LATEST NEWS

കുട്ടികളെകൊണ്ട് കാലുകഴുകിക്കുന്നത് കേരളത്തിന്റെ സംസ്കാരമല്ല’: റിപ്പോര്‍ട്ട് തേടി മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം: വിദ്യാർഥികളെ കൊണ്ട് പാദപൂജ ചെയ്യിച്ച സംഭവത്തില്‍ പ്രതികരണവുമായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. കുട്ടികളെക്കൊണ്ട് കാലുകഴുകിക്കുന്നത് കേരളത്തിന്റെ സംസ്കാരമല്ലെന്നും വിഷയത്തില്‍ റിപ്പോർട്ട് തേടിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

കാസറഗോഡ് ബന്തടുക്കയിലെ സരസ്വതി വിദ്യാലയത്തിലും മാവേലിക്കരയിലെ വിദ്യാധിരാജ വിദ്യാപീഠം സെൻട്രല്‍ സ്കൂളിലും സമാനമായ സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നാണ് ലഭിച്ച റിപ്പോർട്ടെന്ന് മന്ത്രി പറഞ്ഞു. ഇത് തീർത്തും ഞെട്ടിപ്പിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

സിബിഎസ്‌ഇ സിലബസ് പിന്തുടരുന്ന ഈ സ്കൂളുകളോട് എത്രയും പെട്ടെന്ന് വിശദീകരണം തേടാൻ പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് നിർദേശം നല്‍കിയിട്ടുണ്ട്. വിദ്യാർഥികളില്‍ അടിമത്ത മനോഭാവം വളർത്തുന്ന ഇത്തരം ആചാരങ്ങള്‍ ഒരു കാരണവശാലും അംഗീകരിക്കാനാവില്ല. അറിവും സ്വബോധവുമാണ് വിദ്യാഭ്യാസം കൊണ്ട് ലഭിക്കേണ്ടതെന്ന് മന്ത്രി പ്രതികരിച്ചു.

SUMMARY: ‘Washing feet with children is not Kerala’s culture’: Minister V Sivankutty seeks report

NEWS BUREAU

Recent Posts

വയനാട് ടൗണ്‍ഷിപ്പ്: ഏഴ് കുടുംബങ്ങള്‍ക്ക് താക്കോല്‍ കൈമാറി

വയനാട്: വയനാട് ദുരന്തബാധിതർക്ക് സർക്കാർ നല്‍കുന്ന ടൗണ്‍ഷിപ്പിലെ ഏഴ് കുടുംബങ്ങള്‍ക്ക് താക്കോല്‍ കെമാറി. 178 കുടുംബങ്ങള്‍ക്കാണ് ടൗണ്‍ഷിപ്പില്‍ വീട് നല്‍കുന്നത്.…

26 minutes ago

തെന്മലയില്‍ വനത്തിനുള്ളില്‍ അസ്ഥികൂടം കണ്ടെത്തി

കൊല്ലം: തെൻമലയില്‍ വനത്തിനുള്ളില്‍ നിന്ന് മനുഷ്യന്റെ തലയോട്ടി അടക്കമുള്ള അസ്ഥികൂടാവശിഷ്ടങ്ങള്‍ കണ്ടെത്തി. തെൻമല ഡാം ജംഗ്ഷനിലെ ഉന്നതിയോട് ചേർന്ന വനത്തിലാണ്…

50 minutes ago

ഹര്‍ത്താലിനെതിരേ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി

കൊച്ചി: ദളിത് സംഘടനകള്‍ ഇന്ന് നടത്തുന്ന ഹര്‍ത്താലിനെതിരേ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി. ഹര്‍ത്താല്‍ ആഹ്വാനം ചെയ്തവര്‍ക്ക് നോട്ടീസയച്ചു. ഇന്ന് വൈകീട്ട്…

2 hours ago

കേരളത്തില്‍ ഇന്നുമുതൽ അര മണിക്കൂർ ലോഡ് ഷെഡിങ്; ഏർപ്പെടുത്തുന്നത് വൈകിട്ട് ആറിനും 12നും ഇടയിൽ

തിരുവനന്തപുരം: സംസ്ഥാനത്ത് അര മണിക്കൂർ ലോഡ് ഷെഡിങ് പ്രഖ്യാപിച്ച് കെ.എസ്.ഇ.ബി. വൈകീട്ട് 6 മുതൽ 12 വരെയായിരിക്കും നിയന്ത്രണം. കനത്ത…

2 hours ago

കനത്ത ചൂട്; കൊല്ലത്ത് പത്ത് വയസുകാരന് സൂര്യാതപമേറ്റു

കൊല്ലം: കൊല്ലം പോരുവഴിയില്‍ 10 വയസുകാരന് സൂര്യാതപമേറ്റു. പോരുവഴി നടുവിലേമുറിയില്‍ ജിബി കവിത ദമ്പതികളുടെ മകൻ ദേവനന്ദിനാണ് സൂര്യാതപമേറ്റത്. കൈയ്ക്കും…

2 hours ago

സംസ്ഥാനത്ത് മില്‍മ പാല്‍ വില വര്‍ധിക്കും; അനുമതി നല്‍കി സര്‍ക്കാര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് പാൽ വില കൂടും. പാലിന് വില കൂട്ടാൻ സർക്കാർ അനുമതി നൽകി. ലിറ്ററിന് നാലു രൂപ വരെ…

4 hours ago