KERALA

തിരുവനന്തപുരം നഗരം ആര് ഭരിക്കും? വി.വി. രാജേഷും ശ്രീലേഖയും പരിഗണനയില്‍

തിരുവനന്തപുരം: വലിയ ഒറ്റക്കക്ഷിയായി ഭരണം പിടിച്ചെടുത്ത തിരുവനന്തപുരം കോർപ്പറേഷന്റെ ചുക്കാന്‍ ആരെ ഏല്‍പ്പിക്കുമെന്ന ചര്‍ച്ചകള്‍ സജീവം.. മുതിര്‍ന്ന ബിജെപി നേതാവ് വിവി രാജേഷും ആര്‍ ശ്രീലേഖയുമാണ് മേയര്‍ സ്ഥാനത്തേക്ക് പരിഗണനയിലുള്ളത്. അതേസമയം, ആരാകും മേയറെന്ന കാര്യത്തിൽ ബിജെപി ഇതുവരെ തീരുമാനം വ്യക്തമാക്കിയിട്ടില്ല. ഇക്കാര്യത്തിൽ കേന്ദ്ര നേതൃത്വത്തിന്‍റെ തീരുമാനം നിര്‍ണായകമാകും. വിവി രാജേഷിനെ മേയറാക്കിയാൽ ആര്‍ ശ്രീലേഖ ഡെപ്യൂട്ടി മേയറാകുമെന്നാണ് വിവരം. ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ ബിജെപിയൽ സജീവമാണ്. ഉടൻ തന്നെ ഇക്കാര്യത്തിൽ തീരുമാനമെടുക്കാനാണ് നീക്കം. അന്തിമ തീരുമാനം വൈകാതെ ബിജെപി പ്രഖ്യാപിച്ചേക്കും.

കേരളത്തിലെ ആദ്യത്തെ ഐപിഎസ് വനിത ഉദ്യോഗസ്ഥയെന്ന പരിചയസമ്പത്ത് ആർ ശ്രീലേഖയ്ക്ക് മുതൽകൂട്ടാവുമെന്നാണ് കരുതുന്നത്. ബിജെപി കേന്ദ്രനേതൃത്വം ഏറെ ഉറ്റുനോക്കുന്ന നഗരങ്ങളിൽ ഒന്നാണ് തിരുവനന്തപുരം. ഒരു ഉയർന്ന പ്രൊഫൈലും സ്ത്രീയെന്ന പരിഗണനയും എടുത്താൽ ശ്രീലേഖയ്ക്ക് സാദ്ധ്യതയേറെയാണ്. എന്നാൽ പൊതുരംഗത്തെ പരിചയക്കുറവ് ഒരു പോരായ്മയാകും. കാത്തിരുന്ന് ലഭിച്ച കോർപ്പറേഷൻ ഭരണപരിചയമുള്ള കൈകളിൽ എത്തിക്കാനാണ് ബിജെപി ശ്രമിക്കുക.

ദീർഘകാലത്തെ പൊതുപ്രവർത്തന പരിചയം കോപ്പറേഷനിലെ ബിജെപി മുഖമെന്ന ഇമേജും പരിഗണിച്ചാൽ വിവി രാജേഷിനാണ് മുൻതൂക്കം. യുവാവ് എന്ന പരിഗണന കൂടി കണക്കിലെടുത്താൻ കേരളത്തിലെ ആദ്യ മേയർ സ്ഥാനം വിവി രാജേഷിന്റെ കൈകളിൽ എത്തിയേക്കാം. കഴിഞ്ഞ അഞ്ച് വർഷവും കോർപ്പറേഷൻ ഭരണത്തിനെതിരെ സമരങ്ങൾ നയിച്ചത് രാജേഷായിരുന്നു.
SUMMARY: Who will rule Thiruvananthapuram city? V.V. Rajesh and Sreelekha are under consideration

NEWS DESK

Recent Posts

ഗ്രാമി ജേതാവ് റിക്കി കേജിന്റെ ബെംഗളൂരുവിലെ വീട്ടിൽ മോഷണം

ബെംഗളൂരു: പത്മശ്രീ ജേതാവും ഗ്രാമി അവാർഡ് ജേതാവുമായ റിക്കി കേജിന്റെ വീട്ടിൽ മോഷണം. വ്യാഴാഴ്ച വൈകീട്ട് ആറോടെയാണ് സംഭവം. റിക്കി…

45 minutes ago

വോട്ടർമാരെ അധിക്ഷേപിക്കുന്ന പരാമർശത്തില്‍ ഖേദിക്കുന്നു; എം.എം മണി

നെടുങ്കണ്ടം: തദ്ദേശ തിരഞ്ഞെടുപ്പ്​ ഫലം പുറത്ത്​ വന്നതിന്​ പിന്നാലെ വോട്ടർമാർ നന്ദികേട്​ കാണിച്ചുവെന്ന തന്റെ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് മുൻ…

1 hour ago

ഹോട്ടലിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം; രണ്ട് സ്ത്രീകളടക്കം മൂന്നുപേർക്ക് ഗുരുതര പരുക്ക്

തിരുവനന്തപുരം: നെടുമങ്ങാട് അഴീക്കോട് ഹോട്ടലിൽ ​ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ മൂന്നുപേർക്ക് ​ഗുരുതര പരുക്ക്. ഇന്ന് രാവിലെ ഭക്ഷണം തയ്യാറാക്കുന്നതിനിടെയാണ്…

1 hour ago

തിരുവനന്തപുരത്ത് യു.ഡി.എഫ് സ്ഥാനാർഥി കുഴഞ്ഞുവീണ് മരിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം കോർപറേഷനിലെ യു.ഡി.എഫ് സ്ഥാനാർഥി കുഴഞ്ഞുവീണ് മരിച്ചു. ഇടവക്കോട് വാർഡിൽ മത്സരിച്ച സിനി(50) ആണ് മരിച്ചത്. ശ്രീകാര്യത്തിലുള്ള വീട്ടിൽ…

1 hour ago

ബെംഗളൂരുവില്‍ അന്തരിച്ചു

ബെംഗളൂരു: കണ്ണൂർ അലവിൽ സ്വദേശി കെ പി വസന്തന്‍ (74) ബെംഗളൂരുവില്‍ അന്തരിച്ചു. ടി.സി. പാളയ, കിത്തിഗന്നൂർ ന്യൂ സിറ്റി…

4 hours ago

ഒന്നരമാസത്തെ വിശ്രമത്തിന് ദലൈലാമ കർണാടകയില്‍ എത്തി

ബെംഗളൂരു: ടിബറ്റൻ ആത്മീയ നേതാവായ ദലൈലാമ കർണാടകയില്‍ എത്തി. ഉത്തര കന്നഡ ജില്ലയിലെ മുണ്ട്‌ഗോഡ് ടിബറ്റൻ കേന്ദ്രത്തിലെ ഡ്രിപങ് ഗൊമാങ്…

4 hours ago