തിരുവനന്തപുരം: വോട്ട് കൊള്ള ആരോപണത്തില്‍ രാഹുല്‍ഗാന്ധിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സംസ്ഥാന വ്യാപകമായി കോണ്‍ഗ്രസ് ഇന്ന് ഫ്രീഡം നൈറ്റ് മാര്‍ച്ച് സംഘടിപ്പിക്കും. പതിനാല് ഡിസിസികളും രാത്രി എട്ടുമണിക്കു മാര്‍ച്ച് സംഘടിപ്പിക്കണമെന്നാണ് കെപിസിസി നിര്‍ദേശം.
തിരുവനന്തപുരം മ്യൂസിയം ജംഗ്ഷനിൽ നിന്ന് പാളയം രക്തസാക്ഷി മണ്ഡലത്തിലേക്കുള്ള നൈറ്റ് മാർച്ചിന്റെ സംസ്ഥാനതല ഉദ്ഘാടനം എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ നിർവഹിക്കും. കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് വയനാടും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ എറണാകുളത്തും മാർച്ചിന് നേതൃത്വം നൽകും. രമേശ് ചെന്നിത്തല ആലപ്പുഴയിലും, കെ. സുധാകരൻ കണ്ണൂരിലും മാർച്ച് നയിക്കും.കൊല്ലത്ത് കൊടിക്കുന്നില്‍ സുരേഷ്, മലപ്പുറത്ത് എ പി അനില്‍കുമാര്‍, പാലക്കാട് പി സി വിഷ്ണുനാഥ്, കാസര്‍കോട് ഷാഫി പറമ്പില്‍, പത്തനംതിട്ടയില്‍ അടൂര്‍ പ്രകാശ്, കോട്ടയത്ത് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്, തൃശ്ശൂരില്‍ ബെന്നി ബെഹനാന്, കോഴിക്കോട് എം കെ രാഘവന്, ഇടുക്കിയില്‍ ഡീന്‍ കുര്യാക്കോസ് എന്നിവര്‍ മാര്‍ച്ചിന് നേതൃത്വം നല്‍കും.
വോട്ട് കൊള്ളയ്ക്കും ബീഹാര്‍ വോട്ടര്‍പട്ടിക പരിഷ്കരണത്തിനുമെതിരെ കോണ്‍ഗ്രസ് സംഘടിപ്പിക്കുന്ന രാജ്യവ്യാപക പ്രതിഷേധത്തിന്റെ ഭാഗമായി ഇന്ന് ‘വോട്ട് ചോരി’ മുദ്രാവാക്യം മുഴക്കി എല്ലാ ജില്ലകളിലും ഇന്നു മെഴുകുതിരി മാര്‍ച്ചുകള്‍ നടത്തും. സംസ്ഥാന തലങ്ങളിലും പ്രധാനപ്പെട്ട നഗരങ്ങളിലും മെഗാ റാലികളുമുണ്ട്. സെപ്റ്റംബര്‍ 15 മുതല്‍ ഒക്ടോബര്‍ 15 വരെ രാജ്യ വ്യാപകമായി ക്യാമ്പയിനുകളും നടത്തും.
SUMMARY: Vote Theft: Solidarity with Rahul Gandhi, Congress Freedom Night March Tonight
തൃശൂര്‍: മുന്‍ എംഎല്‍എ അനില്‍ അക്കര പഞ്ചായത്ത് വാര്‍ഡിലേക്ക് മത്സരിക്കുന്നു. അടാട്ട് ഗ്രാമപഞ്ചായത്തിലെ 15ാം വാര്‍ഡിലാണ് അനില്‍ അക്കര മത്സരിക്കുക.…
കൊച്ചി: കരിപ്പൂർ സ്വർണവേട്ടയില്‍ പോലീസിനെതിരെ കസ്റ്റംസ് ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമർപ്പിച്ചു. കസ്റ്റംസ് ഏരിയയില്‍ സ്വർണം പിടിക്കാൻ പോലീസിന് അധികാരമില്ല. സ്വർണക്കടത്ത്…
തിരുവനന്തപുരം: കേരളത്തിൽ സ്വർണവിലയിൽ ഇടിവ്. ഇന്ന് പവന് 120 രൂപയാണ് കുറഞ്ഞത്. ഇന്നലെ പവന് 880 രൂപ ഉയർന്നിരുന്നു. ഇന്ന്…
കൊച്ചി: സമൂഹമാധ്യമങ്ങളിലൂടെ മുഖ്യമന്ത്രി പിണറായി വിജയനെ കൊലപ്പെടുത്താൻ ആഹ്വാനം ചെയ്ത കന്യാസ്ത്രീക്കെതിരെ പരാതി. അഭിഭാഷകയും കന്യാസ്ത്രീയുമായ ടീന ജോസിനെതിരെ സുപ്രീംകോടതി…
വയനാട്: വയനാട് അട്ടമല ഏറാട്ടുകുണ്ട് വനമേഖലയിലേക്ക് പോയ ആദിവാസി കുടുംബത്തെ കണ്ടെത്താനുള്ള ശ്രമം ഇന്നും തുടരും. ഏറാട്ടുകുണ്ട് ഉന്നതിയിലെ കൃഷ്ണൻ,…
കൊച്ചി: കൊച്ചിയിൽ നടിയെ ആക്രമിച്ച കേസ് വിചാരണക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കേസിൽ അന്തിമവാദം പൂർത്തിയായിരുന്നു. പ്രോസിക്യൂഷൻ ആരോപണങ്ങളിലെ സംശയനിവാരണം…