ന്യൂഡൽഹി: വഖഫ് വിഷയം ചര്‍ച്ച ചെയ്ത സംയുക്ത പാര്‍ലമെന്ററി സമിതി യോഗത്തില്‍ കയ്യാങ്കളി. തൃണമൂല്‍ കോണ്‍ഗ്രസ് എംപി കല്യാണ്‍ ബാനര്‍ജിയും ബിജെപി എംപിയും കൊല്‍ക്കത്ത മുന്‍ ഹൈക്കോടതി ജഡ്ജിയുമായ അഭിജിത് ഗാംഗുലിയും തമ്മില്‍ ആയിരുന്നു തര്‍ക്കം. ഇതിനിടെ ഗ്ലാസ് ബോട്ടിലിന്റെ ചില്ല് കൈയില്‍ തട്ടി കല്യാണ്‍ ബാനര്‍ജിക്ക് പരിക്കേറ്റു.
പാര്‍ലമെന്റ് മന്ദിരത്തില്‍ വച്ചായിരുന്നു സംയുക്ത പാര്‍ലമെന്ററി സമിതി യോഗം നടന്നത്. വഖഫ് നിയമത്തില്‍ ഭേദഗതി വരുത്താനുള്ള ബില്ല് ചര്‍ച്ച ചെയ്യുന്നതിനിടെ വിവിധ വിഷയങ്ങളെ ചൊല്ലി തൃണമൂല്‍ കോണ്‍ഗ്രസ് എംപി കല്യാണ്‍ ബാനര്‍ജിയും ബിജെപി എംപി അഭിജിത് ഗാംഗുലിയും തമ്മില്‍ രൂക്ഷമായ വാക്കേറ്റം ഉണ്ടായി. ഇതിനിടെ കല്യാണ്‍ ബാനര്‍ജി ഗ്ലാസിന്റെ വാട്ടര്‍ ബോട്ടില്‍ ടേബിളില്‍ അടിച്ചു. തുടര്‍ന്ന് വാട്ടര്‍ ബോട്ടില്‍ പൊട്ടി ചില്ല് കല്യണ്‍ ബാനര്‍ജിയുടെ കൈയില്‍ കൊള്ളുകയായിരുന്നു.
മുറിവ് പറ്റിയതിന് പിന്നാലെ കല്യാണ്‍ ബാനര്‍ജി യോഗത്തില്‍ നിന്ന് പുറത്തേക്ക് പോയി. തുടര്‍ന്ന് യോഗം താത്കാലികമായി നിര്‍ത്തിവച്ചു. വഖഫ് സമിതി ചെയര്‍മാന്റെ നിലപാടുകള്‍ക്കെതിരെ നേരത്തെ പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തിയിരുന്നു. ബിജെപി നേതാവായ ജദാംബിക പാലിന്റെ നടപടികള്‍ ഏകപക്ഷീയമാണെന്നും പ്രതിപക്ഷം ആരോപിച്ചിരുന്നു. അതേസമയം ഈ നടപടിയുടെ പേരില്‍ കല്യാണ്‍ ബാനര്‍ജിയെ സമിതിയില്‍ നിന്ന് ഒഴിവാക്കിയേക്കുമെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.
TAGS : WAQF | NATIONAL
SUMMARY : Waqf Amendment Bill: War of words between MPs in JPC meeting
കണ്ണൂര്‍: കോളിളക്കം സൃഷ്ടിച്ച പാലത്തായി പീഡനക്കേസില്‍ പ്രതിയും ബിജെപി നേതാവുമായ കടവത്തൂർ മുണ്ടത്തോടില്‍ കുറുങ്ങാട്ട് കുനിയില്‍ കെ.പത്മരാജൻ കുറ്റക്കാരനെന്ന് കോടതി.…
കല്‍പ്പറ്റ: വയനാട് ഗവ. മെഡിക്കല്‍ കോളേജില്‍ ആദ്യമായി അതിസങ്കീര്‍ണമായ ആര്‍ത്രോസ്‌കോപ്പിക് റൊട്ടേറ്റര്‍ കഫ് റിപ്പയര്‍ വിജയകരമായി നടത്തി. ഓര്‍ത്തോപീഡിക്‌സ് വിഭാഗമാണ്…
തിരുവനന്തപുരം: കേരളത്തിൽ സ്വര്‍ണവിലയില്‍ ഇടിവ്. ഗ്രാമിന് 70 രൂപ കുറഞ്ഞ് 11,720 രൂപയായി. ഇന്നലെ 11,790 രൂപയായിരുന്നു വില. ഇന്ന്…
പാറ്റ്ന: ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആദ്യ മണിക്കൂറുകള്‍ പിന്നിടുമ്പോള്‍ എക്‌സിറ്റ് പോളുകള്‍ പ്രവചിച്ചപ്പോലെ എന്‍ഡിഎയ്ക്ക് വൻകുതിപ്പ്. ലീഡ് നിലയിൽ…
ഡല്‍ഹി: ഡല്‍ഹി ചെങ്കോട്ടയില്‍ സ്ഫോടനം നടത്തിയതിലെ മുഖ്യ സൂത്രധാരൻ ഡോ. ഉമർ നബിയുടെ വീട് തകർത്തു. പുല്‍വാമയിലെ വീടാണ് സുരക്ഷാസേന…
പറ്റ്ന: രാജ്യം ഉറ്റുനോക്കുന്ന ബിഹാർ തെരഞ്ഞെടുപ്പിൽ വോട്ടെണ്ണൽ തുടങ്ങി ഇരുപത് മിനിറ്റ് പിന്നിടുമ്പോൾ, പോസ്റ്റൽ വോട്ടുകളിൽ വ്യക്തമായ ആധിപത്യവുമായി എൻഡിഎ.…