KERALA

വി.എസിന്റെ നിര്യാണം: നാളെ ബാങ്കുകൾക്കും അവധി

തിരുവനന്തപുരം: മുൻമുഖ്യമന്ത്രി വി.എസ്,​ അച്യുതാനന്ദനോടുള്ള ആദര സൂചകമായി നാളെ സംസ്ഥാനത്ത് പ്രഖ്യാപിച്ച പൊതു അവധി ബാങ്കുകൾക്കും ബാധകം. നാളെ സംസ്ഥാനത്ത് ബാങ്കുകളും പ്രവർത്തിക്കില്ല. നാളെ സംസ്ഥാനത്തെ സർക്കാർ സ്ഥാപനങ്ങൾക്കും വിദ്യാലയങ്ങൾക്കും സർക്കാർ അവധി പ്രഖ്യാപിച്ചിരുന്നു. എല്ലാ സർക്കാർ ഓഫിസുകൾക്കും പ്രഫഷണൽ കോളജ് ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പൊതുമേഖലാ സ്ഥാപനങ്ങൾക്കും സ്റ്റാറ്റ്യൂട്ടറി സ്ഥാപനങ്ങൾക്കും സ്വയംഭരണ സ്ഥാപനങ്ങൾക്കും നെഗോഷ്യബിൾ ഇൻസ്ട്രുമെന്റസ് ആക്ട് പ്രകാരമുള്ള സ്ഥാപനങ്ങൾക്കും അവധിയായിരിക്കുമെന്ന് സർക്കാർ അറിയിപ്പിൽ പറഞ്ഞു. നാളെ മുതൽ സംസ്ഥാനമൊട്ടാകെ മൂന്ന് ദിവസം ഔദ്യോഗിക ദുഃഖാചരണം നടത്തും. ഈ ദിവസങ്ങളിൽ സംസ്ഥാനമൊട്ടാകെ ദേശീയപതാക പകുതി താഴ്ത്തിക്കെട്ടും.

ഇന്ന് വൈകിട്ട് 3.20നായിരുന്നു മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവും മുൻമുഖ്യമന്ത്രിയുാായ വി.എസ്,​ അച്യുതാനന്ദൻ അന്തരിച്ചത്. മൃതദേഹം ഇന്ന് രാത്രി പാർട്ടി ആസ്ഥാനമായ ഏ.കെ.ജി സെന്ററിലും തിരുവനന്തപുരത്തെ വീട്ടിലും പൊതുദർശനത്തിന് വയ്ക്കും,​ നാളെ രാവിലെ 9ന് ദർബാർ ഹാളിലും പൊതുദർശനം ഉണ്ടായിരിക്കും,​ നാളെ ഉച്ചയോടെ മൃതദേഹം ആലപ്പുഴയിലേക്ക് കൊണ്ടുപോകും. മറ്റന്നാളാണ് സംസ്കാരം.
SUMMARY: VS’s death: Banks will also be closed tomorrow

NEWS DESK

Recent Posts

ബെറ്റിങ് ആപ്പ് കേസ്; വിജയ് ദേവരകൊണ്ട, പ്രകാശ് രാജ്, റാണ ദഗ്ഗുബതി എന്നിവർക്ക് ഇ.ഡി സമൻസ്

ഹൈദരാബാദ്: അനധികൃത ബെറ്റിങ് ആപ്പ് കേസുമായി ബന്ധപ്പെട്ട് നടൻമാരായ പ്രകാശ് രാജ്, റാണ ദഗ്ഗുബതി, വിജയ് ദേവരകൊണ്ട, ലക്ഷ്മി മഞ്ചു…

33 minutes ago

ഉപരാഷ്ട്രപതി ജഗ്‍ദീപ് ധൻകർ രാജിവെച്ചു

ന്യൂഡൽഹി: ഉപരാഷ്ട്രപതി ജ​​ഗ്ദീപ് ധൻകർ രാജിവെച്ചു. ആരോ​ഗ്യപരമായ കാരണത്താലാണ് രാജിവെയ്ക്കുന്നത് എന്നാണ് കത്തില്‍ പറയുന്നത്. രാജിക്കത്ത് ഉപരാഷ്ട്രപതി രാഷ്ട്രപതിക്ക് കെെമാറി. അനുച്ഛേദം…

1 hour ago

ബംഗ്ലാദേശിൽ വ്യോമസേനാ വിമാനം സ്കൂളിന് മുകളിൽ തകർന്നു വീണു, 19 മരണം

ധാക്ക: ബംഗ്ലാദേശിൽ സ്കൂളിന് മുകളിലേക്ക് വിമാനം തകർന്നുണ്ടായ അപകടത്തിൽ മരണ സംഖ്യ 19 ആയി. ബംഗ്ലാദേശ് വ്യോമസേനയുടെ എഫ്-7 ജെറ്റ്…

1 hour ago

വിപഞ്ചികയുടെ മൃതദേഹം നാളെ നാട്ടിലെത്തിക്കും

ഷാര്‍ജ: ഷാര്‍ജയില്‍ മരിച്ച വിപഞ്ചികയുടെ മൃതദേഹം നാളെ നാട്ടിലെത്തിക്കും. എമ്പാമിംഗ് നാളെ രാവിലെ 10ന് ഷാര്‍ജയില്‍ നടക്കും. മൃതദേഹം നാളെ…

2 hours ago

പുതിയ മെട്രോ ഫീഡർ സർവീസുമായി ബിഎംടിസി

ബെംഗളൂരു: നമ്മ മെട്രോ യാത്രക്കാർക്കായി പുതിയ ഫീഡർ ബസ് സർവീസുമായി ബിഎംടിസി. സ്വാമി വിവേകാനന്ദ റോഡ് മെട്രോ സ്റ്റേഷനിൽ നിന്ന്…

2 hours ago

കോച്ചിൽ നിന്നും പുക; പരിഭ്രാന്തരായി യാത്രക്കാർ, കലബുറഗിയിൽ ട്രെയിൻ നിർത്തിയിട്ടു

ബെംഗളൂരു: കലബുറഗിയിൽ ട്രെയിനിലെ കോച്ചിൽ നിന്നു പുക ഉയർന്നു. ഹാസൻ-സോലാപുർ സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ് ട്രെയിനിൽ ഇന്നു രാവിലെ 5.45നാണ്…

3 hours ago