KARNATAKA

മാനന്തവാടി റോഡ് അടക്കം മൈസൂരുവിലെ 12 റോഡുകളിൽ വൈറ്റ്ടോപ്പിങ് പ്രവൃത്തികൾ പുരോഗമിക്കുന്നു

ബെംഗളൂരു: മൈസൂരു നഗരത്തിലെ മാനന്തവാടി റോഡ് അടക്കം 12 പ്രധാന റോഡുകള്‍ കോണ്‍ക്രീറ്റ് റോഡുകളാക്കുന്ന (വൈറ്റ് ടോപ്പിംഗ്) പ്രവൃത്തികള്‍ പുരോഗമിക്കുന്നു. 46.08 കിലോമീറ്റര്‍ റോഡുകള്‍ 393.85 കോടി രൂപ ചെലവിട്ടാണു നവീകരിക്കുന്നത്. റോഡുകള്‍ പെട്ടെന്നു തകരുന്നതിനു പരിഹാരമായാണു ബെംഗളൂരു മാതൃകയില്‍ വൈറ്റ്‌ടോപ്പിങ് ചെയ്യുന്നത്.

മാനന്തവാടി റോഡിനെ കൂടാതെ ജെഎല്‍ബി റോഡിലെ സിറ്റി റെയില്‍വേ സ്റ്റേഷന് സമീപമുള്ള ബാബു ജഗ്ജീവന്‍ റാം സര്‍ക്കിളില്‍ നിന്ന് യേലെ തോട്ട ജംഗ്ഷന്‍ വരെ 4.39 കിലോമീറ്റര്‍ പാത, ഹുന്‍സൂര്‍ റോഡിലെ മെട്രോപോള്‍ സര്‍ക്കിള്‍ മുതല്‍ ഹിങ്കലിനടുത്തുള്ള ഔട്ടര്‍ റിങ് റോഡ് വരെയുള്ള 5.65 കിലോമീറ്റര്‍ പാത, ബൊഗാഡി റോഡ് ഇടനാഴിയില്‍ ബനുമയ്യ കോളേജ് ജംഗ്ഷന്‍, രാമ വിലാസ് റോഡ്, കുക്കരഹള്ളി ലേക്ക് റെയില്‍വേ ഗേറ്റ് മുതല്‍ ഔട്ടര്‍ റിംഗ് റോഡ് ജംഗ്ഷന്‍ വരെയുള്ള 6 കിലോമീറ്റര്‍ പാത, കെ.ആര്‍.എസ് റോഡിലെ ജെ.എല്‍.ബി റോഡിലെ ദാസപ്പ സര്‍ക്കിളില്‍ നിന്ന് ആകാശവാണി സര്‍ക്കിള്‍, വോണ്ടിക്കൊപ്പല്‍, മെറ്റഗള്ളി വഴി റിങ് റോഡ് ജംഗ്ഷന്‍ വരെയുള്ള 4.94 കിലോമീറ്റര്‍, ഇര്‍വിന്‍ റോഡിലെ കെ.ആര്‍. ഹോസ്പിറ്റല്‍ സര്‍ക്കിളില്‍ നിന്ന് സിറ്റി റെയില്‍വേ സ്റ്റേഷന്‍ വരെ 1.51 കിലോമീറ്റര്‍, മഹാദേവപുര റോഡിലെ നെക്‌സസ് സെന്റര്‍ സിറ്റി മുതല്‍ ഔട്ടര്‍ റിങ് റോഡ് ജംഗ്ഷന്‍ വരെ, 3.63 കിലോമീറ്റര്‍, ജയചാമരാജ വാഡിയാര്‍ സര്‍ക്കിള്‍ (ഹാര്‍ഡിംഗെ സര്‍ക്കിള്‍) മുതല്‍ കെമ്പെഗൗഡ സര്‍ക്കിള്‍ (മണിപ്പാല്‍ ആശുപത്രി) സബ്-അര്‍ബന്‍ ബസ് സ്റ്റാന്‍ഡ്, ഫൈവ് ലൈറ്റ്‌സ് സര്‍ക്കിള്‍, ഗവണ്‍മെന്റ് ഗസ്റ്റ് ഹൗസ്, ഫൗണ്ടന്‍ സര്‍ക്കിള്‍, എല്‍ഐസി സര്‍ക്കിള്‍, ജെഎസ്എസ് ഡെന്റല്‍ കോളേജ്, മണിപ്പാല്‍ ആശുപത്രി ജംഗ്ഷന്‍ വരെയുള്ള 5.62 കിലോമീറ്റര്‍ പാത, വിശ്വമാനവ ഡബിള്‍ റോഡിലെ കുക്കരഹള്ളി ലേക്ക് ജംഗ്ഷനില്‍ നിന്ന് വിജയ ബാങ്ക് സര്‍ക്കിള്‍, രാമകൃഷ്ണ പരമഹംസ സര്‍ക്കിള്‍ വഴി ഔട്ടര്‍ റിങ് റോഡ് വരെ, 3.34 കിലോമീറ്റര്‍, സൂ റോഡിലെ നസര്‍ബാദിലെ വാണിവിലാസ് വനിതാ കോളേജ് ജംഗ്ഷന്‍ മുതല്‍ മാള്‍ ഓഫ് മൈസൂര്‍ ജംഗ്ഷന്‍ വരെ, 1.22 കിലോമീറ്റര്‍ കര്‍ണാടക പോലീസ് അക്കാദമി ഇടനാഴില്‍ ജയചാമരാജ വാഡിയാര്‍ സര്‍ക്കിളില്‍ നിന്ന് സിറ്റി പോലീസ് കമ്മീഷണറുടെ ഓഫീസ്, നസര്‍ബാദ് സര്‍ക്കിള്‍, ചാമുണ്ഡി വിഹാര്‍ സ്റ്റേഡിയം, കര്‍ണാടക പോലീസ് അക്കാദമി, ഗവണ്‍മെന്റ് ഗസ്റ്റ് ഹൗസ് എന്നിവ ഉള്‍പ്പെടുന്ന 2.48 കിലോമീറ്റര്‍, മിനി വിധാന സൗധ റോഡിലെ ജയചാമരാജ വാഡിയാര്‍ സര്‍ക്കിളില്‍ നിന്ന് സിദ്ധാര്‍ത്ഥ ഹോട്ടല്‍, ഛത്രിമാര സര്‍ക്കിള്‍ വഴി മിനി വിധാന സൗധയിലേക്കുള്ള 0.88 കി.മീ പാത എന്നിവയാണ് വൈറ്റ്‌ടോപ്പിങ് ചെയ്യുന്നത്.

