Categories: NATIONALTOP NEWS

വഖഫ് ഭേദഗതി ബില്‍: പ്രതിഷേധങ്ങള്‍ക്കിടെ ജെ.പി.സി റിപ്പോര്‍ട്ടിന് രാജ്യസഭയുടെ അംഗീകാരം

ന്യൂഡൽഹി: വഖഫ് ഭേദഗതി ബില്ലുമായി ബന്ധപ്പെട്ട പാർലമെന്ററി സംയുക്ത സമിതി (ജെപിസി) റിപ്പോർട്ടിന് രാജ്യസഭയുടെ അംഗീകാരം. ഭേദഗതിയുമായി ബന്ധപ്പെട്ട് പ്രതിപക്ഷ എംപിമാരുടെ വിയോജനക്കുറിപ്പിന്റെ ഭാഗങ്ങൾ ജെപിസി റിപ്പോർട്ടിൽനിന്ന് നീക്കിയെന്ന് ആരോപിച്ച് പ്രതിപക്ഷാംഗങ്ങൾ സഭയിൽ പ്രതിഷേധിച്ചത് നാടകീയ രംഗങ്ങളിലേക്കു നയിച്ചു. എന്നാല്‍ പ്രതിഷേധങ്ങള്‍ക്കിടെ വഖഫ് ജെ.പി.സി റിപ്പോര്‍ട്ടിന് രാജ്യസഭ അംഗീകാരം നല്‍കി.

റിപ്പോര്‍ട്ടിനെതിരെ കടുത്ത വിമര്‍ശനമുയര്‍ത്തിയ മല്ലികാര്‍ജുന്‍ ഖാര്‍ഗെ രൂക്ഷമായ ഭാഷയിലാണ് സംസാരിച്ചത്. പ്രതിപക്ഷ അംഗങ്ങളുടെ വിയോജനക്കുറിപ്പ് ജെപിസി റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. റിപ്പോര്‍ട്ട് തള്ളിക്കളയണമെന്നും അത് ജനാധിപത്യ വിരുദ്ധമാണെന്നും  മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു. വ്യാജ ജെ.പി.സി റിപ്പോര്‍ട്ട് അംഗീകരിക്കില്ലെന്നും അദ്ദേഹം തുറന്നടിച്ചു.

അതേസമയം, വിയോജനക്കുറിപ്പുകൾ ഒന്നും റിപ്പോർട്ടിൽനിന്ന് നീക്കിയിട്ടില്ലെന്ന് പാർലമെന്ററികാര്യ മന്ത്രി കിരൺ റിജിജു പറഞ്ഞു. ഇതേ തുടർന്ന് രാജ്യസഭയിൽനിന്ന് പ്രതിപക്ഷ അംഗങ്ങൾ ഇറങ്ങിപ്പോയി. തുടർന്ന് പ്രതിപക്ഷ എംപിമാർ ലോക്സഭ സ്പീക്കർ ഓം ബിർള, മന്ത്രി കിരൺ റിജിജു എന്നിവരുമായി നടത്തിയ ചർച്ചയിൽ വിയോജനക്കുറിപ്പുകൾ ജെപിസി കരട് റിപ്പോർട്ടിൽ പൂർണമായി ഉൾക്കൊള്ളിക്കാൻ ധാരണയായി.

പ്രതിപക്ഷം നിര്‍ദ്ദേശിച്ച നാല്‍പതിലേറെ ഭേദഗതികള്‍ തള്ളിയ സംയുക്ത പാര്‍ലമെന്‍ററി സമിതി ഭരണപക്ഷം കൊണ്ടുവന്ന 15 ഭേദഗതികള്‍ അംഗീകരിച്ചാണ് അന്തിമ റിപ്പോര്ട്ട് തയ്യാറാക്കിയത്. റിപ്പോര്‍ട്ട് അംഗീകരിച്ച പശ്ചാത്തലത്തില്‍ ഈ സമ്മേളനത്തില്‍ത്തന്നെ ബില്‍ പാസാക്കാനാണു കേന്ദ്രസര്‍ക്കാരിന്റെ നീക്കമെന്നാണ് സൂചന.
<BR>
TAGS : WAQF BOARD AMENDMENT BILL
SUMMARY : Waqf Amendment Bill: Rajya Sabha approves JPC report amid protests

