വയനാട്: കന്നിയങ്കത്തിനൊരുങ്ങുന്ന പ്രിയങ്ക ഗാന്ധിക്ക് ഉജ്വല വരവേല്‍പ്പൊരുക്കി വയനാട്. 11 മണിയോടെ തുടങ്ങിയ പ്രിയങ്കാഗാന്ധിയുടെ റോഡ് ഷോയ്ക്ക് വന്‍ ജനാവലിയാണ് കല്‍പ്പറ്റയില്‍ അണിനിരന്നത്. പ്രിയങ്കയ്ക്കൊപ്പം റോഡ് ഷോയില്‍ രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജുന ഖർഗെയും പങ്കെടുത്തിരുന്നു.
ഒന്നര കിലോമീറ്റർ നീണ്ട റോഡ് ഷോയ്ക്ക് ശേഷം നാമനിർദേശ പ്രിയങ്ക പത്രികയും സമർപ്പിക്കും. വയനാട്ടിലെ ഉപതെരഞ്ഞെടുപ്പ് അതിഗംഭീരമാക്കാൻ പ്രവർത്തകരും സജ്ജമാണ്. വിവിധ ജില്ലകളില്‍ നിന്നും നൂറു കണക്കിന് പ്രവർത്തകരാണ് വയനാട്ടിലേക്ക് എത്തിയിരിക്കുന്നത്. റോഡ് ഷോയുടെ സമാപന വേദിയില്‍ പ്രിയങ്ക ഗാന്ധി പ്രവർത്തകരെ അഭി സംബോധന ചെയ്യും.
5 സെറ്റ് പത്രികയാണ് പ്രിയങ്ക ഗാന്ധി തയ്യാറാക്കിയിരിക്കുന്നത്. സോണിയ ഗാന്ധിക്കും റോബർട്ട് വദ്രയ്ക്കും മക്കള്‍ക്കും ഒപ്പമാണ് കന്നി അങ്കത്തിനായി പ്രിയങ്ക കഴിഞ്ഞ ദിവസം വൈകിട്ട് വയനാട്ടില്‍ എത്തിയത്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ റായ്ബറേലിയിലും വയനാട്ടിലും വന്‍ ഭൂരിപക്ഷത്തോടെ ജയിച്ച രാഹുല്‍ ഗാന്ധി റായ്ബറേലിയെ പ്രതിനിധാനം ചെയ്യാന്‍ തീരുമാനിച്ചതോടെയാണ് വയനാട്ടില്‍ ഉപതിരഞ്ഞെടുപ്പിന് സാധ്യത തെളിഞ്ഞത്.
പിന്നാലെ, പ്രിയങ്കയെ സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കുകയായിരുന്നു. നാമനിർദേശ പത്രിക സമർപ്പിച്ചതിന് ശേഷം ഇന്ന് വൈകിട്ടോടെ തന്നെ പ്രിയങ്കയും രാഹുല്‍ ഗാന്ധിയും സോണിയ ഗാന്ധിയും ഡല്‍ഹിയിലേക്ക് മടങ്ങും. അടുത്ത ആഴ്ച മുതല്‍ പ്രചരണത്തിനായി വയനാട്ടിലേക്ക് തിരികെ എത്താനാണ് സാധ്യത.
TAGS : WAYANAD | PRIYANK GANDHI | RAHUL GANDHI
SUMMARY : Wayanad prepared a grand welcome for Priyanka Gandhi; Road show with Rahul
തിരുവനന്തപുരം: ഡിജിറ്റൽ, സാങ്കേതിക വൈസ് ചാൻസലർമാരെ നിയമിച്ച് ഗവർണർ രാജേന്ദ്ര വിശ്വനാഥ ആർലേക്കർ ഉത്തരവിട്ടു. എ പി ജെ അബ്ദുൾ കലാം…
ഭോപ്പാല്‍: മധ്യപ്രദേശില്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്ന് രക്തം സ്വീകരിച്ചതിന് പിന്നാലെ നാല് കുട്ടികള്‍ക്ക് എച്ച്‌ഐവി രോഗബാധ സ്ഥിരീകരിച്ചു. നാല് മാസങ്ങള്‍ക്ക്…
തൃശൂർ: പെരുമ്പടപ്പ് ചെറവല്ലൂരിൽ പ്ലസ് ടു വിദ്യാർഥിനി തീപ്പൊള്ളലേറ്റ് മരിച്ചു. ചെറവല്ലൂർ താണ്ടവളപ്പിൽ സജീവ് – ഷേർളി ദമ്പതികളുടെ മകൾ…
ബെംഗളൂരു: കന്നഡ നടി ചൈത്രയെ ഭർത്താവ് തട്ടിക്കൊണ്ടുപോയതായി പരാതി. നടിയുടെ സഹോദരി ലീല ആണ് ഇതുസംബന്ധിച്ച് പോലീസിൽ പരാതി നൽകിയത്.…
ഹൈദരാബാദ്: ഓസ്ട്രേലിയയിലെ ബോണ്ടി ബീച്ചില്‍ ഞായറാഴ്ച ജൂത ആഘോഷമായ ഹാനുക്കയുടെ ഭാഗമായ പരിപാടി നടക്കവേ വെടിവെപ്പ് നടത്തിയ 50 വയസ്സുകാരന്‍…
കണ്ണൂർ: പിണറായിയിലുണ്ടായ സ്ഫോടനത്തിൽ സിപിഎം പ്രവർത്തകന്റെ കൈപ്പത്തി അറ്റുപ്പോയി. ചൊവ്വാഴ്ച പിണറായി വേണ്ടുട്ടായി കനാൽ കരയിലുണ്ടായ സംഭവത്തിൽ സിപിഎം പ്രവർത്തകൻ…