LATEST NEWS

ഭാര്യയുടെ അനുജത്തിയെ വിവാഹം കഴിക്കാന്‍ ആഗ്രഹം; കുടുംബം സമ്മതിച്ചില്ല, ഭാര്യാസഹോദരനെയും സഹോദരിയെയും കൊലപ്പെടുത്തി വ്യവസായി

സൂറത്ത്: ഭാര്യയുടെ അനുജത്തിയെ വിവാഹം കഴിക്കാനുള്ള ആഗ്രഹം കുടുംബം എതിർത്തതിനെ തുടർന്ന് ഭാര്യയുടെ സഹോദരനെയും സഹോദരിയെയും കൊലപ്പെടുത്തിയ കേസില്‍ വസ്ത്ര വ്യാപാരി അറസ്റ്റില്‍. ഗുജറാത്തിലെ സൂറത്തിലാണ് സംഭവം. സൂറത്തിലെ തുണി വ്യാപാരിയായ സന്ദീപ് ഗൗഡ് ആണ് അറസ്റ്റിലായത്. ഭാര്യ വര്‍ഷയുടെ സഹോദരന്‍ നിശ്ചയ് കശ്യപിനെയും സഹോദരി മംമ്ത കശ്യപിനെയുമാണ് സന്ദീപ് ഗൗഡ് കൊലപ്പെടുത്തിയത്.

വിവാഹത്തെച്ചൊല്ലിയുണ്ടായ തര്‍ക്കത്തിനൊടുവിലാണ് കൊലപാതകം നടന്നത്. ഡിസംബറില്‍ സഹോദരന്റെ വിവാഹം നിശ്ചയിച്ചിരുന്നു. ഇതിന്റെ ഭാഗമായി ഷോപ്പിങ്ങിനായാണ് അമ്മ ശകുന്തള ദേവിയോടൊപ്പം ഇരുവരും പ്രയാഗ്രാജില്‍ നിന്ന് സൂറത്തിലെത്തിയത്.

സന്ദീപ് മംമ്തയുമായുള്ള വിവാഹത്തെക്കുറിച്ച് സംസാരിച്ചതിനെ തുടർന്ന് കുടുംബം തമ്മിൽ തർക്കമുണ്ടാവുകയും, ഇതിനൊടുവിൽ സന്ദീപ് ഇരുവരെയും കത്തി ഉപയോഗിച്ച് ആക്രമിക്കുകയും കൊലപ്പെടുത്തുകയുമായിരുന്നു. ഉത്തർപ്രദേശിൽ ഫോറൻസിക് സയൻസ് ലബോറട്ടറി ജീവനക്കാരനായിരുന്നു നിശ്ചയ് കശ്യപ്.

ആക്രമണത്തിൽ പരുക്കേറ്റ ഭാര്യ വർഷയും ഭാര്യയുടെ അമ്മ ശകുന്തള ദേവിയും ആശുപത്രിയിൽ ചികിത്സയിലാണ്. മംമ്തയെ വിവാഹം കഴിക്കണമെന്ന ആഗ്രഹം പറഞ്ഞ് സന്ദീപ് ഭാര്യയുമായി സ്ഥിരം വഴക്കിടുമായിരുന്നു. പ്രതിയുടെ ആഗ്രഹം നിശ്ചയ് എതിർത്തതോടെയാണ് തർക്കം കയ്യാങ്കളിയിലേക്ക് മാറിയത്. കൊലപാതകക്കുറ്റം ചുമത്തി പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തു. വർഷയുമായുള്ള വിവാഹത്തിൽ സന്ദീപിന് മൂന്ന് കുട്ടികളുണ്ട്.
SUMMARY: Wanted to marry his wife’s younger sister; Family did not agree: Businessman kills brother-in-law and sister

NEWS DESK

Recent Posts

കണ്ണൂരില്‍ പോലീസിന് നേരെ ബോംബെറിഞ്ഞ കേസ്; സിപിഎം പ്രവര്‍ത്തകര്‍ക്ക് 20 വര്‍ഷം തടവ്

കണ്ണൂര്‍: പയ്യന്നൂരില്‍ പോലിസിനു നേരെ ബോംബെറിഞ്ഞ കേസില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഉള്‍പ്പെടെ രണ്ടു ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് 20 വര്‍ഷം കഠിനതടവ്.…

11 minutes ago

ട്രെയിനിയില്‍ നിന്നു പെണ്‍കുട്ടിയെ തള്ളിയിട്ട സംഭവം: ശ്രീക്കുട്ടിയുടെ ആരോഗ്യനിലയില്‍ പുരോഗതി

തിരുവനന്തപുരം: വർക്കലയില്‍ കേരള എക്‌സ്‌പ്രസ് ട്രെയിനില്‍ നിന്ന് യാത്രക്കാരൻ പുറത്തേക്ക് ചവിട്ടിയിട്ടതിനെ തുടർന്ന് ഗുരുതരാവസ്ഥയിലായ നന്ദിയോട് സ്വദേശി ശ്രീക്കുട്ടിയുടെ ആരോഗ്യനിലയില്‍…

47 minutes ago

നടിയെ ആക്രമിച്ച കേസ്;അന്തിമ വിധി ഡിസംബര്‍ 8ന്

കൊച്ചി: കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ ഡിസംബര്‍ 8 ന് കോടതി വിധി പറയും. എല്ലാ പ്രതികളും ഹാജരാകണം. എറണാകുളം…

2 hours ago

ആഡംബര ബൈക്ക് ആവശ്യപ്പെട്ട് മാതാപിതാക്കളെ ആക്രമിച്ചു; പിതാവിന്റെ അടിയേറ്റ് മകൻ മരിച്ചു

തിരുവനന്തപുരം: ആഡംബര ബൈക്ക് വാങ്ങാന്‍ 50 ലക്ഷം രൂപ ആവശ്യപ്പെട്ട് മാതാപിതാക്കളെ ആക്രമിച്ച മകന്‍ പിതാവിന്റെ അടിയേറ്റ് ചികില്‍സയിലിരിക്കെ മരിച്ചു.…

2 hours ago

ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ തട്ടിപ്പ്; കുറ്റപത്രം സമര്‍പ്പിച്ചു

തിരുവനന്തപുരം: നടനും ബിജെപി നേതാവുമായ കൃഷ്ണകുമാറിൻ്റെ മകളും സംരംഭകയുമായ ദിയ കൃഷ്ണയുടെ ആഭരണ സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പ് കേസില്‍ ക്രൈംബ്രാഞ്ച്…

3 hours ago

സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്

തിരുവനന്തപുരം: സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്. രാജ്യാന്തര വിപണിയിലും കേരള വിപണിയിലും വില വര്‍ധിച്ചു. ഇനിയും വില ഉയരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ന്…

4 hours ago