LATEST NEWS

വയനാട് ടൗണ്‍ഷിപ്പ്: ഏഴ് കുടുംബങ്ങള്‍ക്ക് താക്കോല്‍ കൈമാറി

വയനാട്: വയനാട് ദുരന്തബാധിതർക്ക് സർക്കാർ നല്‍കുന്ന ടൗണ്‍ഷിപ്പിലെ ഏഴ് കുടുംബങ്ങള്‍ക്ക് താക്കോല്‍ കെമാറി. 178 കുടുംബങ്ങള്‍ക്കാണ് ടൗണ്‍ഷിപ്പില്‍ വീട് നല്‍കുന്നത്. അതില്‍ ഏഴ് കുടുംബങ്ങള്‍ക്കാണ് ഇന്ന് താക്കോല്‍ കൈമാറിയത്. എന്നാല്‍ എല്ലാവരും ഒരുമിച്ച്‌ മാത്രമേ താമസം ആരംഭിക്കുകയുള്ളൂ എന്ന് ദുരന്തബാധിതര്‍ പറഞ്ഞു.

കിഫ്കോണിന്‍റെയും ഊരാളുങ്കലിന്‍റെയും പ്രതിനിധികള്‍ ഗുണഭോക്താക്കളുമായി ചർച്ച നടത്തിയതിന് ശേഷമാണ് താക്കോല്‍ കൈമാറിയത്. ആദ്യമായിട്ടാണ് ടൗണ്‍ഷിപ്പില്‍ കുടുംബങ്ങള്‍ക്ക് താക്കോല്‍ നല്‍കുന്നത്. 178 കുടുംബങ്ങളിലെ 7 കുടുംബങ്ങള്‍ക്കാണ് ആദ്യഘട്ടം എന്ന നിലയില്‍ താക്കോല്‍ നല്‍കുകയായിരുന്നു. സാങ്കേതികമായി സർക്കാരിന്‍റെ ആവശ്യപ്രകാരം ഇവർ താക്കോല്‍ സ്വീകരിച്ചെങ്കിലും 178 കുടുംബങ്ങളും ഒന്നിച്ചു മാത്രമേ താമസം തുടങ്ങൂ എന്ന തീരുമാനത്തിലാണിവർ.

SUMMARY: Wayanad Township: Keys handed over to seven families

NEWS BUREAU

Recent Posts

പരീക്ഷയെഴുതാനായില്ല: തിരുവനന്തപുരത്ത് 21കാരൻ ട്രെയിനിന് മുന്നില്‍ ചാടി മരിച്ചു

തിരുവനന്തപുരം: ട്രെയിനിന് മുന്നില്‍ ചാടി 21കാരൻ ജീവനൊടുക്കി. തിരുവനന്തപുരം മാറനല്ലൂരിലാണ് സംഭവം. മാറനല്ലൂർ ക്രൈസ്റ്റ് നഗർ കോളേജിലെ ജേണലിസം വിദ്യാർഥിയായ…

14 minutes ago

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തിയ ഭക്തരുടെ സ്വര്‍ണം കാണാനില്ല

തിരുവനന്തപുരം: ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ ദർശനത്തിനെത്തിയ മൂന്ന് ഭക്തരുടെ സ്വർണാഭരണങ്ങള്‍ മോഷണം പോയതായി പരാതി. ക്ഷേത്രദർശനം കഴിഞ്ഞപ്പോഴാണ് ആഭരണം നഷ്‌ടമായെന്ന് ഭക്ത‌ർക്ക്…

1 hour ago

തെന്മലയില്‍ വനത്തിനുള്ളില്‍ അസ്ഥികൂടം കണ്ടെത്തി

കൊല്ലം: തെൻമലയില്‍ വനത്തിനുള്ളില്‍ നിന്ന് മനുഷ്യന്റെ തലയോട്ടി അടക്കമുള്ള അസ്ഥികൂടാവശിഷ്ടങ്ങള്‍ കണ്ടെത്തി. തെൻമല ഡാം ജംഗ്ഷനിലെ ഉന്നതിയോട് ചേർന്ന വനത്തിലാണ്…

2 hours ago

ഹര്‍ത്താലിനെതിരേ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി

കൊച്ചി: ദളിത് സംഘടനകള്‍ ഇന്ന് നടത്തുന്ന ഹര്‍ത്താലിനെതിരേ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി. ഹര്‍ത്താല്‍ ആഹ്വാനം ചെയ്തവര്‍ക്ക് നോട്ടീസയച്ചു. ഇന്ന് വൈകീട്ട്…

3 hours ago

കേരളത്തില്‍ ഇന്നുമുതൽ അര മണിക്കൂർ ലോഡ് ഷെഡിങ്; ഏർപ്പെടുത്തുന്നത് വൈകിട്ട് ആറിനും 12നും ഇടയിൽ

തിരുവനന്തപുരം: സംസ്ഥാനത്ത് അര മണിക്കൂർ ലോഡ് ഷെഡിങ് പ്രഖ്യാപിച്ച് കെ.എസ്.ഇ.ബി. വൈകീട്ട് 6 മുതൽ 12 വരെയായിരിക്കും നിയന്ത്രണം. കനത്ത…

3 hours ago

കനത്ത ചൂട്; കൊല്ലത്ത് പത്ത് വയസുകാരന് സൂര്യാതപമേറ്റു

കൊല്ലം: കൊല്ലം പോരുവഴിയില്‍ 10 വയസുകാരന് സൂര്യാതപമേറ്റു. പോരുവഴി നടുവിലേമുറിയില്‍ ജിബി കവിത ദമ്പതികളുടെ മകൻ ദേവനന്ദിനാണ് സൂര്യാതപമേറ്റത്. കൈയ്ക്കും…

4 hours ago