ഉരുള്‍പൊട്ടല്‍ ദുരന്തത്തിൻ്റെ പശ്ചാത്തലത്തില്‍ അവധിയിലുള്ള ഉദ്യോഗസ്ഥരോട് രക്ഷാപ്രവർത്തനത്തിനെത്താൻ നിർദേശം നല്‍കി സൈന്യം. സംയുക്തസേന ഇതുവരെ ആയിരത്തിലധികം പേരെ രക്ഷപ്പെടുത്തിയതായി സൈന്യം അറിയിച്ചു. എഴുപതോളം മൃതദേഹങ്ങള്‍ കണ്ടെടുത്തു എന്നും സൈന്യം.
തിരുവനന്തപുരം ഉള്ള രണ്ട് ആർമി സംഘങ്ങള്‍ രാത്രി കോഴിക്കോട് എത്തി. മദ്രാസ് എൻജിനീയറിംഗ് ടാസ്ക് ഫോഴ്സ് രണ്ടുമണിക്ക് സംഭവ സ്ഥലത്ത് എത്തി. ചൂരല്‍മലയില്‍ 170 അടി നീളമുള്ള പാലം നിർമ്മിക്കുമെന്നും സൈന്യം വ്യക്തമാക്കി. ജെസിബി, ട്രക്കുകള്‍ അടക്കമുള്ള സാമഗ്രികള്‍ രണ്ടുമണിയോടെ വയനാട്ടില്‍ എത്തുമെന്ന് സൈന്യം അറിയിച്ചു.
ചൊവ്വാഴ്ച രക്ഷാപ്രവർത്തകർക്ക് സ്ഥലത്തേക്ക് എത്തുന്നതിന് പരിമിതികളുണ്ടായിരുന്നു. വടം ഉപയോഗിച്ച് വളരെക്കുറച്ച് ആളുകള്‍ക്ക് മാത്രമേ സ്ഥലത്തേക്ക് എത്താൻ സാധിച്ചിരുന്നുള്ളൂ. വീടിനുള്ളില്‍ അകപ്പെട്ടവരേയും പരിക്കേറ്റവരേയും പുറത്തെത്തിക്കുന്നതിനായിരുന്നു ഇന്നലെ പ്രഥമപരിഗണന. അതിനാല്‍, തകർന്ന് വീടിനുള്ളില്‍ കുടുങ്ങിയ നിലയില്‍ മൃതദേഹങ്ങള്‍ കണ്ടിരുന്നെങ്കിലും പുറത്തേക്ക് എടുക്കാന്‍ കഴിയാത്ത സാഹചര്യമായിരുന്നു.
TAGS : WAYANAD LANDSLIDE | RESCUE | ARMY
SUMMARY : Wayanad Landslide: Army has directed the officers on leave to come to the rescue operation
കോഴിക്കോട്: കോഴിക്കോട് സർക്കാർ മെഡിക്കല്‍ കോളേജിലെ ഐസിയു പീഡനക്കേസില്‍ പ്രതിയായ ജീവനക്കാരനെ പിരിച്ചുവിട്ടു. കോഴിക്കോട് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പലാണ് ഇതുസംബന്ധിച്ച…
തിരുവനന്തപുരം: വീട്ടില്‍ ബന്ധുക്കളില്‍ നിന്ന് ദുരനുഭവങ്ങള്‍ നേരിടുന്ന സ്‌കൂള്‍ വിദ്യാർഥികളെ കണ്ടെത്താനും അവർക്ക് സംരക്ഷണം നല്‍കാനും പ്രത്യേക കർമ്മപദ്ധതിക്ക് രൂപം…
കൊച്ചി: ബലാത്സം?ഗ കേസില്‍ ഒളിവില്‍ കഴിയുന്ന റാപ്പര്‍ വേടന് വേണ്ടി പരിശോധന ശക്തമാക്കി പോലീസ്. അന്വേഷണം കേരളത്തിന് പുറത്തേക്ക് വ്യാപിപ്പിക്കുകയാണ്…
ആലപ്പുഴ: ആലപ്പുഴയില്‍ ദുരനുഭവങ്ങള്‍ കുറിച്ച നാലാം ക്ലാസുകാരിക്ക് നേരെ വീണ്ടും ആക്രമണം. കുട്ടിയുടെ പിതാവ് ഇന്നലെ വീട്ടില്‍ എത്തിയിരുന്നു. തൊട്ടടുത്ത…
തിരുവനന്തപുരം: ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് ഹോട്ടലുടമയ്ക്ക് ദാരുണാന്ത്യം. നെടുമങ്ങാട് മാണിക്യപുരത്താണ് സംഭവം. ഹോട്ടലുടമയായ വിജയനാണ് മരിച്ചത്. ഇന്ന് രാവിലെ പതിനൊന്നുമണിയോടെയാണ്…
ബെംഗളൂരു: എം,ഡി.എം.എ വിതരണ ശൃംഖല തലവനടക്കം നാല് പേര്‍ മംഗളൂരുവില്‍ അറസ്റ്റിലായി. ഉഡുപ്പി ഉദ്യാവര സാമ്പിഗെ നഗർ സ്വദേശി ദേവരാജ്…