സര്‍വേയ്ക്കിടെ കാട്ടാന അക്രമം; കുടകില്‍ അധ്യാപകന് ഗുരുതര പരിക്ക്

ബെംഗളൂരു: കുടക് ജില്ലയില്‍ സാമൂഹിക, വിദ്യാഭ്യാസ സര്‍വേയ്ക്കിടെയുണ്ടായ കാട്ടാന അക്രമത്തില്‍ അധ്യാപകന് ഗുരുതര പരിക്ക്. മാല്‍ദാരെ ഗ്രാമത്തിലാണ് സംഭവം. ഗോണികുപ്പ ഹൈസ്‌കൂളിലെ അധ്യാപകനായ ശിവറാമിനെയാണ് കാട്ടാന ആക്രമിച്ചത്. സര്‍വേ നടത്താന്‍ ശിവറാം തന്റെ ബൈക്കില്‍ അവരേഗുണ്ട വനമേഖലയിലൂടെ മാല്‍ദാരെ ഗ്രാമത്തിലേക്ക് യാത്ര ചെയ്യുകയായിരുന്നു. ഗ്രാമത്തിലെ ദുബാരെ ആദിവാസി വാസസ്ഥലത്തായിരുന്നു അദ്ദേഹത്തിന് സര്‍വേ ജോലി.

യാത്രയ്ക്കിടെ റോഡില്‍ വെച്ച് കൊമ്പനാന ഇയാള്‍ക്കുനേരെ പാഞ്ഞടുത്തു. അക്രമണത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ, ബൈക്കിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് തെറിച്ചുവീണ് കാലിന് പരിക്കേറ്റു. തുടര്‍ന്ന് ഓടുന്നതിനിടയില്‍ വീണ് തലക്കും മുറിവേറ്റു. എന്നിട്ടും അടുത്തുള്ള ഗ്രാമത്തിലേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു. നാട്ടുകാര്‍ വനപാലകരെ വിവരമറിയിച്ചതോടെ ശിവറാമിനെ ഉടന്‍ തന്നെ ആശുപത്രിയിലേക്ക് മാറ്റി.

വിരാജ്പേട്ട് താലൂക്ക് തഹസില്‍ദാര്‍ പ്രവീണ്‍ കുമാറും മറ്റ് ഉദ്യോഗസ്ഥരും ആശുപത്രിയില്‍ സന്ദര്‍ശിച്ചു. ജില്ലയിലെ വന്യജീവി സംഘര്‍ഷ മേഖലകളില്‍ സെന്‍സസ് സര്‍വേ നടത്താന്‍ നിയോഗിക്കപ്പെട്ട അധ്യാപകര്‍ കടുത്ത ഭീതിയിലാണ്. വന്യജീവി ആക്രമണങ്ങളില്‍ നിന്ന് സംരക്ഷണം നല്‍കണമെന്ന് അധ്യാപകര്‍ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു.
SUMMARY: Wild elephant attacks during survey; Teacher seriously injured in Kodagu

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

കോറോ ഹെല്‍ത്ത് കൂട്ടപ്പിരിച്ചുവിടല്‍; ജീവനക്കാര്‍ക്ക് ഏഴ് മാസത്തെ നഷ്ടപരിഹാരം നല്‍കാൻ ധാരണ

കൊച്ചി: കോറോ ഹെല്‍ത്ത് കമ്പനിയിലെ കൂട്ടപ്പിരിച്ചുവിടലുമായി ബന്ധപ്പെട്ട തർക്കങ്ങള്‍ക്ക് ഒടുവില്‍ ശാശ്വത...

പാറ്റകൾ പാർലമെന്റിന് സമീപമെത്തി; തടയാന്‍​ പോ​ലീ​സും വി​ട്ടു​കൊ​ടു​ക്കാ​തെ പാ​റ്റ​ക​ളും, സി​ജെ​പി​യു​ടെ മാ​ർ​ച്ചി​ൽ വ​ൻ സം​ഘ​ർ​ഷം

ഡല്‍ഹി: കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജിവെക്കണമെന്നാവശ്യപ്പെട്ട് കാക്രോച്ച് ജനതാ പാര്‍ട്ടി...

സംസ്ഥാനത്ത് റേഷൻ വിതരണം തടസപ്പെട്ടു

തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ ഭാഗങ്ങളില്‍ റേഷൻ കടകളുടെ പ്രവർത്തനം സ്തംഭിച്ചു. രാവിലെ...

ഒമാനില്‍ വാഹനാപകടം; മലയാളി യുവതി മരിച്ചു, രണ്ടു പേര്‍ക്ക് പരുക്ക്

സലാല: ഒമാനിലെ സലാല-ഹൈമ റോഡിലുണ്ടായ വാഹനാപകടത്തില്‍ മലയാളി യുവതി മരിച്ചു. കണ്ണൂര്‍...

നെന്മാറ ഇരട്ടകൊലക്കേസ്; ചെന്താമരക്ക് വധശിക്ഷ

പാലക്കാട്: കേരളത്തെ നടുക്കിയ നെന്മാറ ഇരട്ടക്കൊലക്കേസില്‍ പ്രതി ചെന്താമരയ്‌ക്ക് വധശിക്ഷ വിധിച്ച്‌...

‘നിരാഹാരം അവസാനിപ്പിക്കാം, ഈ മൂന്ന് കാര്യങ്ങള്‍ സാധിച്ച്‌ തരണം; ഉപാധികള്‍ മുന്നോട്ടുവെച്ച്‌ സോനം വാങ്ചുക്ക്

ഡല്‍ഹി: നീറ്റ് അടക്കമുള്ള പരീക്ഷകളുടെ ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ വിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ...

സ്വർണവിലയില്‍ വീണ്ടും വർധനവ്

തിരുവനന്തപുരം: കേരളത്തിൽ സ്വർണവിലയില്‍ വീണ്ടും വർധനവ് രേഖപ്പെടുത്തി. ശനിയാഴ്ചത്തെ വിപണി വിലയില്‍...

നിതിൻ രാജിന്റെ മരണം; പ്രതി ഡോ എംകെ റാം പിടിയില്‍

കണ്ണൂർ: ഡെന്റല്‍ കോളേജ് വിദ്യാർഥി നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍...

Related Articles

Popular Categories