ബെംഗളൂരു: ഉരുൾപൊട്ടൽ ദുരന്തം വിതച്ച വയനാടിലെ മുണ്ടക്കൈ, ചൂരൽമല, അടക്കമുളള പ്രദേശങ്ങളിലേക്ക് സഹായവുമായി ബെംഗളൂരുവിൽ നിന്നുള്ള മലയാളി സംഘടനകൾ. ദുരന്തബാധിതർക്ക് അവശ്യ സാധനങ്ങൾ എത്തിച്ചു നൽകുമെന്ന് ബാംഗ്ലൂർ കേരള സമാജം ജനറൽ സെക്രട്ടറി റജികുമാർ അറിയിച്ചു. പുതിയ വസ്ത്രങ്ങൾ, ബെഡ് ഷീറ്റുകൾ, പുതപ്പുകൾ, പായ്ക്കുചെയ്ത ഭക്ഷണസാധനങ്ങൾ, സാനിറ്ററി നാപ്കിനുകൾ, ഷോളുകൾ, സ്വെറ്ററുകൾ, സോപ്പ്, ടൂത്ത് ബ്രഷ്, ടൂത്ത് പേസ്റ്റ്, പാൽപ്പൊടി തുടങ്ങിയവ ശേഖരിച്ച് എത്തിച്ചുകൊടുക്കും. സാധനങ്ങൾ ഇന്ദിരാ നഗറിലെ കെ.എൻ.ഇ. ട്രസ്റ്റ് കാംപസിലെ കേരളസമാജം ഓഫീസിലെ സംഭരണ കേന്ദ്രത്തിലെത്തിക്കണം. ഫോൺ: 9845222688, 9036339194.
രക്ഷാപ്രവര്‍ത്തനത്തിന് സഹായവുമായി ബെംഗളൂരുവിലെ മലയാളി സന്നദ്ധ സംഘടനയായ ഐഡിയൽ റിലീഫ് വിംഗ് (ഐ.ആർ.ഡബ്ല്യു.) വയനാടില്‍ എത്തിയിട്ടുണ്ട്. ആംബുലൻസ് അടക്കമുള്ള സൗകര്യങ്ങളുമായി പത്തംഗസംഘമാണ് വയനാട്ടിലെത്തിയത്. ദുരന്തനിവാരണ ആവശ്യങ്ങൾക്കുള്ള അടിയന്തരസാമഗ്രികൾ, മരുന്നുകൾ, വസ്ത്രങ്ങൾ തുടങ്ങിയവയുമായാണ് സംഘം യാത്രതിരിച്ചത്. ബെംഗളൂരു കോൾസ് പാർക്കിലെ എച്ച്.ഡബ്ല്യു.എ. ഓഫീസിൽ കൺട്രോൾ റൂം പ്രവർത്തനമാരംഭിച്ചിട്ടുണ്ട്. ഫോൺ: 9620964215, 9740102004.
<BR>
TAGS : WAYANAD LANDSLIPE | RESCUE
SUMMARY : Wayanad Tragedy. Malayalee organizations with help
തിരുവനന്തപുരം: കണ്ണൂര്‍ ഡെന്റല്‍ കോളേജ് ബിഡിഎസ് വിദ്യാര്‍ഥി നിതിന്‍ രാജിന്റെ മരണത്തിന് ഉത്തരവാദികളായ പ്രതികളെ അറസ്റ്റ് ചെയ്യുന്നില്ലെന്ന് ആരോപിച്ചും ലോണ്‍…
തിരുവനന്തപുരം: വോട്ടെണ്ണല്‍ പൂര്‍ത്തിയാകുന്നതു വരെ വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലെ ഒരു മുറിയും തുറക്കരുതെന്ന് നിര്‍ദേശം നല്‍കി സംസ്ഥാന ചീഫ് ഇലക്ടറല്‍ ഓഫീസര്‍…
തിരുവനന്തപുരം: കെ.എസ്.ഇ.ബിയിൽ ഇലക്ട്രിസിറ്റി വർക്കർ ഉൾപ്പെടെ വിവിധ തസ്തികകളിലേക്ക് വിജ്ഞാപനം പ്രസിദ്ധീകരിക്കാൻ പി.എസ്.സി തീരുമാനിച്ചു. ജനറൽ റിക്രൂട്ട്മെന്റ് (ജില്ലാതലം) -…
ചെന്നൈ: തമിഴക വെട്രി കഴകം അധ്യക്ഷൻ വിജയ് സമർപ്പിച്ച തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിലെ സ്വത്തുവിവരങ്ങളില്‍ നൂറു കോടിയിലധികം രൂപയുടെ വ്യത്യാസം കണ്ടെത്തിയതിനെത്തുടർന്ന്…
ബെംഗളൂരു: മൈസൂരു ജില്ലയിലെ കെ.ആർ. നഗർ, പെരിയപട്ടണ താലൂക്കുകളിൽ കാവേരി നദിയിൽ ഞായറാഴ്ച വ്യത്യസ്ത സംഭവങ്ങളിലായി എട്ട് പേർ മുങ്ങിമരിച്ചു…
പത്തനംതിട്ട: ശബരിമല സ്വർണ്ണക്കൊള്ള കേസില്‍ അന്വേഷണം ഊർജിതമാക്കി പ്രത്യേക അന്വേഷണ സംഘം. കേസില്‍ കുറ്റപത്രം സമർപ്പിക്കുന്നതിന് മുന്നോടിയായി തിരുവിതാംകൂർ ദേവസ്വം…