Categories: LATEST NEWS

മാ​ങ്കൂ​ട്ട​ത്തി​ലിന്റെ എം​എ​ല്‍​എ സ്ഥാ​നം തെ​റി​ക്കു​മോ?; തിങ്കളാഴ്ച നടക്കുന്ന എത്തിക്സ് കമ്മിറ്റി യോഗം നിർണ്ണായകം

തിരുവനന്തപുരം: പാലക്കാട് എം.എൽ.എ രാഹുൽ മാങ്കൂട്ടത്തിലിനെ അയോഗ്യനാക്കണമെന്ന പരാതിയിൽ നിയമസഭാ എത്തിക്സ് ആൻഡ് പ്രിവിലേജസ് കമ്മിറ്റി തിങ്കളാഴ്ച (ഫെബ്രുവരി 2) നിർണ്ണായക യോഗം ചേരും. രാഹുലിനെതിരെയുള്ള ലൈംഗികാരോപണങ്ങളും ക്രിമിനൽ കേസുകളും ചൂണ്ടിക്കാട്ടി ഡി.കെ. മുരളി എം.എല്‍.എ നൽകിയ പരാതിയാണ് കമ്മിറ്റി പരിഗണിക്കുന്നത്.

നി​ര​ന്ത​രം ക്രി​മി​ന​ൽ കേ​സു​ക​ളി​ൽ പ്ര​തി​യാ​യ രാ​ഹു​ലി​നെ അ​യോ​ഗ്യ​നാ​ക്ക​ണ​മെ​ന്നാ​ണ് ആ​വ​ശ്യം. രാ​ഹു​ലി​ന്‍റെ ഭാ​ഗംകൂ​ടി​ കേ​ട്ടാ​കും ക​മ്മി​റ്റി തീ​രു​മാ​ന​മെ​ടു​ക്കു​ക. നി​ര​ന്ത​രം പീ​ഡ​ന കേ​സി​ൽ പ്ര​തി​യാ​യ എം​എ​ൽ​എ​യെ അ​യോ​ഗ്യ​നാ​ക്കാ​നു​ള്ള വ്യ​വ​സ്ഥ നി​യ​മ​സ​ഭ​യു​ടെ പെ​രു​മാ​റ്റ ച​ട്ടം സം​ബ​ന്ധി​ച്ച ന​ട​പ​ടി​ക്ര​മ​ങ്ങ​ളി​ൽ പ​റ​യു​ന്നു​ണ്ട്.

രാ​ഹു​ലി​നെ​തി​രാ​യ പ​രാ​തി സ്പീ​ക്ക​ർ പ​രി​ഗ​ണി​ച്ച് പ്രി​വി​ലേ​ജ് ആ​ന്‍ഡ് എ​ത്തി​ക്സ് ക​മ്മി​റ്റി പ​രി​ശോ​ധി​ച്ച് സ​ഭ​യ്ക്ക് അ​യോ​ഗ്യ​നാ​ക്കാം. അ​തേ​സ​മ​യം സ​മാ​ന കേ​സു​ക​ളി​ൽ നേ​ര​ത്തെ അ​റ​സ്റ്റി​ലാ​യ മ​റ്റ് എം​എ​ൽ​എ​മാ​രു​ടെ കാ​ര്യം ചി​ല കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ ഉ​ന്ന​യി​ക്കു​ന്നു​ണ്ട്.

അ​തേ​സ​മ​യം സ​ർ​ക്കാ​രി​ന്‍റെ ഭാ​ഗ​ത്ത് നി​ന്ന് നീ​ക്ക​മു​ണ്ടാ​യാ​ൽ രാ​ഷ്ട്രീ​യ തീ​രു​മാ​ന​മെ​ടു​ക്കാ​നാ​ണ് കോ​ൺ​ഗ്ര​സ് തീ​രു​മാ​നം. മൂ​ന്നാം പീ​ഡ​ന​ക്കേ​സി​ൽ റി​മാ​ൻ​ഡി​ലാ​യി​രു​ന്ന രാ​ഹു​ൽ ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് പു​റ​ത്തി​റ​ങ്ങി​യ​ത്. അടൂർ നെല്ലിമുകളിലെ വീട്ടിൽ തന്നെ തുടരുകയാണ് രാഹുൽ. പാലക്കാട്ടേക്കും ഉടൻ പോകില്ല. ബജറ്റ് ദിവസമായ ഇന്ന് നിയമസഭയിൽ പോകുമെന്ന് അഭ്യൂഹം ഉണ്ടായിരുന്നെങ്കിലും രാഹുൽ ഒഴിവാക്കി. ശനിയാഴ്ച രാഹുൽ അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം. പത്തുമണിക്കും 12 മണിക്കും ഇടയിൽ ഹാജരാകണം എന്നാണ് ജാമ്യ വ്യവസ്ഥയിലെ ഉപാധി.
SUMMARY: Will Mangkuttathil’s MLA seat be revoked?; Ethics Committee meeting on Monday will be crucial

