ഇടുക്കി: പീരുമേട്ടില്‍ ബസ് കാത്തുനിന്ന സ്കൂള്‍ വിദ്യാർഥികള്‍ക്കുനേരെ പാഞ്ഞടുത്ത് കാട്ടാന. മരിയഗിരി സ്കൂളിലെ വിദ്യാർഥികള്‍ക്ക് നേരെയാണ് കാട്ടാന ഓടിയടുത്തത്. കഴിഞ്ഞ ദിവസം വൈകിട്ട് നാലരയോടെയായിരുന്നു സംഭവമുണ്ടായത്. വിദ്യാർഥികള്‍ ഓടി മാറിയതിനാല്‍ വലിയ അപകടം ഒഴിവായി. നാട്ടുകാരും വിദ്യാർഥികളും ബഹളം വച്ചതോടെ കാട്ടാന യൂക്കാലി തോട്ടത്തിലേക്ക് ഓടിപ്പോകുകയായിരുന്നു.
പീരുമേടിനും കുട്ടിക്കാനത്തിനും ഇടയിലാണ് മരിയഗിരി സ്കൂള്‍ സ്ഥിതി ചെയ്യുന്നത്. വിദ്യാർഥികള്‍ ബസ് കാത്തുനിന്നപ്പോഴാണ് കാട്ടാന പാഞ്ഞടുത്തത്. റോഡ് മുറിച്ച് കടന്നെത്തിയ ആനയെ കണ്ട കുട്ടികള്‍ സ്കൂള്‍ വളപ്പിലേക്ക് ഓടിക്കയറുകയായിരുന്നു. ഈ ഭാഗങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളിലായി കാട്ടാന ശല്യം തുടരുന്നതായി നാട്ടുകാർ വ്യക്തമാക്കി.
TAGS : WILD ELEPHANT | IDUKKI NEWS
SUMMARY : Wild elephant rushes at school students
ആധാർ പുതുക്കാനും തിരുത്താനുമുള്ള നിരക്ക് പരിഷ്കരിച്ച് യുണീക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയുടെ (യുഐഡിഎഐ) ഉത്തരവിറങ്ങി. ആധാറിലെ പേര്, ജനനത്തീയതി,…
മലപ്പുറം: തിരൂരില്‍ സ്വകാര്യ ബസുകള്‍ക്കിടയിൽപ്പെട്ട് കൈയ്ക്ക് പരുക്കേറ്റ എട്ടാം ക്ലാസ് വിദ്യാർഥിയുടെ വിരല്‍ അറ്റു. പറവണ്ണ മുറിവഴിക്കലിൽ കഴിഞ്ഞ ദിവസമാണ്…
ബെംഗളൂരു: വിമാനത്തിന്റെ ശൗചാലയമെന്ന് കരുതി കോക്പിറ്റില്‍ പ്രവേശിക്കാന്‍ ശ്രമിച്ച യാത്രക്കാരന് അറസ്റ്റില്‍. ഇന്ന് രാവിലെ എട്ടുമണിക്ക് ബെംഗളൂരുവിൽ നിന്ന് പുറപ്പെട്ട്…
ബെംഗളൂരു: പൂജാ അവധി, ശബരിമല തീർഥാടനം എന്നിവയുമായി ബന്ധപ്പെട്ട യാത്രാ തിരക്ക് പരിഗണിച്ച് ഹുബ്ബള്ളിയില്‍ നിന്ന് ബെംഗളൂരു വഴി കൊല്ലത്തേക്ക്…
ബെംഗളൂരു: മൈസൂരു ദസറയ്ക്ക് തുടക്കം. എഴുത്തുകാരിയും ബുക്കർ പുരസ്കാര ജേതാവുമായ ബാനു മുഷ്താഖ് ദസറ ഉദ്ഘാടനം ചെയ്തു. മൈസൂരിലെ ആരാധനാദേവതയായ…
ന്യൂഡൽഹി: ഡല്‍ഹി കലാപ ഗൂഢാലോചന കേസില്‍ വിദ്യാർഥി നേതാവ് ഉമർ ഖാലിദ് അടക്കമുള്ളവരുടെ ജാമ്യ ഹർജിയില്‍ സുപ്രീംകോടതി ഡല്‍ഹി പോലീസിന്…