പ്രിയങ്ക ഗാന്ധിക്ക് ഉജ്വല വരവേല്‍പ്പൊരുക്കി വയനാട്; രാഹുലിനൊപ്പം റോഡ് ഷോ

വയനാട്: കന്നിയങ്കത്തിനൊരുങ്ങുന്ന പ്രിയങ്ക ഗാന്ധിക്ക് ഉജ്വല വരവേല്‍പ്പൊരുക്കി വയനാട്. 11 മണിയോടെ തുടങ്ങിയ പ്രിയങ്കാഗാന്ധിയുടെ റോഡ് ഷോയ്ക്ക് വന്‍ ജനാവലിയാണ് കല്‍പ്പറ്റയില്‍ അണിനിരന്നത്. പ്രിയങ്കയ്ക്കൊപ്പം റോഡ് ഷോയില്‍ രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജുന ഖർഗെയും പങ്കെടുത്തിരുന്നു.

ഒന്നര കിലോമീറ്റർ നീണ്ട റോഡ് ഷോയ്ക്ക് ശേഷം നാമനിർദേശ പ്രിയങ്ക പത്രികയും സമർപ്പിക്കും. വയനാട്ടിലെ ഉപതെരഞ്ഞെടുപ്പ് അതിഗംഭീരമാക്കാൻ പ്രവർത്തകരും സജ്ജമാണ്. വിവിധ ജില്ലകളില്‍ നിന്നും നൂറു കണക്കിന് പ്രവർത്തകരാണ് വയനാട്ടിലേക്ക് എത്തിയിരിക്കുന്നത്. റോഡ് ഷോയുടെ സമാപന വേദിയില്‍ പ്രിയങ്ക ഗാന്ധി പ്രവർത്തകരെ അഭി സംബോധന ചെയ്യും.

5 സെറ്റ് പത്രികയാണ് പ്രിയങ്ക ഗാന്ധി തയ്യാറാക്കിയിരിക്കുന്നത്. സോണിയ ഗാന്ധിക്കും റോബർട്ട് വദ്രയ്ക്കും മക്കള്‍ക്കും ഒപ്പമാണ് കന്നി അങ്കത്തിനായി പ്രിയങ്ക കഴിഞ്ഞ ദിവസം വൈകിട്ട് വയനാട്ടില്‍ എത്തിയത്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ റായ്ബറേലിയിലും വയനാട്ടിലും വന്‍ ഭൂരിപക്ഷത്തോടെ ജയിച്ച രാഹുല്‍ ഗാന്ധി റായ്ബറേലിയെ പ്രതിനിധാനം ചെയ്യാന്‍ തീരുമാനിച്ചതോടെയാണ് വയനാട്ടില്‍ ഉപതിരഞ്ഞെടുപ്പിന് സാധ്യത തെളിഞ്ഞത്.

പിന്നാലെ, പ്രിയങ്കയെ സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കുകയായിരുന്നു. നാമനിർദേശ പത്രിക സമർപ്പിച്ചതിന് ശേഷം ഇന്ന് വൈകിട്ടോടെ തന്നെ പ്രിയങ്കയും രാഹുല്‍ ഗാന്ധിയും സോണിയ ഗാന്ധിയും ഡല്‍ഹിയിലേക്ക് മടങ്ങും. അടുത്ത ആഴ്ച മുതല്‍ പ്രചരണത്തിനായി വയനാട്ടിലേക്ക് തിരികെ എത്താനാണ് സാധ്യത.

TAGS : WAYANAD | PRIYANK GANDHI | RAHUL GANDHI
SUMMARY : Wayanad prepared a grand welcome for Priyanka Gandhi; Road show with Rahul

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരി ശബരിമല മേൽശാന്തി, മാളികപ്പുറത്ത് എ. ദാമോദരൻ നമ്പൂതിരി

ശബരിമല: ശബരിമല മേൽശാന്തിയായി അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരിയെ തെരഞ്ഞെടുത്തു. എ....

നവരാത്രി ആഘോഷം; ശ്രീമുത്തപ്പന്‍ ഗുരു ഭഗവതി ബാലാലയത്തില്‍ ഗ്രന്ഥപൂജയും വാഹനപൂജയും 

ബെംഗളൂരു: നവരാത്രി പ്രമാണിച്ച് ശ്രീമുത്തപ്പന്‍ സേവ സമിതി ട്രസ്റ്റിന്റെ ശ്രീമുത്തപ്പന്‍ ഗുരു...

മധ്യപ്രദേശിലെ ഗ്വാളിയോറില്‍ നിയന്ത്രണം വിട്ട ട്രക്ക് ഭക്തര്‍ക്കിടയിലേക്ക് ഇടിച്ചുകയറി; 12 പേര്‍ മരിച്ചു

ഗ്വാളിയോർ: മധ്യപ്രദേശിലെ ഗ്വാളിയോറിൽ ശീതള മാതാ ക്ഷേത്രത്തിന് സമീപം ഭക്തർക്കിടയിലേക്ക് നിയന്ത്രണം...

മൈസൂരുവിന്റെ ആകാശത്ത് സൂര്യകിരൺ വിസ്മയം; 9 ഹോക്ക് എം.കെ 132 വിമാനങ്ങളുടെ പ്രകടനം ഇന്നും നാളെയുമായി നടക്കും

മൈസൂരു: മൈസൂരു ദസറ ആഘോഷങ്ങൾക്ക് ആകാശവിസ്മയം പകരാൻ ഇന്ത്യൻ വ്യോമസേനയുടെ സൂര്യകിരൺ...

മഹിളാകോൺഗ്രസ് കർണാടക അധ്യക്ഷ സൗമ്യാ റെഡ്ഡി രാജിവെച്ചു

ബെംഗളൂരു: കർണാടക മഹിളാ കോൺഗ്രസ് അധ്യക്ഷ സൗമ്യ റെഡ്ഡി റെഡ്ഡി രാജിവച്ചു....

വോട്ടർപട്ടിക പ്രത്യേക തീവ്ര പുനപരിശോധനയ്‌ക്കെതിരെ പ്രതിഷേധം; ബെംഗളൂരുവിൽ 50 പേരെ കസ്റ്റഡിയിലെടുത്തു

ബെംഗളൂരു: വോട്ടർപട്ടികയുടെ പ്രത്യേക തീവ്രപരിശോധനയ്‌ക്കെതിരെ നടത്തിയ പ്രതിഷേധത്തിനിടെ ബെംഗളൂരുവിൽ ഐസ പ്രവർത്തകരെയും...

കന്റോൺമെന്റ് ഹൗസിന് പിന്നിൽ തീപ്പിടിത്തം

തിരുവനന്തപുരം: തിരുവനന്തപുരം കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം. കന്റോണ്‍മെന്റ് ഹൗസിന് പിന്നിലെ...

സൗദിയിൽ നിരോധിത മരുന്ന് കൈവശം വെച്ചതിന് പിടിയിലായ മലയാളി നഴ്സ് മോചിതയായി

റി​യാ​ദ്: സൗ​ദി അ​റേ​ബ്യ​യി​ൽ നി​രോ​ധി​ത മ​രു​ന്ന് കൈ​വ​ശം വ​ച്ച​തി​ന് പോ​ലി​സി​ന്‍റെ പി​ടി​യി​ലാ​യ...

Related Articles

Popular Categories