ന്യൂഡല്‍ഹി: വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. പാർലമെന്റിലെ പ്രസംഗത്തിനിടെയാണ് രാഹുല്‍ ഗാന്ധി ഇക്കാര്യം ആവശ്യപ്പെട്ടത്. വയനാടിന് വേണ്ടി സമഗ്രമായ പുനഃരധിവാസ പാക്കേജും നഷ്ടപരിഹാരവും നല്‍കണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു.
‘വയനാട്ടില്‍ ഒരു ദുരന്തം ഉണ്ടായിട്ടുണ്ട്. അതിനെക്കുറിച്ച് സംസാരിക്കാനോ പ്രസ്താവന നടത്താനോ ഭരണപക്ഷം അനുവദിക്കുന്നില്ല. വയനാട് ഉരുള്‍പൊട്ടല്‍ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണം. അവിടെയുള്ളവർക്ക് വേണ്ടി സമഗ്രമായ പുനഃരധിവാസ പാക്കേജും നഷ്ടപരിഹാരവും നല്‍കണം. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ഞാൻ വയനാട് സന്ദർശിച്ചു. ദുരന്തത്തിന്റെ ഫലമായുണ്ടായ വേദനയും കഷ്ടപ്പാടും ഞാൻ കണ്ടതാണ്. 224 പേരാണ് മരിച്ചത്. നൂറുകണക്കിന് പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തു’, – രാഹുല്‍ ഗാന്ധി പറഞ്ഞു.
ദുരന്തമുഖത്ത് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍, എന്‍ഡിആര്‍എഫ്, എസ്ഡിആര്‍എഫ്, ആര്‍മി, നാവികസേന, കോസ്റ്റ് ഗാര്‍ഡ്, അഗ്‌നിശമന സേന എന്നിവയുടെ പ്രവര്‍ത്തനത്തെ അഭിനന്ദിക്കുന്നു. കര്‍ണാടക, തമിഴ്നാട്, തെലങ്കാന എന്നിവയുള്‍പ്പെടെയുള്ള അയല്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള സഹായം വയനാടിനായി പ്രഖ്യാപിച്ചിട്ടുണ്ട്. വയനാടിന് ദുരന്തത്തെ അതിജീവിക്കുന്ന അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിന് സമഗ്രമായ പുനരധിവാസ പാക്കേജ് പ്രഖ്യാപിക്കം. ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ പിന്തുണ ഉറപ്പാക്കണം എന്നും അദ്ദേഹ ആവശ്യപ്പെട്ടു.
വയനാട്ടിലെ ദുരന്തത്തില്‍ 200 ലേറെ പേരാണ് മരിച്ചത് എന്നും അത്രയും പേരെ കാണാതായിട്ടുണ്ട് എന്നും രാഹുല്‍ ചൂണ്ടിക്കാട്ടി. ദുരന്തം നടന്ന പല സ്ഥലങ്ങളും തങ്ങള്‍ സന്ദര്‍ശിച്ചു. കുടുംബം ഒന്നാകെ നഷ്ടമായവരും ഒരാള്‍ മാത്രം അവശേഷിക്കുന്നവരും അവിടെ ഉണ്ട് എന്നും അദ്ദേഹം പറഞ്ഞു.
TAGS : WAYANAD LANDSLIDE | RAHUL GANDHI | LOKSABHA
SUMMARY : Wayanad landslides: Rahul Gandhi to announce rehabilitation package in Lok Sabha
ന്യൂഡൽഹി: രേണുകസ്വാമി വധക്കേസില്‍ കന്നഡ നടൻ ദര്‍ശൻ തുഗുദീപയുടെ ജാമ്യം സുപ്രിംകോടതി റദ്ദാക്കി. ജാമ്യം നല്‍കിയതിനെതിരെ കര്‍ണാടക സർക്കാർ സുപ്രിം…
തിരുവനന്തപുരം: ധീരതയ്ക്കും വിശ്ഷ്ട സേവനത്തിനുമുള്ള രാഷ്ട്രപതിയുടെ പോലീസ് മെഡലുകള്‍ പ്രഖ്യാപിച്ചു. 1090 പേര്‍ക്കാണ് ഇത്തവണ മെഡല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതില്‍ 233…
ഷിംല: ഹിമാചല്‍ പ്രദേശിലെ വിവിധ ജില്ലകളില്‍ ഇന്നലെയുണ്ടായ മേഘവിസ്‌ഫോടനത്തിലും വെള്ളപ്പൊക്കത്തിലും ഒരാള്‍ മരിച്ചു. നാലുപേർ കുടുങ്ങിക്കിടക്കുന്നതായി റിപ്പോർട്ട്. ഒരാള്‍ക്ക് ഗുരുതരമായി…
മുംബൈ: ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെൻഡുല്‍ക്കറുടെ മകനും ക്രിക്കറ്റ് താരവുമായ അർജുൻ തെൻഡുല്‍ക്കർ വിവാഹിതനാകുന്നു. വ്യവസായി രവി ഘായിയുടെ ചെറുമകള്‍…
കണ്ണൂര്‍: ചതുര്‍ഭാഷാ നിഘണ്ടുവിന്റെ രചയിതാവ് ഞാറ്റ്യേല ശ്രീധരന്‍ അന്തരിച്ചു. 87 വയസായിരുന്നു. ബുധനാഴ്ച അര്‍ധരാത്രിയോടെ തലശ്ശേരി സഹകരണ ആസ്പത്രിയിലായിരുന്നു അന്ത്യം.…
കോട്ടയം: ജെയ്‌നമ്മ തിരോധാനക്കേസില്‍ നിര്‍ണായക കണ്ടെത്തല്‍. പിടിയിലായ ചേര്‍ത്തല പള്ളിപ്പുറം സ്വദേശി സെബാസ്റ്റ്യന്റെ വീട്ടില്‍ നിന്ന് കണ്ടെത്തിയ രക്തക്കറ ജെയ്‌നമ്മയുടേതെന്ന്…