Categories: KERALATOP NEWS

വയനാടിനെ ചേര്‍ത്തുപിടിക്കാൻ; 1 കോടി രൂപ സംഭാവന നല്‍കി ചിരഞ്ജീവിയും രാംചരണും

വയനാടിന് സഹായഹസ്തവുമായി ചിരഞ്ജീവിയും മകൻ രാംചരണും. ഉരുള്‍പൊട്ടലില്‍ അകപ്പെട്ട ദുരിതബാധിതർക്ക് ചിരഞ്ജീവിയും രാംചരണും ചേർന്ന് ഒരു കോടി രൂപ സംഭാവന നല്‍കി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കാണ് പണം കൈമാറിയത്. എക്സിലൂടെ ചിരഞ്ജീവി തന്നെയാണ് ഇക്കാര്യം അറിയിച്ചത്.

കേരളത്തിലുണ്ടായ ദാരുണമായ സംഭവത്തില്‍ അതീവ ദുഃഖമുണ്ടെന്നും ദുരിതബാധിതരെ സഹായിക്കാൻ ഒരു കോടി രൂപ സംഭാവന നല്‍കുന്നുവെന്നും ചിരഞ്ജീവി എക്സില്‍ കുറിച്ചു. ഇത്രയും പ്രയാസമേറിയ സാഹചര്യത്തില്‍ ദുരിതബാധിതരായ ആളുകള്‍ക്ക് വേണ്ടി ഞാൻ പ്രാർത്ഥിക്കുകാണ്.

പ്രകൃതിയുടെ രോഷം കാരണം നൂറുകണക്കിന് ആളുകള്‍ക്കാണ് ജീവൻ നഷ്ടമായത്. എന്റെ ഹൃദയം നീറുകയാണ്. ദുരന്തത്തില്‍ പരിക്കേറ്റവർ വേഗത്തില്‍ സുഖം പ്രാപിക്കട്ടെയെന്ന് പ്രാർത്ഥിക്കുന്നുവെന്നും ചിരഞ്ജീവി എക്സില്‍ കുറിച്ചു. വയനാടിന്റെ പുനരുദ്ധാരണത്തിനായി അല്ലു അർജുനും സംഭാവന നല്‍കിയിരുന്നു.

TAGS : WAYANAD LANDSLIDE | CHIRANJEEVI | RAMCHARAN
SUMMARY : Wayanad landslide; Chiranjeevi and Ramcharan donated Rs.1 crore

Savre Digital

Recent Posts

വന്ദേ മാതരത്തിന്റെ 150 -ാം വാര്‍ഷികം; ലോക്‌സഭയില്‍ പ്രത്യേക ചർച്ച ഇന്ന്

ന്യൂഡല്‍ഹി: വന്ദേ മാതരത്തിന്റെ 150 -ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ഇന്ന് ലോക്‌സഭയില്‍ പ്രത്യേക ചര്‍ച്ച നടക്കും. 10 മണിക്കൂര്‍ നീണ്ടു…

13 minutes ago

മലപ്പുറത്ത് യുഡിഎഫ് സ്ഥാനാര്‍ഥി കുഴഞ്ഞുവീണ് മരിച്ചു

മ​ല​പ്പു​റം: മലപ്പുറത്ത് യുഡിഎഫ് സ്ഥാനാര്‍ഥി കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു. മൂ​ത്തേ​ടം പ​ഞ്ചാ​യ​ത്ത് ഏ​ഴാം വാ​ര്‍​ഡി​ലെ യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി വ​ട്ട​ത്ത് ഹ​സീ​ന​യാ​ണ് മ​രി​ച്ച​ത്. …

23 minutes ago

ബ​ലാ​ത്സം​ഗ കേ​സ്; രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​ന്റെ മു​ൻ​കൂ​ർ ജാ​മ്യാ​പ​ക്ഷ ഇ​ന്ന് പ​രി​ഗ​ണി​ക്കും

തിരുവനന്തപുരം: ലൈംഗിക പീഡന ബലാത്സംഗ കേസിൽ ഒളിവിൽ കഴിയുന്ന രാഹുൽ മാങ്കൂട്ടത്തിലിന് ഇന്ന് നിർണായക ദിനം. രാഹുലിനെതിരായ രണ്ടാമത്തെ ബലാത്സംഗ…

38 minutes ago

കാർ 800 അടിയോളം താഴ്ചയുള്ള കൊക്കയിലേക്ക് മറിഞ്ഞ് ഒരുകുടുംബത്തിലെ ആറ് പേര്‍ മരിച്ചു

മുംബൈ: മഹാരാഷ്ട്രയിലെ നാസിക്കിൽ ക്ഷേത്ര ദർശനത്തിന് പോയ കുടുംബത്തിന്റെ കാർ 800 അടി താഴ്ചയിലേക്ക് മറിഞ്ഞ് ആറ് പേർ മരിച്ചു. കല്‍വന്‍…

50 minutes ago

ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ൽ വി​ധി ഇ​ന്ന്

കൊ​ച്ചി: യു​വ ന​ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി ആ​ക്ര​മി​ച്ച കേ​സി​ല്‍ എ​റ​ണാ​കു​ളം പ്രി​ന്‍സി​പ്പ​ല്‍ സെ​ഷ​ന്‍സ് കോ​ട​തി തി​ങ്ക​ളാ​ഴ്ച​ വി​ധി പ​റ​യും. ന​ട​ൻ ദി​ലീ​പ്​…

1 hour ago

ഗോവ തീപിടിത്തം: മരിച്ചവരില്‍ ബെംഗളൂരു സ്വദേശിയും

പനാജി: ഗോവയിലെ നൈറ്റ് ക്ലബ്ബിലുണ്ടായ തീപിടിത്തത്തിൽ മരിച്ച 25 പേരെയും തിരിച്ചറിഞ്ഞു. ഞായറാഴ്ച പുലർച്ചെയാണ് സംഭവം നടന്നത്. മരിച്ചവരിൽ 20…

1 hour ago