ന്യൂഡൽഹി: വഖഫ് നിയമഭേദഗതിക്കെതിരായ ഹര്‍ജികള്‍ സുപ്രീംകോടതി ഈ മാസം 20 ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായ്, ജസ്റ്റിസ് അഗസ്റ്റിന്‍ ജോര്‍ജ് മസീഹ് എന്നിവരുടെ ബെഞ്ച് മുമ്പാകെയാണ് ഹര്‍ജി എത്തിയത്. 1995 ലെ വഖഫ് നിയമത്തെ വെല്ലുവിളിക്കുന്നത് അനുവദിക്കാനാകില്ലെന്ന് കോടതി വാക്കാല്‍ അഭിപ്രായപ്പെട്ടു.
വഖഫ് നിയമഭേദഗതിയുടെ ഭരണഘടനാ സാധുത ചോദ്യം ചെയ്താണ് ഒരു കൂട്ടം ഹര്‍ജികള്‍ സുപ്രീംകോടതിയുടെ മുന്നിലുള്ളത്. വഖഫ് ബെ യൂസര്‍, വഖഫ് കൗണ്‍സിലിലേക്കും ബോര്‍ഡുകളിലേക്കും മുസ്ലീങ്ങളല്ലാത്തവരെ നാമനിര്‍ദ്ദേശം ചെയ്യുക, വഖഫ് പ്രകാരം സര്‍ക്കാര്‍ ഭൂമി തിരിച്ചറിയുക എന്നീ മൂന്ന് പ്രധാന വിഷയങ്ങളില്‍ ഇടക്കാല ഉത്തരവ് ആവശ്യമുണ്ടോ എന്നത് സുപ്രീം കോടതി പരിഗണിക്കും.
1995 ലെ വഖഫ് നിയമത്തിന്റെ സാധുത ചോദ്യം ചെയ്യുന്ന ഹിന്ദു കക്ഷികളുടെ ഒരു ഹര്‍ജിയും മെയ് 20 ന് പരിഗണിക്കില്ലെന്ന് ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായിയുടെ അധ്യക്ഷതയിലുള്ള ബെഞ്ച് വ്യക്തമാക്കി. നേരത്തെ മുന്‍ ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജസ്റ്റിസുമാരായ സഞ്ജീവ് കുമാര്‍, കെ വി വിശ്വനാഥന്‍ എന്നിവരടങ്ങിയ ബെഞ്ചാണ് വഖഫ് ഹര്‍ജികള്‍ പരിഗണിച്ചിരുന്നത്.
TAGS : WAQF BOARD AMENDMENT BILL
SUMMARY : Waqf Act Amendment: Consideration of petitions postponed to May 20
ബെംഗളുരു: ശിവമൊഗ്ഗ, ഉഡുപ്പി ജില്ലകളെ ബന്ധിപ്പിക്കുന്ന തീർഥഹള്ളി- കുന്ദാപുര സംസ്ഥാന പാതയിലെ (എസ്എ ച്ച്-52) ബലെബാരെചുരത്തിൽ ഭാരവാഹനങ്ങൾക്കു നിയന്ത്രണം ഏർപ്പെടുത്തി.…
ബെംഗളൂരു: കാട്ടാന ആക്രമണത്തിൽ വയോധികന് ഗുരുതരമായി പരുക്കേറ്റു. ചിക്കമഗളൂരു മുഡിഗെരെ മുട്ടിഗെപുര ഗ്രാമത്തിലെ ഫിലിപ്പ് കാസ്റ്റലിനോയ്ക്കാണ് (63) പരുക്കേറ്റത്. ബുധനാഴ്ച…
ബെംഗളൂരു: ലോക്സഭാ തിരഞ്ഞെടുപ്പിൽ ബെംഗളൂരു സെൻട്രൽ മണ്ഡലത്തിലെ മഹാദേവപുരയിൽ ക്രമക്കേട് നടന്നെന്ന തെളിവുകൾ പുറത്തുവിട്ടതിനു പിന്നാലെ ലോക്സഭയിലെ പ്രതിപക്ഷനേതാവ് രാഹുൽഗാന്ധി…
ഭുവനേശ്വർ: ചത്തീസ്ഗഡിനു പുറമെ ഒഡിഷയിലും മതപരിവർത്തനം ആരോപിച്ച് മലയാളി വൈദികർക്കു നേരെ ആക്രമണം. ഒഡിഷയിലെ ജലേശ്വറിൽ 2 മലയാളി വൈദികരെയും…
ജയ്പുർ: ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസ് ടീം വിടാൻ സഞ്ജു സാംസൺ തയാറെടുക്കുന്നതായി റിപ്പോർട്ട്. ടീമിൽ തുടരാൻ ആഗ്രഹിക്കുന്നില്ലെന്ന് മാനേജ്മെന്റിനെ സഞ്ജു…
മൈസൂരു: ചാമുണ്ഡിഹിൽസ് വ്യു പോയിന്റിൽ കർണാടക ആർടിസി ബസ് മറിഞ്ഞ് അപകടം. യാത്രക്കാരുമായി ചാമുണ്ഡി ഹിൽസിലേക്കു പോകുകയായിരുന്ന ബസ് ഇന്നാണ്…