LATEST NEWS

വോട്ട് അധികാര്‍ യാത്ര; രാഹുൽ ഗാന്ധി നയിക്കുന്ന 16 ദി​വ​സ യാത്രയ്ക്ക് ഇന്ന് ബിഹാറിൽ തുടക്കം

ന്യൂഡൽ​ഹി: വോട്ടർ പട്ടിക ക്രമക്കേടിനെതിരെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ന​യി​ക്കു​ന്ന ‘വോ​ട്ട​ർ അ​ധി​കാ​ർ യാ​ത്ര’​ക്ക് ബി​ഹാ​റി​ലെ സാ​സാ​റാ​മി​ൽ ഞാ​യ​റാ​ഴ്ച തു​ട​ക്കം. രാഹുൽ ഗാന്ധിക്കൊപ്പം ബീഹാറിലെ പ്രതിപക്ഷ നേതാവ് തേജസ്വി യാദവും യാത്രയിൽ പങ്കുചേരും. ഭാരത് ജോഡോ യാത്രയുടെ മാതൃകയിൽ കാൽനടയായും വാഹനത്തിലുമായി സംഘടിപ്പിക്കുന്ന യാത്ര, 16 ദിവസം കൊണ്ട് 1300 കിലോമീറ്ററിലധികം ദൂരം പിന്നിടും. 23 ജില്ലകളിലെ 50 നിയമസഭാ മണ്ഡലങ്ങളിലൂടെ കടന്നുപോകുന്ന യാത്ര സെപ്റ്റംബർ ഒന്നിന് പട്നയിലെ ഗാന്ധി മൈതാനിയിൽ നടക്കുന്ന മഹാറാലിയോടെ സമാപിക്കും. ഇന്ത്യാ മുന്നണി നേ​താ​ക്ക​ളും യാത്രയില്‍ പങ്കാളികളാകും.

ബീഹാറിലെ പ്രതിപക്ഷ ‘മഹാഗഡ്ബന്ധൻ’ സഖ്യത്തിന്റെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് ഊർജ്ജം പകരുക കൂടിയാണ്  യാത്രയുടെ പ്രധാന ലക്ഷ്യം. തിരഞ്ഞെടുപ്പ് കമ്മീഷന്റെ സ്പെഷ്യൽ ഇന്റൻസീവ് റിവിഷൻ (SIR) നടപടിക്കെതിരെ പ്രതിപക്ഷം പാർലമെന്റിനകത്തും പുറത്തും ശക്തമായ പ്രതിഷേധം ഉയർത്തുന്നതിനിടെയാണ് രാഹുലിന്റെ യാത്ര എന്നത് ശ്രദ്ധേയമാണ്. ഈ വിഷയത്തിൽ സുപ്രീം കോടതി ഇടപെടുകയും, ഒഴിവാക്കിയ വോട്ടർമാരുടെ പട്ടിക കാരണം സഹിതം ഓൺലൈനിൽ പ്രസിദ്ധീകരിക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷനോട് നിർദ്ദേശിക്കുകയും ചെയ്തിരുന്നു.

ഈ വർഷം നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിടുന്ന ബിഹാറിൽ വോട്ടർ പട്ടിക പരിഷ്‌കരണം വലിയ വിവാദമായിരുന്നു. 65 ലക്ഷം ആളുകൾ വോട്ടർ പട്ടികയിൽ നിന്ന് പുറത്തായിരുന്നു. ഇവരുടെ പേരുകളും പട്ടികയിൽ നിന്ന് ഒഴിവാക്കാനുള്ള കാരണവും പ്രസിദ്ധീകരിക്കണമെന്ന് സുപ്രിംകോടതി തിരഞ്ഞെടുപ്പ് കമ്മീഷന് നിർദേശം നൽകിയിരുന്നു.
SUMMARY: Vote Adhikar Yatra; The 16-day journey led by Rahul Gandhi began in Bihar today

NEWS DESK

Recent Posts

ശബരിമല സ്വര്‍ണക്കൊള്ള: ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ. പത്മകുമാര്‍ അറസ്റ്റില്‍

തിരുവനന്തപുരം: ശബരിമല സ്വർണ്ണകൊള്ള കേസില്‍ മുൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് എ പത്മകുമാർ അറസ്റ്റില്‍. സ്വർണ്ണകൊള്ളയില്‍ പങ്കുണ്ടെന്ന് തെളിഞ്ഞതിനെ…

2 minutes ago

തദ്ദേശ തിരഞ്ഞെടുപ്പ് സീറ്റ് വിഭജന തര്‍ക്കം: കാസറഗോഡ് ഡിസിസി ഓഫീസില്‍ കയ്യാങ്കളി

കാസറഗോഡ്: കോണ്‍ഗ്രസിലെ സീറ്റ് വിഭജന തർക്കത്തില്‍ കാസറഗോഡ് ഡിസിസി യോഗത്തിനിടെ നേതാക്കള്‍ തമ്മില്‍ ഏറ്റുമുട്ടല്‍. ഡിസിസി വൈസ് പ്രസിഡന്റും ഡികെഡിഎഫ്…

49 minutes ago

ഡല്‍ഹിയില്‍ വായു മലിനീകരണം രൂക്ഷം

ന്യൂഡൽഹി: രാജ്യതലസ്ഥാനത്തെ വായു മലിനീകരണം ആശങ്കാജനകമായ നിലയില്‍ തുടര്‍ന്നുകൊണ്ടിരിക്കുന്നു. മോശം വായു ഗുണനിലവാരം കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഗര്‍ഭിണികള്‍ക്കും ഗുരുതര ആരോഗ്യബാധകള്‍…

2 hours ago

ബിഹാര്‍ മുഖ്യമന്ത്രിയായി നിതീഷ് കുമാര്‍ സത്യപ്രതിജ്ഞ ചെയ്തു

പട്‌ന: ബിഹാർ മുഖ്യമന്ത്രിയായി നിതീഷ് കുമാർ സത്യപ്രതിജ്ഞ ചെയ്തു. ഗാന്ധി മൈതാനിയില്‍ നടന്ന സത്യപ്രതിജ്ഞ ചടങ്ങില്‍ പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രി അമിത്…

2 hours ago

തദ്ദേശ പോര്; മുൻ എംഎല്‍എ അനില്‍ അക്കര മത്സരരംഗത്ത്

തൃശൂര്‍: മുന്‍ എംഎല്‍എ അനില്‍ അക്കര പഞ്ചായത്ത് വാര്‍ഡിലേക്ക് മത്സരിക്കുന്നു. അടാട്ട് ഗ്രാമപഞ്ചായത്തിലെ 15ാം വാര്‍ഡിലാണ് അനില്‍ അക്കര മത്സരിക്കുക.…

3 hours ago

കരിപ്പൂര്‍ സ്വര്‍ണവേട്ട; പോലീസിനെതിരെ കസ്റ്റംസ് ഹൈക്കോടതിയില്‍

കൊച്ചി: കരിപ്പൂർ സ്വർണവേട്ടയില്‍ പോലീസിനെതിരെ കസ്റ്റംസ് ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമർപ്പിച്ചു. കസ്റ്റംസ് ഏരിയയില്‍ സ്വർണം പിടിക്കാൻ പോലീസിന് അധികാരമില്ല. സ്വർണക്കടത്ത്…

4 hours ago