Categories: KARNATAKATOP NEWS

പണം നൽകാൻ വിസമ്മതിച്ചു; വ്യവസായിയായ ഭർത്താവിനെ ഭാര്യ കൊലപ്പെടുത്തി

ബെംഗളൂരു: പണം നൽകാൻ വിസമ്മതിച്ചതിനെ തുടർന്ന് വ്യവസായിയായ ഭർത്താവിനെ ഭാര്യ കൊലപ്പെടുത്തി. ഹൈദരാബാദ് സ്വദേശി രമേഷാണ് കൊല്ലപ്പെട്ടത്. കേസിൽ ഭാര്യ നിഹാരിക, കൂട്ടാളികളായ നിഖിൽ, അങ്കുർ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്‌തു. എട്ട് കോടി രൂപ ആവശ്യപ്പെട്ടത് നൽകാൻ വിസമ്മതിച്ചതിനെ തുടർന്നാണ് കൊലപാതകം. കൊലപാതകത്തിന് ശേഷം ഭർത്താവിനെ കാണാനില്ലെന്ന് യുവതി പോലീസിൽ പരാതി നൽകിയിരുന്നു.

ഒക്‌ടോബർ എട്ടിന് കുടക് സുണ്ടിക്കൊപ്പയിലെ കാപ്പിത്തോട്ടത്തിൽ നിന്ന് കത്തിക്കരിഞ്ഞ അജ്ജാത മൃതദേഹം കണ്ടെടുത്തതോടെയാണ് കൊലപാതകം പുറത്തറിയുന്നത്. തുടർന്ന് പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് നടത്തിയ അന്വേഷണത്തിൽ, തെലങ്കാനയിൽ നിന്നുള്ള റിയൽ എസ്റ്റേറ്റ് ബിസിനസുകാരനായ രമേഷിന്‍റെ മൃതദേഹമാണ് ഇതെന്ന് തിരിച്ചറിഞ്ഞു. രമേഷിന്‍റെ പേരിൽ രജിസ്റ്റർ ചെയ്‌ത മെഴ്‌സിഡസ് കാറും പോലീസ് സമീപത്തായി കണ്ടെത്തി.

തുടർന്ന് നടന്ന നടത്തിയ അന്വേഷണത്തിൽ രമേഷിന്‍റെ ഭാര്യ ഭുവൻഗിരി സ്വദേശി നിഹാരികയെ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ചോദ്യം ചെയ്യലിൽ നിഹാരിക കൊലപാതക കുറ്റം സമ്മതിച്ചു. ഇവരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കൂട്ടാളികളായ നിഖിൽ, അങ്കുർ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്‌തത്.

TAGS: KARNATAKA | ARREST
SUMMARY: Wife, friends arrested over killing husband for money

Savre Digital

Recent Posts

കാനഡയില്‍ 23കാരനായ മലയാളി യുവാവ് മരിച്ച നിലയില്‍

മോങ്ടണ്‍: കാനഡയിലെ പ്രിൻസ് എഡ്വേർഡ് ഐലൻഡില്‍ ജോലി ചെയ്തിരുന്ന മലയാളി യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. തൊടുപുഴ ഒളമറ്റം അഞ്ജനവേലില്‍…

54 minutes ago

ഉന്നാവോ കേസില്‍ കുല്‍ദീപ് സെന്‍ഗാറിന് തിരിച്ചടി; ഹൈക്കോടതി വിധി സുപ്രീംകോടതി സ്‌റ്റേ ചെയ്തു

ഡല്‍ഹി: ഉന്നാവോ ബലാത്സംഗ കേസില്‍ മുൻ ബിജെപി എംഎല്‍എ കുല്‍ദീപ് സിങ് സേംഗറിന് തിരിച്ചടി. ശിക്ഷ മരവിപ്പിച്ച്‌ ജാമ്യം അനുവദിച്ച…

2 hours ago

ബിനാമി ഇടപാട്: പി വി അന്‍വറിന് നോട്ടീസ് അയച്ച്‌ ഇ ഡി

കൊച്ചി: അനധികൃത സ്വത്ത് സമ്പാദന കേസില്‍ പി വി അൻവറിന് ഇ ഡി നോട്ടീസ് അയച്ചു. 2016 മുതല്‍ 2021…

3 hours ago

സ്വര്‍ണവിലയില്‍ ഇടിവ്

തിരുവനന്തപുരം: കേരളത്തിൽ സ്വര്‍ണവിലയില്‍ ഇന്ന് ഇടിവ്. ഇന്ന് പവന് ഒറ്റയടിക്ക് 520 രൂപയാണ് കുറഞ്ഞത്. ഒരു ലക്ഷം കടന്ന് റെക്കോര്‍ഡുകള്‍…

3 hours ago

എംഎല്‍എ ഹോസ്റ്റലില്‍ രണ്ട് മുറികളുണ്ട്; വി.കെ. പ്രശാന്തിനെതിരെ കെ.എസ്. ശബരിനാഥൻ

തിരുവനന്തപുരം: വട്ടിയൂർക്കാവ് എംഎല്‍എ വി.കെ പ്രശാന്തിനോട് ഓഫീസ് ഒഴിയാൻ ആവശ്യപ്പെട്ട സംഭവത്തില്‍ പ്രതികരിച്ച്‌ കെ.എസ് ശബരിനാഥൻ. എംഎല്‍എ ഹോസ്റ്റലില്‍ സൗകര്യങ്ങളുള്ള…

4 hours ago

ഡല്‍ഹിയില്‍ കനത്ത മൂടല്‍മഞ്ഞ്: 200 ഓളം വിമാന സര്‍വീസുകള്‍ വൈകി

ഡൽഹി: തിങ്കളാഴ്ച രാവിലെ ഡല്‍ഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ മൂടല്‍ മഞ്ഞ് കാരണം സീറോ വിസിബിലിറ്റി രേഖപ്പെടുത്തിയതോടെ 200 ഓളം…

5 hours ago