ബെംഗളൂരു: നഗരത്തിലെ രാത്രികാല താപനില 12 ഡിഗ്രി സെൽഷ്യസിലേക്ക് താഴും എന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. കഴിഞ്ഞദിവസം നഗരത്തിലെ കുറഞ്ഞ താപനില 16 ഡിഗ്രി സെൽഷ്യസ് ആയിരുന്നു. 12 ഡിഗ്രി സെൽഷ്യസിലേക്ക് താഴും എന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (ഐഎംഡി) നല്‍കുന്ന മുന്നറിയിപ്പ്.
ഞായറാഴ്ച ബെംഗളൂരുവിലെ ഏറ്റവും കുറഞ്ഞ താപനില 16 ഡിഗ്രി സെൽഷ്യസായിരുന്നു. “ഈ ആഴ്ച താപനില 12 ഡിഗ്രി സെൽഷ്യസിനും 14 ഡിഗ്രി സെൽഷ്യസിനും ഇടയിൽ തുടരും. എന്നിരുന്നാലും, ഈ ആഴ്ചയ്ക്ക് ശേഷം, സാധാരണ ശൈത്യകാല താപനില നിലനിൽക്കും,” ബെംഗളൂരു ഐഎംഡി ഉദ്യോഗസ്ഥന്‍ പറഞ്ഞു.
കാലാവസ്ഥ നിരീക്ഷണത്തിന്റെ കണക്കുകൾ പ്രകാരം ഡിസംബറിൽ സാധാരണ ബെംഗളൂരുവില്‍ രേഖപ്പെടുത്തുന്ന ഏറ്റവും കുറഞ്ഞ താപനില എന്നത് ശരാശരി 16.4 ഡിഗ്രി സെൽഷ്യസ് ആണ്. ഇതിനുമുമ്പ് നഗരത്തിൽ താപനില 12 ഡിഗ്രി സെൽഷ്യസിലേക്ക് എത്തിയത് 2016 ഡിസംബർ 11നാണ്.
SUMMARY: Warning that night temperatures will drop further in Bengaluru
ഡൽഹി: ഇന്ത്യയിൽ 1.5 ലക്ഷം കോടി രൂപയുടെ വമ്പൻ നിക്ഷേപം നടത്തി യുഎസ് ആസ്ഥാനമായുള്ള സോഫ്റ്റ്‌വെയർ ഭീമനായ മൈക്രോസോഫ്റ്റ്. ഏഷ്യയിൽ…
ബെംഗളൂരു: ഹാസൻ അർക്കൽകോട് കൊണാനൂരിൽ ബൈക്കും ബസും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾ മരിച്ചു. കെരെക്കോടിയിലെ അനിൽ (28), ഹൊന്നെഗൗഡ (30)…
തിരുവനന്തപുരം: രണ്ടാമത്തെ പീഡന പരാതിയില്‍,രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ തിരുവനന്തപുരം പ്രിന്‍സിപ്പില്‍ സെഷന്‍സ് കോടതി ഇന്ന് വിധി പറയും.…
ബെംഗളൂരു: സംസ്ഥാനത്ത് സർക്കാർ, സ്വകാര്യ മേഖലകളിൽ ജോലി ചെയ്യുന്ന സ്ത്രീകൾക്ക് എല്ലാ മാസവും ഒരുദിവസം ആർത്തവാവധി നിർബന്ധമാക്കുന്ന സർക്കാർ വിജ്ഞാപനം…
ബെംഗളൂരു: കുളിമുറിയിലെ ഗീസറിൽനിന്നുള്ള വാതകച്ചോർച്ചയെത്തുടർന്ന് അമ്മയും നാലുവയസ്സുള്ള മകളും മരിച്ചു. ബെംഗളൂരു ഗോവിന്ദരാജനഗര്‍ സ്വദേശി കിരണിന്റെ ഭാര്യ കെ. ചാന്ദിനിയും…
ജക്കാര്‍ത്ത: ഇന്തോനേഷ്യയിലെ മധ്യ ജക്കാര്‍ത്തയില്‍ ഏഴ് നില കെട്ടിടത്തിന് തീപിടിച്ച് 22 പേര്‍ മരിച്ചു. ഡ്രോൺ സർവീസുകൾ നൽകിവരുന്ന ഒരു…