ബെംഗളൂരു: ഇന്‍റർനെറ്റിലൂടെ കുട്ടികളുടെ അശ്ലീല ചിത്രങ്ങൾ കാണുന്നത് വിവര സാങ്കേതിക നിയമപ്രകാരം കുറ്റകരമല്ലെന്ന് വ്യക്തമാക്കി കർണാടക ഹൈക്കോടതി. കുട്ടികളുടെ അശ്ലീല ചിത്രങ്ങൾ കണ്ടതിന് തനിക്കെതിരെ എടുത്ത കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൊസ്‌കോട്ട് സ്വദേശി എൻ. ഇനായത്തുള്ള സമർപ്പിച്ച ഹർജി പരിഗണിക്കവെയായിരുന്നു ജസ്‌റ്റിസ് എം. നാഗപ്രസന്ന അധ്യക്ഷനായ ബെഞ്ചിന്‍റെ നിരീക്ഷണം. ഇക്കാരണത്താല്‍ കേസ് റദ്ദാക്കാനും ബെഞ്ച് ഉത്തരവിട്ടു.
വിവര സാങ്കേതിക നിയമത്തിലെ സെക്ഷൻ 67 ബി-യിൽ പറഞ്ഞിരിക്കുന്നത് പ്രകാരം കുട്ടികളുടെ അശ്ലീല ചിത്രങ്ങൾ തയ്യാറാക്കുന്നതിനും ഇലക്‌ട്രോണിക് ഉപകരണങ്ങളിലൂടെ അവ പങ്കിടുന്നതിനും ഏതൊരു വ്യക്തിയെയും ശിക്ഷിക്കാം. എന്നാൽ ഇവിടെ ഇനായത്തുള്ള കുട്ടികളുടെ അശ്ലീല വീഡിയോകൾ നിർമിച്ചിട്ടില്ല. മാത്രമല്ല, ഇത് ആരുമായും പങ്കിട്ടിട്ടുമില്ല, അത് കാണുക മാത്രമാണ് ചെയ്‌തത്.
ഇക്കാരണത്താൽ സെക്ഷൻ 67 ബി പ്രകാരം ഇതിനെതിരെ നടപടിയെടുക്കാൻ കഴിയില്ലെന്ന് ബെഞ്ച് പറഞ്ഞു. ഹർജിക്കാരൻ പോൺ വീഡിയോകൾ കാണുന്നുണ്ടെങ്കിലും, ഒരു കുറ്റകൃത്യവും ഇതുവരെ നടത്തിയിട്ടില്ല. അതിനാൽ, ഹർജിക്കാരനെതിരെ കേസ് രജിസ്‌റ്റർ ചെയ്‌തതാൽ അത് നിയമത്തിന്‍റെ ദുരുപയോഗമാകുമെന്ന് ബെഞ്ച് നിരീക്ഷിച്ചു.
TAGS: KARNATAKA | CHILD PORNOGRAPHY
SUMMARY: Watching child pornography not a crime states karnataka highcourt
ബെംഗളൂരു: നെലമംഗല ശ്രീ ബസവണ്ണദേവ മഠത്തിൽ കന്നഡ കവിസമ്മേളനവും, 251 കവികൾ രചിച്ച ബുദ്ധ - ബസവ- ഭീമ ബൃഹത്…
കോഴിക്കോട്: ചെരുപ്പ് മാറിയിട്ടതിന് ഏഴാം ക്ലാസ് വിദ്യാർഥിയെ ക്രൂരമായി മർദ്ദിച്ചതായി പരാതി. കോഴിക്കോട് കൂടരഞ്ഞിയിലെ സെന്റ് സെബാസ്റ്റ്യൻ ഹയർ സെക്കൻഡറി…
ബെംഗളൂരു: പുതുവത്സരാഘോഷ തിരക്ക് കണക്കിലെടുത്ത് ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് (ബിഎംആർസിഎൽ) പർപ്പിൾ, ഗ്രീൻ, യെല്ലോ ലൈനുകളിൽ മെട്രോ…
ബെംഗളൂരു: ശാസ്ത്ര സാഹിത്യവേദി വനിതാ വിഭാഗം ഭാരവാഹികളെ തിരഞ്ഞെടുത്തു. യോഗത്തില്‍ പ്രസിഡൻ്റ് കെ. ബി. ഹുസൈന്‍ അധ്യക്ഷത വഹിച്ചു. പത്തംഗ…
പത്തനംതിട്ട: ദേശീയ പതാകയോട് അനാദരവ് കാട്ടിയെന്ന പരാതിയുമായി പത്തനംതിട്ട കോൺഗ്രസ് ജില്ലാ കമ്മിറ്റി. മലയാലപ്പുഴ ടൂറിസ്റ്റ് അമിനിറ്റി സെൻററിൽ ദേശീയ…
ബെംഗളൂരു: യെലഹങ്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സാംസ്കാരിക സംഘടനയായ പ്രോഗ്രസ്സീവ് ആര്‍ട്ട്‌സ് ആന്റ് കള്‍ച്ചറല്‍ അസോസിയേഷന് (പിഎസിഎ) നോര്‍ക്ക റൂട്ട്‌സിന്റെ അംഗീകാരം.…