മാനന്തവാടി റോഡ്, ജെഎല്‍ബി റോഡ്, ഹുന്‍സൂര്‍ റോഡ്, ബൊഗാദി റോഡ് എന്നിവിടങ്ങളിലെ പ്രവൃത്തികള്‍ ദസറയ്ക്കു മുന്‍പു തീര്‍ക്കാനുള്ള ശ്രമത്തിലാണു പൊതുമരാമത്ത് വകുപ്പ്.
SUMMARY: White topping on 12 roads in Mysuru

 

NEWS DESK

Recent Posts

സഹപാഠികള്‍ക്കൊപ്പം പുഴയില്‍ കുളിക്കാനിറങ്ങിയ പാലക്കാട് സ്വദേശിയായ കോളേജ് വിദ്യാര്‍ഥി മുങ്ങി മരിച്ചു

കൊച്ചി: പാലക്കാട് സ്വദേശിയായ കോളേജ് വിദ്യാര്‍ഥി കോതമംഗലത്ത് പുഴയില്‍ മുങ്ങി മരിച്ചു. സഹപാഠികള്‍ക്കൊപ്പം പുഴയില്‍ കുളിക്കാനിറങ്ങിയ പാലക്കാട് കൂടല്ലൂര്‍ ക്വാര്‍ട്ടേഴ്‌സില്‍…

4 minutes ago

108 എംഎൽഎമാരും രാജിവയ്‌ക്കും; മുന്നറിയിപ്പുമായി വിജയ്‌യുടെ ടിവികെ

ചെന്നൈ: തമിഴ്‌നാട്ടിൽ സർക്കാർ രൂപീകരിക്കാൻ ഡിഎംകെയും എഐഎഡിഎംകെയും ശ്രമിച്ചാൽ പാർട്ടിയിലെ എല്ലാ എംഎൽഎമാരും രാജിവയ്ക്കുമെന്ന് നടൻ വിജയ്‌യുടെ തമിഴക വെട്രി…

15 minutes ago

മുൻ ഡിജിപി ഡോ. പി.ജെ അലക്സാണ്ടർ അന്തരിച്ചു

തിരുവനന്തപുരം: മുൻ സംസ്ഥാന പോലീസ് മേധാവി ഡോ. പി ജെ അലക്സാണ്ടർ (89) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 1960…

51 minutes ago

എയർഹോസ്റ്റസിനുനേരേ ലൈംഗികാതിക്രമം; മലയാളി അറസ്സിൽ

ബെംഗളൂരു: വിമാനയാത്രയ്ക്കിടെ എയർഹോസ്റ്റസിനുനേരേ ലൈം ഗികാതിക്രമം നടത്തിയെന്ന പരാതിയില്‍ മലയാളി യാത്രക്കാരൻ അറസ്സിൽ. ബഹ്റൈനിൽനിന്ന് ബെംഗളൂരുവിലേക്കുള്ള ഗൾഫ് എയർലൈനിൽ യാത്ര…

3 hours ago

ചക്രവാതച്ചുഴി; സംസ്ഥാനത്ത് മഴ ശക്തമാകും, ഈ ജില്ലകളില്‍ ഇന്ന് മഴ മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്തെ തെക്കന്‍ ജില്ലകളില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കണ്ണൂർ…

3 hours ago

നാസിക് ടിസിഎസ് ഓഫിസിലെ ലൈംഗികാതിക്രമക്കേസ്: ഒളിവിൽ പോയ എച്ച്ആർ മാനേജർ നിദ ഖാൻ പിടിയിൽ

ന്യൂഡൽഹി: വിവാദമായ മഹാരാഷ്ട്രയിലെ നാസിക്കിലെ ടാറ്റ കൺസൾട്ടൻസി സർവീസസിലെ ലൈംഗികാതിക്രമക്കേസിൽ പ്രധാന പ്രതിയായ പ്രോസസ് അസോസിയേറ്റ് നിദാ ഖാൻ അറസ്റ്റിൽ.…

3 hours ago