭവത്തിൽ നട്രംപള്ളി പോലീസ് കേസെടുത്തു.
TAGS: BENGALURU | FIRE
SUMMARY: Luxury tourist bus catches fire; 35 passengers escape unhurt in Tirupattur on Chennai – Bengaluru highway
ബെംഗളൂരു: കന്നഡ സൂപ്പർ താരം ഋഷഭ് ഷെട്ടി, വിജയനഗര സാമ്രാജ്യത്തിലെ ചക്രവർത്തി കൃഷ്ണ ദേവരായറായി വേഷമിടുന്നതായി റിപ്പോർട്ട്. ജോധ അക്ബർ,…
വാഗമൺ: കോട്ടയം വഴിക്കടവിൽ ഇലക്ട്രിക് ചാര്‍ജിങ് സ്റ്റേഷനിലേക്ക് കാർ ഇടിച്ചുകയറി നാലു വയസ്സുകാരൻ മരിച്ചു. തിരുവനന്തപുരം നേമം സ്വദേശികളുടെ മകനായ…
കൊച്ചി: നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധപ്പെട്ട സ്വത്തുവകകള്‍ കണ്ടുകെട്ടിയ നടപടി കൊച്ചിയിലെ പ്രത്യേക എന്‍ഐഎ കോടതി റദ്ദാക്കി. ഉടമകളും…
മംഗളൂരു: മംഗളൂരു ജില്ലാ ജയിലിലേക്ക് പലഹാരങ്ങൾക്കിടയിൽ ഒളിപ്പിച്ച് എംഡിഎംഎയ്ക്കു സമാനമായ വസ്തു കടത്താൻ ശ്രമിച്ച യുവതി അറസ്റ്റിൽ. രംസൂനയാണ് പിടിയിലായത്.…
ബെംഗളൂരു: കെങ്കേരി ആർവി കോളജിനു സമീപത്തെ കനാലിൽ അജ്ഞാതനായ പുരുഷന്റെ മൃതദേഹം കണ്ടെത്തി. സുരക്ഷാ ജീവനക്കാർ വിവരം അറിയിച്ചതോടെ എത്തിയ…
ന്യൂഡല്‍ഹി: അഹമ്മദാബാദില്‍ ജൂണ്‍ 12-ന് നടന്ന എയര്‍ ഇന്ത്യ വിമാനാപകടത്തെക്കുറിച്ചുള്ള അന്വേഷണ റിപ്പോര്‍ട്ട് പ്രാഥമിക റിപ്പോര്‍ട്ട് മാത്രമാണെന്നും അന്തിമ റിപ്പോര്‍ട്ട്…