NEWS DESK

Recent Posts

‘എന്റെ മകൾ മോനിഷ’; പുസ്തക പ്രകാശനം നാളെ

ബെംഗളൂരു: അകാലത്തില്‍ അന്തരിച്ച നടിയും നര്‍ത്തകിയും ഉര്‍വശി അവാര്‍ഡ് ജേതാവുമായ മോനിഷയെ കുറിച്ച് അമ്മ ശ്രീദേവി ഉണ്ണി രചിച്ച ഓര്‍മ്മകുറിപ്പുകള്‍…

29 minutes ago

വി ഡി സതീശനെ പിന്തുണച്ചതിന് നടപടി; നാല് പേരെ പദവിയില്‍ നിന്നും നീക്കി ഇടുക്കി ഡിസിസി

ഇടുക്കി: ഇടുക്കിയില്‍ വി ഡി സതീശന് അനുകൂല പ്രകടനം നടത്തിയ 4 പേരെ ഡിസിസി സസ്പെൻഡ് ചെയ്തു. ഹൈക്കമാൻഡ് നിർദേശം…

1 hour ago

സച്ചിദാനന്ദൻ സാഹിത്യ അക്കാദമി പ്രസിഡന്റ് സ്ഥാനം ഒഴിയുന്നു

തൃശൂർ: കെ. സച്ചിദാനന്ദൻ സാഹിത്യ അക്കാദമി പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കാൻ ഒരുങ്ങുന്നതായി സൂചന. രാജി ഇന്നുണ്ടായേക്കുമെന്ന് ഫേസ്ബുക്ക് കമന്റിലൂടെ സൂചന…

2 hours ago

ക​ർ​ണാ​ട​ക മി​നി​മം വേ​ജ് അ​ഡ്വൈ​സ​റി ബോ​ർ​ഡ് ചെ​യ​ർ​മാ​നായി ടി.​എം. ഷാ​ഹി​ദ് തെ​ക്കിലിനെ നിയമിച്ചു

ബെംഗളൂ​രു: ക​ർ​ണാ​ട​ക തൊ​ഴി​ൽ വ​കു​പ്പി​ന് കീ​ഴി​ലു​ള്ള മി​നി​മം വേ​ജ് അ​ഡ്വൈ​സ​റി ബോ​ർ​ഡ് ചെ​യ​ർ​മാ​നാ​യി ടി.​എം. ഷാ​ഹി​ദ് തെ​ക്കി​ലി​നെ നി​യ​മി​ച്ചു​. 26…

2 hours ago

തിരുവനന്തപുരം കവടിയാറിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് യുവതി മരിച്ചു

തിരുവനന്തപുരം: കവടിയാറില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരു മരണം. അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ പാലക്കാട് സ്വദേശി നൗഷിക(24) ആണ് മരിച്ചത്.…

3 hours ago

വി.ഡി.സതീശനായി തെരുവില്‍ പ്രതിഷേധം; നടുറോഡിൽ പെട്രോളൊഴിച്ച് ആത്മഹത്യാശ്രമം; ഫ്ളക്സിൽ പാൽ-കരിഓയിൽ അഭിഷേകം

തിരുവനന്തപുരം: വി.ഡി. സതീശനെ മുഖ്യമന്ത്രിയാക്കണമെന്നാവശ്യപ്പെട്ട് കോട്ടയം കുറുപ്പന്തറയില്‍ശരീരത്തില്‍ പെട്രോള്‍ ഒഴിച്ച് ആത്മഹത്യാശ്രമം. കോണ്‍ഗ്രസ് പ്രവര്‍ത്തകനായ ഫ്രാന്‍സിസ് ആണ് ആത്മഹത്യാശ്രമം നടത്തിയത്.…

3 hours ago