Savre Digital

Recent Posts

കോഴിക്കോട് ടിപ്പര്‍ ലോറി ഇടിച്ച്‌ യുവാക്കള്‍ക്ക് ദാരുണാന്ത്യം

കോഴിക്കോട്: ബാലുശ്ശേരിയില്‍ ടിപ്പര്‍ ലോറി ഇടിച്ച്‌ ബെെക്ക് യാത്രക്കാരായ രണ്ടു യുവാക്കള്‍ക്ക് ദാരുണാന്ത്യം. ബാലുശ്ശേരി തുരുത്തിയാട് സ്വദേശികളായ സജിന്‍ലാല്‍ (31)…

34 minutes ago

ചേര്‍ത്തല തിരോധാനക്കേസ്; സെബാസ്റ്റ്യന്റെ കാറില്‍ നിന്ന് നിര്‍ണായക തെളിവുകള്‍

ആലപ്പുഴ: ചേര്‍ത്തലയിലെ നാലു സ്ത്രീകളുടെ തിരോധാനക്കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പള്ളിപ്പുറം സ്വദേശിയും കുറ്റാരോപിതനുമായ സെബാസ്റ്റ്യന്റെ കാറില്‍ നിന്ന് കത്തിയും…

1 hour ago

ചിക്കമഗളൂരുവിൽ കടുവയെ ചത്ത നിലയിൽ കണ്ടെത്തി

ബെംഗളൂരു: ചിക്കമഗളൂരുവിലെ ഭദ്ര കടുവ സംരക്ഷണ കേന്ദ്രത്തിൽ കടുവയെ ചത്ത നിലയിൽ കണ്ടെത്തി. ലാക്കവള്ളി വനമേഖലയിലാണ് സംഭവം. പതിവു പട്രോളിങ്ങിനിടെയാണ്…

2 hours ago

ഒറ്റപ്പെട്ട മഴ തുടരും; ആറ് ജില്ലകൾക്ക് ഇന്ന് യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇടുക്കി, തൃശൂർ മലപ്പുറം, വയനാട്,…

2 hours ago

ബിബിഎംപി വിഭജനം: ഗ്രേറ്റർ ബെംഗളൂരു ഭേദഗതി ബില്ലിനു മന്ത്രിസഭയുടെ അനുമതി

ബെംഗളൂരു: ബിബിഎംപിയെ 5 കോർപറേഷനുകളാക്കി വിഭജിക്കാനുള്ള ഗ്രേറ്റർ ബെംഗളൂരു ഭേദഗതി ബില്ലിനു കർണാടക മന്ത്രിസഭയുടെ അംഗീകാരം. ഓഗസ്റ്റ് 11ന് ആരംഭിക്കുന്ന…

2 hours ago

ബുക്ക് ബ്രഹ്മ സാഹിത്യോത്സവത്തിന് ഇന്ന് തുടക്കം; മലയാള സാഹിത്യവുമായി ബന്ധപെട്ട് വിവിധ സെഷനുകള്‍

ബെംഗളൂരു: ദക്ഷിണേന്ത്യൻ സാഹിത്യത്തെ ആദരിക്കാനും ആഘോഷിക്കാനുമായി ബുക്ക് ബ്രഹ്മ സംഘടിപ്പിക്കുന്ന  സാഹിത്യോത്സവത്തിന് കോറമംഗലയിലുള്ള സെന്റ് ജോൺസ് ഓഡിറ്റോറിയത്തിൽ ഇന്ന് തിരിതെളിയും.…

3 hours ago