LATEST NEWS

ജനസാഗരത്തിന്റെ ഹൃദയാഭിവാദ്യങ്ങള്‍ ഏറ്റുവാങ്ങി വി.എസ് ആലപ്പുഴയിലെ വേലിക്കകത്ത് വീട്ടിലെത്തി

ആലപ്പുഴ: മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ ഭൗതികശരീരം വേലിക്കകത്ത് വീട്ടിലെത്തിച്ചു. 22 മണിക്കൂര്‍ നീണ്ട വിലാപയാത്രയ്‌ക്കൊടുവിലാണ് തന്റെ വസതിയിലേക്ക് അവസാനമായി വി എസ് എത്തിയത്. തിരുവനന്തപുരത്തെ സെക്രട്ടേറിയറ്റ് ദർബാർ ഹാളില്‍നിന്ന് ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെ ആരംഭിച്ച വിലാപയാത്ര 22 മണിക്കൂർ പിന്നിട്ടാണ് വീട്ടിലെത്തുന്നത്.

പൊതുദർശനത്തിനുള്ള ഒരുക്കങ്ങള്‍ വേലിക്കകത്ത് വീട്ടില്‍ പൂർത്തിയായിരുന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് ജനം ആലപ്പുഴയിലേക്ക് ഒഴുകുകയാണ്. ജില്ലാ കമ്മിറ്റി ഓഫിസിലും പൊതുദർശനത്തിനുള്ള ഒരുക്കങ്ങള്‍ പൂർത്തിയാക്കി. മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള പ്രധാന നേതാക്കള്‍ ജില്ലാ കമ്മിറ്റി ഓഫിസിലുണ്ട്. മഴയെ അവഗണിച്ചും ജനക്കൂട്ടം വിഎസിനെ അവസാനമായി കാണാനെത്തി കൊണ്ടിരിക്കുകയാണ്.

വീട്ടിലെ പൊതുദർശനം ഒരു മണിക്കൂറാണ് നിശ്ചയിച്ചിരിക്കുന്നത്. ജനപ്രവാഹം ശക്തമായതോടെ സമയം വെട്ടിച്ചുരുക്കാൻ സാധ്യതയുണ്ട്. ജില്ലാ കമ്മിറ്റി ഓഫിസിലെ പൊതുദർശന സമയവും കുറച്ചിട്ടുണ്ട്. തിരക്ക് വർധിച്ചതിനാല്‍, ബീച്ചിനു സമീപത്തെ റിക്രിയേഷൻ ഗ്രൗണ്ടിലെ പൊതുദർശനത്തില്‍ പങ്കാളികളാകണമെന്ന് നേതാക്കള്‍ ജനങ്ങളോട് അഭ്യർഥിക്കുന്നുണ്ട്. റിക്രിയേഷൻ ഗ്രൗണ്ടില്‍ വിപുലമായ സജ്ജീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ഭൗതികശരീരം വൈകിട്ടോടെ വലിയ ചുടുകാട്ടിലേക്കു സംസ്കാരത്തിനായി കൊണ്ടുപോകും.

SUMMARY: VS arrived at his home in Velikakattu

NEWS BUREAU

Recent Posts

ഇനി ജനഹൃദയങ്ങളില്‍; വി എസിന് രക്തസാക്ഷികളുടെ മണ്ണില്‍ നിത്യനിദ്ര

ആലപ്പുഴ: വേലിക്കകത്ത് ശങ്കരന്‍ അച്യുതാനന്ദന്‍ എന്ന വിഎസ് ഇനി ജനഹൃദയങ്ങളില്‍. പുന്നപ്രയിലെ രക്തസാക്ഷികളുടെ മണ്ണായ വലിയ ചുടുകാടില്‍ വി.എസിന്റെ ഭൗതികശരീരം…

4 hours ago

ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തൽ; എസ്ഐടി സംഘത്തിൽ 20 പോലീസ് ഉദ്യോഗസ്ഥരെക്കൂടി ഉൾപ്പെടുത്തി

ബെംഗളൂരു: ദക്ഷിണ കന്നഡ ജില്ലയിലെ ധർമസ്ഥലയിൽ നൂറോളം യുവതികളെ രഹസ്യമായി കുഴിച്ചു മൂടിയെന്ന ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തൽ അന്വേഷിക്കുന്ന പ്രത്യേക…

4 hours ago

കർണാടകയ്ക്കു 750 ഇലക്ട്രിക് ബസുകൾ കൂടി അനുവദിച്ച് കേന്ദ്രം

ബെംഗളൂരു: പ്രധാനമന്ത്രി ഇ-ബസ് സേവാ പദ്ധതി പ്രകാരം കർണാടകയ്ക്കു 750 ഇലക്ട്രിക് ബസുകൾ കൂടി അനുവദിച്ചു. സംസ്ഥാനത്തെ 10 നഗരങ്ങൾക്കാണ്…

5 hours ago

കർണാടകയിൽ പുതിയ ജാതി സർവേ സെപ്റ്റംബറിൽ

ബെംഗളൂരു: സംസ്ഥാനത്ത് പുതിയ ജാതി സർവേ നടത്തുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ. സെപ്റ്റംബർ 22 മുതൽ ഒക്ടോബർ 7 വരെയാകും സാമൂഹിക,…

6 hours ago

ഇ – കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ മിന്ത്രക്കെതിരെ ഇ.ഡി: 1654 കോടിയുടെ എഫ്ഡിഐ ലംഘനത്തിന് കേസ്

ഫ്‌ളിപ്കാര്‍ട്ടിന്റെ ഉടമസ്ഥതയിലുള്ള ഫാഷന്‍ ഇ-കൊമേഴ്‌സ് സ്ഥാപനമായ മിന്ത്രയ്ക്കും അനുബന്ധ സ്ഥാപനങ്ങള്‍ക്കുമെതിരെ പരാതി ഫയല്‍ ചെയ്ത് ഇ.ഡി. 1654 കോടി രൂപയുടെ…

6 hours ago

ബെംഗളൂരു കലാശിപാളയ ബസ് സ്റ്റാൻഡിൽ സ്ഫോടകവസ്തുക്കൾ കണ്ടെത്തി

ബെംഗളൂരു:നഗരത്തിലെ ജനത്തിരക്കേറിയ കലാശിപാളയ ബി.എം.ടി.സി ബസ് സ്റ്റാൻഡിൽ ഉപേക്ഷിക്കപ്പെട്ട നിലയില്‍ സ്ഫോടകവസ്തുക്കൾ കണ്ടെത്തി. ബസ് സ്റ്റാന്‍ഡിനുള്ളിലെ ശൗചാലയത്തിന് സമീപത്താണ് ബുധനാഴ്ച…

6 hours ago