ഉരുൾപൊട്ടലില്‍ ദുരിതമനുഭവിക്കുന്നവർക്ക് കൈത്താങ്ങായി നടൻ ധനുഷ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കായി 25 ലക്ഷം രൂപയാണ് താരം കൈമാറിയിരിക്കുന്നത്. സംവിധായകൻ സുബ്രഹ്മണ്യം ശിവയാണ് ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. ഉരുള്‍പൊട്ടല്‍ നാശംവിതച്ച വയനാട്ടിലെ ജനതയ്ക്ക് കൈത്താങ്ങായി സിനിമാ മോഖലയില്‍ നിന്ന് നിരവധി താരങ്ങളാണ് രംഗത്തെത്തിയിരിക്കുന്നത്.
തമിഴിൽ ധനുഷിന് പുറമേ കമല്‍ ഹാസൻ, സൂര്യ, കാർത്തി, ജ്യോതിക, രശ്‌മിക, വിക്രം തുടങ്ങിയ താരങ്ങളും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സഹായം നല്‍കിയിരുന്നു. സൂര്യയും ജ്യോതികയും കാര്‍ത്തിയും ചേര്‍ന്ന് 50 ലക്ഷം രൂപ നല്‍കിയപ്പോള്‍ രശ്‌മിക മന്ദാന പത്ത് ലക്ഷവും വിക്രം 20 ലക്ഷവുമാണ് നല്‍കിയത്.
ദുരിതബാധിത പ്രദേശം സന്ദർശിച്ച ശേഷം മോഹൻലാലിന്റെ നേതൃത്വത്തിലുള്ള വിശ്വശാന്തി ഫൗണ്ടേഷൻ ദുരിതാശ്വാസ പ്രവർത്തനങ്ങള്‍ക്കായി ആദ്യഘട്ടത്തില്‍ മൂന്നുകോടി രൂപ നല്‍കുമെന്ന് അറിയിച്ചിട്ടുണ്ട്. നേരത്തെ 25 ലക്ഷം രൂപ മോഹൻലാല്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നല്‍കിയിരുന്നു.
മമ്മൂട്ടി 20 ലക്ഷം രൂപയും ദുല്‍ഖർ 15 ലക്ഷം രൂപയും ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിയിട്ടുണ്ട്. ഫഹദിന്റെയും നസ്രിയയുടെയും ഉടമസ്ഥതയിലുളള ഫഹദ് ഫാസില്‍ ആൻഡ് ഫ്രണ്ട്സ് എന്ന നിർമാണക്കമ്പനി 25 ലക്ഷം രൂപ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയിട്ടുണ്ട്. നടൻ സൗബിൻ 20 ലക്ഷം രൂപ വയനാടിനായി നല്‍കിയിട്ടുണ്ട്.
TAGS : WAYANAD LANDSLIDE | DHANUSH
SUMMARY : Wayanad landslide; Dhanush donated Rs 25 lakh to the relief fund
ന്യൂഡൽഹി: 2020ലെ ഡൽഹി കലാപവുമായി ബന്ധപ്പെട്ട ഗൂഢാലോചനക്കേസിൽ ജയിലിൽ കഴിയുന്ന മുൻ ജെഎൻയു വിദ്യാർത്ഥി ഉമർ ഖാലിദിന് തിരിച്ചടി. തനിക്ക്…
ബെംഗളൂരു: ആലപ്പുഴ കായകുളം സ്വദേശി ആംബ്രോസ് റോയ് നിഗ്ലി (76) ബെംഗളൂരുവില്‍ അന്തരിച്ചു. ലിംഗരാജപുരം ഓയിൽ മിൽ റോഡ് കാസബെല്ലയിലായിരുന്നു…
ബെംഗളൂരു: തമിഴ്‌നാട്ടിലും കര്‍ണാടകയിലും കോണ്‍ഗ്രസ് നേതാക്കളുടെ വീടുകളില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടേറ്റ് റെയ്ഡ്. ആറുവര്‍ഷം മുമ്പ് നടന്ന നാലര കോടിയുടെ ബിറ്റ്കോയിന്‍…
ജയ്പുർ: ഉദ്ഘാടനം ചെയ്യാൻ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ രാജസ്ഥാനിലെ റിഫൈനറിയില്‍ തീപിടിത്തം. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യാനിരുന്ന…
കൊച്ചി: വിഷു ആഘോഷിക്കാന്‍ സ്വന്തം വീട്ടിലെത്തിയ നവവധു ജീവനൊടുക്കിയ നിലയില്‍. ആലുവ കീഴ്മാട് മാടപ്പിള്ളിതാഴം കരിങ്കാളിയമ്മ ക്ഷേത്രത്തിന് സമീപം ഇഞ്ചിക്കപ്പറമ്പില്‍…
ടോക്കിയോ: ജപ്പാന്റെ വടക്കൻ തീരത്ത് ശക്തമായ ഭൂചലനം. തിങ്കളാഴ്ച പ്രാദേശിക സമയം വൈകുന്നേരം 4:53 ഓടെയാണ് വടക്കൻ ജപ്പാനിലെ സാൻറിക്…