LATEST NEWS

ക്ഷേമ പെൻഷൻ ഇനിമുതല്‍ പ്രതിമാസം 2000 രൂപ

തിരുവനന്തപുരം: സംസ്ഥാനത്തെ സാമൂഹ്യ ക്ഷേമ പെൻഷനില്‍ വൻ വർദ്ധന പ്രഖ്യാപിച്ച്‌ സർക്കാർ. പ്രതിമാസം 400 രൂപയുടെ വർധനയാണ് പ്രഖ്യാപിച്ചത്. ഇതോടെ ക്ഷേമ പെൻഷൻ തുക 1600ല്‍ നിന്ന് 2000 ആയി ഉയരും. ആശാ വ‌ർക്കർമാരുടെ ഓണറേറിയവും 1000 രൂപ വർധിപ്പിച്ചു.

സർക്കാർ ഉദ്യോഗസ്ഥർക്കും ആശ്വാസമേകുന്ന പ്രഖ്യാപനമാണ് മുഖ്യമന്ത്രി മന്ത്രിസഭാ തീരുമാനം അറിയിച്ചുകൊണ്ട് പ്രഖ്യാപിച്ചത്. ഡിഎ ഒരു ഗഡു കൂട്ടി. സ്‌ത്രീകള്‍ക്കായി പ്രത്യേക പെൻഷനും മുഖ്യമന്ത്രി പ്രഖ്യാപിച്ചു, സ്ത്രീസുരക്ഷാ പെൻഷൻ പദ്ധതിയാണ് അവതരിപ്പിച്ചത്. ഇതിനായി 3800 കോടി രൂപയായിരിക്കും സർക്കാർ ചെലവിടുക.

നിലവില്‍ ഒരു സാമൂഹ്യസുരക്ഷാ പെൻഷൻ പദ്ധതിയുടേയും കീഴില്‍ വരാത്ത 35 മുതല്‍ 60 വയസുവരെ പ്രായമുള്ള പാവപ്പെട്ട കുടുംബങ്ങളിലെ സ്ത്രീകള്‍ക്ക് 1000 രൂപ പെൻഷൻ നല്‍കുന്നതാണ് പദ്ധതി.

SUMMARY: Welfare pension to be Rs 2000 per month from now on

NEWS BUREAU

Recent Posts

കേരളത്തില്‍ നിന്നുള്ള അല്‍ഹിന്ദ് എയറിനൊപ്പം ഫ്‌ലൈ എക്‌സ്പ്രസിനും ശംഖ് എക്‌സ്പ്രസിനും അനുമതി; ഇന്ത്യൻ ആകാശത്ത് മൂന്ന് പുതിയ വിമാന കമ്പനികൾ കൂടി

ന്യൂഡല്‍ഹി: ഇന്ത്യന്‍ ആകാശത്ത് മത്സരത്തിന് വഴിയൊരുക്കി മൂന്ന് പുതിയ വിമാനക്കമ്പനികള്‍ കൂടി എത്തുന്നു. കൂടുതൽ ഓപ്പറേറ്റർമാർക്ക് അവസരം നൽകാനും യാത്ര…

23 hours ago

കേരളത്തിലേക്ക് പുറപ്പെട്ട കർണാടക ആർടിസി ബസ് തമിഴ്നാട്ടില്‍ അപകടത്തില്‍പ്പെട്ടു; ഡ്രൈവർ മരിച്ചു

ബെംഗളൂരു: കേരളത്തിലേക്ക് പുറപ്പെട്ട കർണാടക ആർടിസി ബസ് തമിഴ്നാട്ടില്‍ അപകടത്തില്‍പ്പെട്ട് ഡ്രൈവർ മരിച്ചു. 18 യാത്രക്കാർക്ക് പരുക്കേറ്റു. ചരക്ക് ലോറിക്ക്…

24 hours ago

കേരള ഫുട്ബോൾ‌ മുൻതാരം എ ശ്രീനിവാസൻ അന്തരിച്ചു

കണ്ണൂർ: കെഎപി നാലാം ബറ്റാലിയൻ കമണ്ടാന്റും കേരളാ ഫുട്‌ബോളിന്റെ സൂപ്പർ താരവുമായിരുന്ന എ ശ്രീനിവാസൻ (53) അന്തരിച്ചു. വൃക്ക സംബന്ധമായ…

1 day ago

കാ​ർ അപകടം; മൂ​ന്ന് പേ​ർ മ​രി​ച്ചു, ര​ണ്ട് പേ​ർ​ക്ക് ഗു​രു​ത​ര​ പ​രുക്ക്

ബെംഗ​ളൂ​രു: ബെല്ലാരി തെ​ക്ക​ല​ക്കോ​ട്ട​യ്ക്ക് സ​മീ​പം കാ​ർ മ​റി​ഞ്ഞു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ മൂ​ന്ന് പേ​ർ മ​രി​ച്ചു. സി​രു​ഗ​പ്പ സ്വ​ദേ​ശി​ക​ളാ​യ പ്ര​സാ​ദ് റാ​വു (75),…

1 day ago

2027 ഡിസംബറോടെ ബെംഗളൂരു മെട്രോ റെയില്‍ ശൃംഖല 175 കിലോമീറ്ററിലേക്ക് വികസിപ്പിക്കും; ഡി കെ ശിവകുമാര്‍

ബെംഗളൂരു: ബെംഗളൂരു നമ്മ മെട്രോ റെയില്‍ ശൃംഖല 2027 ഡിസംബറോടെ 175 കിലോമീറ്ററായി വികസിപ്പിക്കുമെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡി കെ…

1 day ago

സംസ്ഥാനത്ത് പുതിയ തിരിച്ചറിയല്‍ രേഖ; ഫോട്ടോ പതിച്ച നേറ്റിവിറ്റി കാര്‍ഡ് നല്‍കുംമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളത്തിലെ ജനങ്ങള്‍ക്ക് നേറ്റിവിറ്റി കാര്‍ഡ് നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിലവില്‍ വില്ലേജ് ഓഫീസർ നല്‍കിവരുന്ന നേറ്റിവിറ്റി സർട്ടിഫിക്കറ്റിനു…

1 day ago