പത്തനംതിട്ട: കോന്നി കുമരംപേരൂരിലെ കാട്ടാന ആക്രമണത്തില്‍ 8 വനം വകുപ്പ് ജീവനക്കാർക്ക് പരുക്ക്. കാട്ടാനയെ തുരത്താനുള്ള ദൗത്യത്തിനിടെയാണ് ജീവനക്കാർക്ക് നേരെ ആക്രമണം ഉണ്ടായത്. കാട്ടാനക്കൂട്ടം നാട്ടില്‍ ഇറങ്ങുന്നത് പതിവായതോടെയാണ് വനം വകുപ്പ് ആനയെ തുരത്താനുള്ള ദൗത്യം തുടങ്ങിയത്.
വിവിധ ഫോറസ്റ്റ് സ്റ്റേഷനുകളില്‍ നിന്നായി 64 ജീവനക്കാരാണ് ദൗത്യത്തില്‍ പങ്കെടുത്തത്. കോന്നിയിലെ ജനവാസ മേഖലകളില്‍ നിരന്തരമായി ഇറങ്ങി കാട്ടാനകള്‍ വലിയ തോതില്‍ പ്രശ്നം സൃഷ്ടിക്കുന്നുണ്ട്. ആനയുടെ സഞ്ചാരപാത ഉള്‍പ്പടെ കണ്ടെത്തിക്കൊണ്ടായിരുന്നു ദൗത്യം. ഉദ്യോഗസ്ഥരുടെ പരുക്ക് അത്ര സാരമില്ല. ഇനി വരും ദിവസങ്ങളില്‍ കാട്ടാനകളെ തുരത്താനുള്ള ദൗത്യം തുടരുമെന്നാണ് വനംവകുപ്പ് വ്യക്തമാക്കുന്നത്.
SUMMARY: Wild elephant attack in Konni; 8 forest department employees injured
ഇടുക്കി: ഇടുക്കി ചെറുതോണിയിൽ സ്കൂൾ ബസ് കയറി വിദ്യാർഥി മരിച്ച സംഭവത്തില്‍ ഡ്രൈവര്‍ പൈനാവ് സ്വദേശി എം എസ് ശശിയെ പോലീസ്…
തൃശൂർ: തൃശൂർ കൊടകരയിൽ കണ്ടെയ്നർ ലോറിയും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ച് അപകടം. വ്യാഴാഴ്ച പുലർച്ചെ 2.45ന് ആയിരുന്നു അപകടം നടന്നത്.…
ബെംഗളൂരു: കെങ്കേരിയിൽ ആർആർ നഗറിൽ കഴിഞ്ഞ ദിവസം മലയാളിവിദ്യാർഥികളെ വടിവാൾ കാട്ടി ഭീഷണിപ്പെടുത്തി മൊബൈൽ ഫോണുകൾ കവർന്ന സംഭവത്തിൽ അഞ്ചുപേർ…
ബെംഗളൂരു: ആർവി റോഡ് മുതല്‍ ബൊമ്മസാന്ദ്ര വരെയുള്ള നമ്മ മെട്രോ യെല്ലോ ലൈനിൽ ആറാമത്തെ ട്രെയിന്‍ ഉടൻ ട്രാക്കിലിറങ്ങും. പുതിയ…
ബെംഗളൂരു: കേരളസമാജം കർണാടക ക്രിസ്മസ് -പുതുവത്സരാഘോഷം ഡിസംബർ 20 ന് യെലഹങ്ക സാറ്റലൈറ്റ് ടൗൺ ഡോ. ബി ആർ അംബേദ്കർ…
ബെംഗളൂരു: എടിഎമ്മിൽ നിറയ്ക്കാൻ കൊണ്ടുപോയ 7 കോടിരൂപ മോഷ്ടിച്ചു. എച്ച്ഡിഎഫ്‌സി ബാങ്കിന്റെ എടിഎമ്മുകളില്‍ നിറയ്ക്കാനായി കൊണ്ടുപോയ പണമാണ് സംഘം കൊള്ളയടിച്ചത്.…