ന്യൂഡൽഹി: വിവാദമായ മഹാരാഷ്ട്രയിലെ നാസിക്കിലെ ടാറ്റ കൺസൾട്ടൻസി സർവീസസിലെ ലൈംഗികാതിക്രമക്കേസിൽ പ്രധാന പ്രതിയായ പ്രോസസ് അസോസിയേറ്റ് നിദാ ഖാൻ അറസ്റ്റിൽ. മഹാരാഷ്ട്രയിലെ ഛത്രപതി സാംഭാജി നഗറിലെ ഒളിയിടത്തിൽ നിന്നാണ് കസ്റ്റഡിയിലെടുത്തത്. 25 ദിവസമായി നാസിക്ക് പോലീസിനെ വെട്ടിച്ചു ഒളിവിൽ കഴിഞ്ഞിരുന്ന ഇവരെ ഛത്രപതി സാംബാജി നഗറിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. ലൈംഗിക പീഡനം, നിർബന്ധിത മതപരിവർത്തനം എന്നീ കേസുകളുമായി ബന്ധപ്പെട്ടാണ് നിദ ഖാനെ പോലീസ് പിടികൂടിയത്. താൻ ഗർഭിണിയാണെന്നും തനിക്കും കുഞ്ഞിനും സംരക്ഷണം വേണമെന്നും ആവശ്യപ്പെട്ട് നിദ ഖാൻ കോടതിയെ സമീപിച്ചെങ്കിലും മുൻകൂർ ജാമ്യാപേക്ഷ തള്ളിയിരുന്നു.
ടിസിഎസിന്റെ നാസിക് ബിപിഒ യൂണിറ്റിൽ ദളിത് ജീവനക്കാരിയെ മതംമാറ്റാൻ ശ്രമിച്ചെന്ന കേസിൽ നിദയുടെ മുൻകൂർ ജാമ്യാപേക്ഷ നാസിക്ക് അഡിഷണൽ സെഷൻസ് കോടതി തള്ളിയിരുന്നു. മതംമാറ്റാൻ സംഘടിതമായ ബ്രെയിൻവാഷിംഗ് ശ്രമം നടന്നുവെന്നായിരുന്നു കോടതി നിരീക്ഷണം. ഡാനിഷ്, തൗസിഫ് എന്നീ ജീവനക്കാരും ഇതിൽ പങ്കാളികളാണ്. മതംമാറ്റ ശ്രമങ്ങൾ, ലൈംഗികാതിക്രമം തുടങ്ങിയ കുറ്റങ്ങളിൽ ഏഴ് പേരെ നേരത്തേ പോലീസ് അറസ്റ്റ് ചെയ്‌തിരുന്നു.
നാസിക് ബിപിഒ യൂണിറ്റിൽ നിന്ന് ഞെട്ടിപ്പിക്കുന്ന ആരോപണങ്ങളാണ് ഉയർന്നത്. ചില ജീവനക്കാർ ലൈംഗിക പീഡനം, മാനസിക പീഡനം, മതപരിവർത്തന ശ്രമങ്ങൾ എന്നിവ നേരിട്ടതായി പരാതി നൽകി. വർഷങ്ങളായി തുടരുന്ന ലൈംഗികാതിക്രമങ്ങളും നിർബന്ധിത മതപരിവർത്തനവും ആരോപിച്ച് എട്ടോളം വനിതാ ജീവനക്കാർ പരാതിയുമായി വന്നപ്പോഴാണ് കൊടും ക്രൂരതയുടെ വിവരങ്ങൾ പുറത്ത് വന്നത്.
പരാതികളെത്തുടർന്ന്, പോലീസ് നിരവധി ടീമുകളെ രൂപീകരിക്കുകയും നിദ ഖാനെ കണ്ടെത്താൻ സംസ്ഥാനവ്യാപകമായി തെരച്ചിൽ നടത്തി വരികയുമായിരുന്നു. കേസുമായി ബന്ധപ്പെട്ട് ഒമ്പത് എഫ്ഐആറുകളാണ് പോലീസ് ഇതുവരെ രജിസ്റ്റർ ചെയ്തിട്ടുള്ളത്. സംഭവത്തിൽ ഏഴ് പുരുഷന്മാരും ഒരു സ്ത്രീയും ഉൾപ്പെടെ എട്ട് പ്രതികളെയാണ് പോലീസ് നേരത്തെ അറസ്റ്റുചെയ്തിരിക്കുന്നത്. അറസ്റ്റിലായ ഡാനിഷ് ഷെയ്ഖ്, തൗസിഫ് അത്തർ, റാസ മേമൻ, ഷാരൂഖ് ഖുറേഷി, ഷാഫി ഷെയ്ഖ്, ആസിഫ് അഫ്താബ് അൻസാരി, എച്ച്ആർ മേധാവി അശ്വിനി ചൈനാനി എന്നിവരെ ടിസിഎസ് ജോലിയിൽ നിന്നും പിരിച്ച് വിട്ടു.
SUMMARY: Sexual harassment case at TCS office in Nashik: Absconding HR manager Nida Khan arrested
ബെംഗളൂരു: മൈസൂരു നഗരത്തിലെ മാനന്തവാടി റോഡ് അടക്കം 12 പ്രധാന റോഡുകള്‍ കോണ്‍ക്രീറ്റ് റോഡുകളാക്കുന്ന (വൈറ്റ് ടോപ്പിംഗ്) പ്രവൃത്തികള്‍ പുരോഗമിക്കുന്നു.…
ബെംഗളൂരു: വിമാനയാത്രയ്ക്കിടെ എയർഹോസ്റ്റസിനുനേരേ ലൈം ഗികാതിക്രമം നടത്തിയെന്ന പരാതിയില്‍ മലയാളി യാത്രക്കാരൻ അറസ്സിൽ. ബഹ്റൈനിൽനിന്ന് ബെംഗളൂരുവിലേക്കുള്ള ഗൾഫ് എയർലൈനിൽ യാത്ര…
തിരുവനന്തപുരം: സംസ്ഥാനത്തെ തെക്കന്‍ ജില്ലകളില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കണ്ണൂർ…
കൊല്ലം: വേനലവധിക്കാലത്തെ യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് തിരുവനന്തപുരത്തുനിന്ന് വേളാങ്കണ്ണിയിലേക്കു പ്രത്യേക ട്രെയിന്‍. മേയ് മാസത്തിലെ മൂന്ന് ബുധനാഴ്ചകളിലായി തിരുവനന്തപുരം നോര്‍ത്തില്‍…
ലക്‌നൗ: ഐപിഎല്ലില്‍ നിലവിലെ ചാമ്പ്യന്‍മാരായ ആര്‍സിബിക്ക് തുടര്‍ച്ചയായ രണ്ടാം തോല്‍വി. ലീഗിലെ അവസാന സ്ഥാനക്കാരായ ലക്‌നൗ സൂപ്പര്‍ജയന്റ്്‌സ് ആണ് ബെംഗളൂരുവിനെ…
മുംബൈ: മുംബൈയിൽ കുട്ടികള്‍ ഉള്‍പ്പെടെ ഒരു കുടുംബത്തിലെ നാല് പേരുടെ മരണത്തിന് കാരണമായ സംഭവം ഭക്ഷ്യവിഷബാധയല്ലെന്ന് റിപ്പോര്‍ട്ട്. എന്നാല്‍ തണ്ണിമത്തനിലൂടെ…