Categories: LATEST NEWS

വയനാട് ടൗണ്‍ഷിപ്; ഉദ്ഘാടനം മാര്‍ച്ച്‌ ഒന്നിലേക്ക് മാറ്റി

വയനാട്: മാനന്തവാടിയില്‍ നിർമ്മാണം പൂർത്തിയായ വയനാട് ടൗണ്‍ഷിപ്പിന്റെ ഉദ്ഘാടന ചടങ്ങ് മാറ്റിവെച്ചു. നേരത്തെ ഫെബ്രുവരി 25-ന് നടത്താൻ നിശ്ചയിച്ചിരുന്ന ചടങ്ങ് മാർച്ച്‌ ഒന്നാം തീയതിയിലേക്കാണ് പുതുക്കി നിശ്ചയിച്ചിരിക്കുന്നത്. ടൗണ്‍ഷിപ്പിലെ ആദ്യഘട്ട വീടുകളുടെ താക്കോല്‍ കൈമാറ്റ ചടങ്ങില്‍ പ്രിയങ്ക ഗാന്ധി എംപി മുഖ്യാതിഥിയായി പങ്കെടുക്കും.

ടൗണ്‍ഷിപ്പ് യാഥാർത്ഥ്യമാകുന്നതോടെ നിരവധി കുടുംബങ്ങള്‍ക്കാണ് സ്വന്തം വീട് എന്ന സ്വപ്നം സാക്ഷാത്കരിക്കപ്പെടുന്നത്. 178 വീടുകളുടെ താക്കോല്‍ ദാനമാണ് മാർച്ച്‌ ഒന്നിന് നടക്കുക. താക്കോല്‍ ദാനം അവധി ദിവസം ആക്കണമെന്ന പൊതു അഭിപ്രായം വന്നതിനെത്തുടർന്നാണ് ഞായറാഴ്ച്ചയിലേക്ക് മാറ്റിയത്. ആകെ 410 വീടുകളാണ് നിർമ്മിച്ചു നല്‍കാൻ തീരുമാനിച്ചിരുന്നത് അതില്‍ 178 എണ്ണമാണ് പൂർണമായും നിർമ്മാണം പൂർത്തിയാക്കി ആദ്യഘട്ടത്തില്‍ നല്‍കാൻ തീരുമാനിച്ചിരുന്നത്.

എല്‍സ്റ്റണ്‍ എസ്റ്റേറ്റിലാണ് ദുരന്തബാധിതർക്ക് സർക്കാർ ഒന്നാംഘട്ടമായി വീടുകള്‍ നിർമ്മിച്ച്‌ നല്‍കുന്നത്. വീടുകള്‍ക്ക് പുറമെ പബ്ലിക്ക് മാർക്കറ്റ്, അങ്കണവാടി, കുട്ടികളുടെ കളി സ്ഥലം, കമ്മ്യൂണിറ്റി സെന്റർ എന്നിങ്ങനെ നിരവധി സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. എല്‍സ്റ്റണ്‍ എസ്റ്റേറ്റില്‍ ഒരുക്കുന്ന താല്‍ക്കാലിക ഓപ്പണ്‍ ഓഡിറ്റേറിയത്തിലാണ് ഉദ്ഘാടനം നടത്താൻ തീരുമാനിച്ചിരിക്കുന്നത്. ഏഴു സെന്റില്‍ ആയിരം ചതുരശ്ര അടിയിലാണ് വീടുകള്‍ നിർമ്മിച്ചു നില്‍ക്കുന്നത്. ഊരാളുങ്കല്‍ ലേബർ കോ-ഓപ്പറേറ്റീവ് സെസൈറ്റിയാണ് ടൗണ്‍ഷിപ്പിന്റെ നിർമ്മാണം നടത്തുന്നത്.

SUMMARY: Wayanad Township; Inauguration postponed to March 1

NEWS BUREAU

Recent Posts

ജപ്പാനിൽ മണിക്കൂറുകൾക്കിടയിൽ രണ്ട് ഭൂചലനങ്ങൾ; ജാഗ്രതാ നിർദ്ദേശം

ടോക്കിയോ: ജപ്പാനിലെ വടക്കൻ ദ്വീപായ ഹൊക്കൈഡോയിൽ തിങ്കളാഴ്ച പുലർച്ചെ ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. റിക്ടർ സ്‌കെയിലിൽ 6.2 തീവ്രത രേഖപ്പെടുത്തിയ…

1 hour ago

ബെംഗളൂരു- മംഗളൂരു വന്ദേഭാരത് ഉടൻ -റെയിൽ മന്ത്രി അശ്വിനി വൈഷ്ണവ്

ബെംഗളൂരു: ബെംഗളൂരു മംഗളൂരു വന്ദേഭാരത് സര്‍വീസ് ഉടൻ ആരംഭിക്കുമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. ബെംഗളൂരുവിൽ മാധ്യമങ്ങളോട് സംസാരിക്കുന്നു…

1 hour ago

രണ്ടാം ഘട്ട വോട്ടെടുപ്പ്: പ​ശ്ചി​മ​ബം​ഗാ​ളി​ല്‍ പ​ര​സ്യ​പ്ര​ചാ​ര​ണം ഇ​ന്ന് അ​വ​സാ​നി​ക്കും

കൊൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട വോട്ടെടുപ്പിനുള്ള പരസ്യപ്രചാരണം ഇന്ന് സമാപിക്കും. ശക്തമായ പ്രചാരണമാണ് ഇടതുപക്ഷം ഉൾപ്പെടെ എല്ലാ…

2 hours ago

തൃശൂര്‍ പൂരത്തിന് ഇന്ന് സമാപനം

തൃശൂർ: പൂരത്തിന് ഇന്ന് പകൽ പൂരത്തോടെ വർണാഭമായി കൊടിയിറങ്ങും. തിരുവമ്പാടി, പാറമേക്കാവ് വിഭാഗങ്ങളുടെ എഴുന്നള്ളിപ്പ് രാവിലെ 8 മണിക്ക് ആരംഭിക്കും.…

2 hours ago

മകളുടെ കൊലപാതകം: ജാമ്യത്തിലിറങ്ങിയ പ്രതിയെ വീട്ടിൽക്കയറി വെട്ടിക്കൊന്ന് പിതാവ്

ചെന്നൈ: മകളെക്കൊന്ന് ജയിലിൽപ്പോയ യുവാവിനെ അഞ്ചുമാസത്തിനുശേഷം അച്ഛൻ വെട്ടിക്കൊന്നു. തഞ്ചാവൂരിൽ പ്രണയത്തിൽ നിന്നു പിന്മാറിയതിന്റെ വൈരാഗ്യത്തിൽ അധ്യാപികയായിരുന്ന കാവ്യ(26)യെ കൊലപ്പെടുത്തിയ…

3 hours ago

വയനാട് ഉരുള്‍പൊട്ടൽ പുനരധിവാസം; മുസ്ലിംലീഗ് നിർമ്മിച്ച 51 സ്നേഹവീടുകളിൽ ഇന്ന് ഗൃഹപ്രവേശന ചടങ്ങ്

കല്‍പ്പറ്റ: വയനാട് മുണ്ടക്കൈ- ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തബാധിതര്‍ക്കായി മുസ്ലിം ലീഗ് നിര്‍മിച്ച വീടുകളില്‍ ഗൃഹപ്രവേശന ചടങ്ങ് ഇന്ന്. വൈകിട്ട് നാലുമണിക്ക്…

4 hours ago